പങ്കാളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പങ്കാളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

26 ഒക്‌ടോബർ 2009

ഓരോ പ്രായത്തിലെയും ലൈംഗിക താല്‍പ്പര്യങ്ങള്‍

ഇരുപതുകളില്‍ വൈവിധ്യമുള്ള ലൈംഗിക രീതികള്‍ പരീക്ഷിച്ച്, മുപ്പതുകളില്‍ ലൈംഗികതയുടെ ഭാഗമായി പല വേഷങ്ങളും കെട്ടി, നാല്‍പ്പതുകളില്‍ തീവ്രത കുറഞ്ഞ ലൈംഗികതയില്‍ എത്തി നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ഒറ്റയ്ക്കല്ല രാജ്യത്തുടനീളമുള്ള ബഹുഭൂരിപക്ഷം ആളുകളും ഇത്തരത്തില്‍  പ്രായത്തിനൊത്ത് തങ്ങളുടെ ലൈംഗികത മാറിമാറി പരീക്ഷിക്കാറുണ്ട്.
ഇരുപതു മുതല്‍ മുപ്പതു വരെ വയസുള്ള പുരുഷന്മാരില്‍ 85% പേരും രണ്ടുമണിക്കൂറില്‍ ഒരിക്കലെങ്കിലും ലൈംഗിക വേഴ്ച്ചയെക്കുരിച്ച് ആലോചിക്കാറുണ്ട് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.സ്ത്രീകളും ഇക്കാര്യത്തില്‍ പിന്നാക്കമല്ല. പുരുഷന്മാരേക്കാള്‍ ഒരുപടി മുന്നോട്ടു കടന്നു ,അവര്‍ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെ സങ്കല്‍പിക്കാറുണ്ടത്രേ.സ്ത്രീകളില്‍ 4% പേര്‍ മാത്രമേ സ്വര്‍ഗ്ഗ അനുരാഗികള്‍ ആയിട്ടുള്ളൂ എന്നാണ് കണക്കാക്കുന്നത്.വാസ്തവത്തില്‍ മിക്ക സ്ത്രീകളും ഇത്തരം ലൈംഗിക താല്പര്യങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചു വയ്ക്കാറുണ്ട് .മാത്രമല്ല സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ മിക്കവര്‍ക്കും പുരുഷന്മാരോടൊപ്പം കാമകേളികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെക്കാളും രതിമൂര്‍ച്ഛ കൈവരിക്കാനായിട്ടുണ്ട്.
മിക്ക ദമ്പതികളും ഏറ്റവും ബുദ്ധിമുട്ടുള്ള വീല്‍ബാരോ എന്ന ലൈംഗിക പൊസിഷന്‍ തങ്ങളുടെ ലൈംഗികജീവിതത്തിനിടയില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടുണ്ട്.
ഇരുപതുകളുടെ തുടക്കത്തില്‍ പത്തില്‍ ഒരാള്‍ വീതം ഒരേസമയം ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുമായി കാമകേളികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഇങ്ങനെയുള്ളവരില്‍ മിക്കവരും ഒന്നോ രണ്ടോ തവണ ഇത്തരം കൂട്ടലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പിന്നീട് സാധാരണ ലൈംഗിക രീതികളിലേക്ക് മടങ്ങുന്നതാണ് കണ്ടിട്ടുള്ളത്.
അപരിചിതരുമായിട്ടുള്ള ലൈംഗികവേഴ്ച മിക്കവരെയും തൃപ്തിപ്പെടുത്താറില്ല എന്നതാണ് സത്യം. അതേസമയം തന്നെ യൗവനത്തില്‍ മിക്കവരും പൊതുസ്ഥലങ്ങളില്‍വച്ച് കാമപരമായ ഭാഹ്യകേളികളോ ലൈംഗിക ബന്ധമോ നടത്തിയിട്ടുണ്ടാവാം . വീടിന്റെ ബൈക്ക് ഷെഡിന്റെ പുറകിലോ കുറ്റിച്ചെടികള്‍ക്ക് ഇടയിലോ കാറിന്റെ പിന്‍സീറ്റിലോ നടത്തിയിരുന്ന ലൈംഗികപരീക്ഷണങ്ങള്‍ മുപ്പതുകളില്‍ മിക്കദമ്പതികളും പകുതിയടഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റുന്നു. മിക്കവാറും  ഇരുള്‍വീണ പാര്‍ക്കിന്റെ മൂലകളോ  സ്വന്തം വീട്ടിലെ പൂന്തോട്ടങ്ങളിലോ ഒക്കെയായിരിക്കും ഇത് . സിനിമകളിലെ സാധാരണ കാഴ്ചപോലെ ഷവറിന്റെ കീഴെയും ബാത്‌ ടബ്ബിലും ഉള്ള ലൈംഗിക ബന്ധവും ഇപ്പോള്‍ വളരെ സാധാരണമാണ്.
മുപ്പതുകളില്‍ തങ്ങളുടെ ലൈംഗികബന്ധത്തില്‍ കൂടുതല്‍ എരിവും പുളിയുമേകാന്‍ ദമ്പതികള്‍ കണ്ണ് മൂടിക്കെട്ടിയോ പങ്കാളിയെ അവരുടെ സമ്മതത്തോടെ കെട്ടിയിട്ടും മറ്റും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രാകൃതമായ ലൈംഗിക രീതിയിലേക്ക്‌ 5 മുതല്‍ 10 ശതമാനം ദമ്പതികള്‍ മാത്രമേ പോകാറുള്ളൂ.

24 ഒക്‌ടോബർ 2009

പെരുകുന്ന വിവാഹേതര ബന്ധങ്ങള്‍


ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നു. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്‌വദിക്കുന്ന സാഹചര്യം. പറയുന്നത് ഏതോ വിദേശ രാജ്യത്തെ പൊലിപ്പിച്ചെഴുതിയ കഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളത്തിലെ ഒരു വന്‍നഗരത്തിലെ അത്യാഡംബര ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നില്‍ ജീവിതം ആഘോഷമാക്കുന്ന ചില യുവദമ്പതികളുടെ സൗഹൃദ ദാമ്പത്യത്തിന്റെ കഥയാണിത്.


"വിശാലചിന്താഗതി' വാനോളം വളര്‍ന്ന് വ്യഭിചാരത്തിലെത്തുമ്പോള്‍ തകര്‍ന്നടിയുന്നത് ഊതിവീര്‍പ്പിച്ച മലയാളിയുടെ സംസ്കാരത്തിന്റെ മുഖംമൂടിയാണ്.

സിസിലി ക്‌ളിനിക്കിലെത്തിയത് താത്കാലികമായി ഉരുത്തിരിഞ്ഞ വിഷാദത്തിന് പരിഹാരം തേടിയാണ്. അത്യാധുനിക മാനസിക-ലൈംഗിക പ്രശ്‌ന ചികിത്‌സാശാസ്ത്രമായ എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ മെമ്മറി റിട്രീവല്‍ തെറാപ്പിയിലൂടെ വിഷാദത്തിന്റെ കാര്യകാരണങ്ങളുടെ ചെപ്പുതുറന്നപ്പോള്‍ ഇളകിവീണത് സിസിലിക്ക് നഗരത്തിലെ ആ ആഡംബരഫ്‌ളാറ്റില്‍ ജീവിക്കുന്ന കുടുംബസ്ഥരായ പല പുരുഷന്‍മാരുമായുള്ള അവിഹിതബന്ധത്തിന്റെ അമ്പരപ്പിക്കുന്ന സത്യങ്ങളായിരുന്നു.

ടൂറിസം രംഗത്ത് ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ ഒരു കമ്പനിയുടെ തലപ്പത്തുള്ള ആളാണ് സിസിലിയുടെ ഭര്‍ത്താവ് അനില്‍. സിസിലിയാവട്ടെ പേരെടുത്ത ഒരു അഡ്‌വര്‍ടൈസ്‌മെന്റ് കമ്പനിയുടെ മിടുക്കിയായ കോപ്പിറൈറ്റര്‍. അവളുടെ അസാമാന്യമായ കഴിവില്‍ തികഞ്ഞ വിശ്വാസമുള്ള മാനേജ്‌മെന്റ് വീട്ടിലിരുന്നുതന്നെ കമ്പ്യൂട്ടറില്‍ ജോലിചെയ്യാന്‍ അനുവാദം കൊടുത്തു. ഓരോ ആഴ്ചയും ടാര്‍ഗറ്റ് ഇ-മെയിലില്‍ എത്തിക്കൊണ്ടിരിക്കും. അങ്ങനെ അയച്ചുകിട്ടുന്ന വിവരങ്ങള്‍ ഒരു പരസ്യത്തിന്റെ രൂപത്തിലാക്കി തിരിച്ചയയ്ക്കുകയാണ് സിസിലിയുടെ ജോലി. മാന്യമായ അഞ്ചക്കശമ്പളം വീട്ടിലിരുന്നുവാങ്ങിക്കുന്ന അന്തസ്‌സുള്ള പണി! തൊഴിലില്‍ അസാമാന്യ വേഗതയും സാമര്‍ത്ഥ്യവുമുള്ളവള്‍ മേലുദ്യോഗസ്ഥരില്‍ നിന്നുപോലും ബഹുമാനം ആര്‍ജ്ജിച്ചിരുന്നു. വളരെ വേഗം ഏല്‍പ്പിച്ച ജോലി ചെയ്തുതീര്‍ക്കുന്ന നമ്മുടെ കഥാനായികയ്ക്ക് വെറുതെ കളയാന്‍ ഇഷ്ടംപോലെ സമയം കിട്ടിയിരുന്നു. അപ്പോള്‍ പിന്നെ ചെകുത്താന്‍ തലയില്‍ കൂട്ടുകൂടാന്‍ സാധ്യതകളും ഏറെയാണല്ലോ.

തൊട്ടുതാഴത്തെ ഫ്‌ളോറിലെ ഇടനാഴിയിലൂടെ ഒരുനാള്‍ വെറുതെ ഉലാത്തുമ്പോഴായിരുന്നു ആ സുവര്‍ണ്ണനിമിഷം സിസിലിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. നാല്പത്തിരണ്ടാമത്തെ വയസ്‌സില്‍ സ്വമേധയാ മിലിട്ടറിയില്‍നിന്നും വിരമിച്ച വിവാഹിതനായ മേജര്‍ സുരേഷ്കുമാര്‍ ആളൊഴിഞ്ഞ മൂലയ്ക്ക് വ്യായാമം ചെയ്യുന്നത് ശ്രദ്ധിച്ച സിസിലി അവിടേക്ക് മടികൂടാതെ ചെന്ന് കുശലപ്രശ്‌നം നടത്തി. അല്പവസ്ത്രധാരിയായ ഉറച്ച ശരീരമുള്ള അയാളെ കണ്‍കുളിര്‍ക്കെ കാണാന്‍ വളരെ അടുത്തുനിന്നു സംസാരിച്ച സിസിലിയുടെ കണ്ണുകള്‍ക്ക് വഴിതെറ്റുന്നത് കുശാഗ്രബുദ്ധിയായ മേജര്‍ക്ക് തിരിച്ചറിയാന്‍ തീരെ സമയം വേണ്ടിവന്നില്ല.

ചുരുക്കിപ്പറയട്ടെ ഊഷ്മളമായ ഒരു രതിബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ദിവസങ്ങള്‍ നീങ്ങി. ഇതിനിടയില്‍ ആ അപ്പാര്‍ട്ട്‌മെന്റിലെ തന്നെ മറ്റൊരു സ്ത്രീയുമായും ഇതേപോലൊരു ബന്ധം മേജര്‍ സുരേഷ്കുമാറിന് ഉണ്ടെന്ന് സിസിലി അറിയാനിടയായപ്പോള്‍ ആകെ തളര്‍ന്നുപോയി. പക്ഷേ അതിനുള്ള മനശ്ശാസ്ത്രപരമായ കൗണ്‍സിലിംഗും മേജര്‍ തന്നെ നടത്തി. നമ്മളെപ്പോലെതന്നെ സ്ഥിരജീവിതപങ്കാളിയുമായുള്ള പരമ്പരാഗതശൈലിയിലുള്ള ലൈംഗികവേഴ്ചയ്ക്ക് അപ്പുറം മറ്റ് വിവാഹിതരില്‍നിന്നും യഥേഷ്ടം വിശാലസൗഹൃദം പങ്കുവയ്ക്കാവുന്ന ഒരു സെറ്റപ്പ് ആ അപ്പാര്‍ട്ട്‌മെന്റിലും അടുത്തുതന്നെയുള്ള മറ്റ് ആഡംബരഫ്‌ളാറ്റുകളിലും ഉണ്ടത്രെ! എന്തിനധികം പറയുന്നു. മുപ്പത്തിമൂന്നു വയസ്‌സിനുള്ളില്‍ കാണാതെ പോയ രതിയുടെ മാസ്മരസാമ്രാജ്യം സിസിലിയുടെ ജീവിതത്തെ ഒരു മദനോത്‌സവമാക്കി!


ഒരുനാള്‍ പകല്‍ സിസിലിയുടെ സ്വന്തം ഫ്‌ളാറ്റില്‍ ഒരു ബാങ്കുദ്യോഗസ്ഥനുമായി അവള്‍ സൗഹൃദം പങ്കുവയ്ക്കുമ്പോള്‍ കോളിംഗ്‌ബെല്‍ ശബ്ദിച്ചു. പുറത്ത് ഭര്‍ത്താവ് അനില്‍! എന്തു ചെയ്യണമെന്നറിയാതെ ആ നിമിഷം യാന്ത്രികമായി അവള്‍ കതകു തുറന്നു. പ്രായോഗികബുദ്ധിയില്‍ "ഡോക്ടറേറ്റുള്ള' അനില്‍ ഒരുനിമിഷം ഒന്ന് അമ്പരന്നെങ്കിലും സമനിലപാലിച്ചു. ഒന്നുമറിയാത്ത മട്ടില്‍ ഒരു പുഞ്ചിരി ഭാര്യയുടെ സുഹൃത്തിന് സമ്മാനിക്കാനും അയാള്‍ മടിച്ചില്ല. ഒരു വന്‍ഭൂകമ്പമോ മറ്റൊരു സുനാമിയോ ആയിരുന്നു ഭയന്നു വിറങ്ങലിച്ചുനിന്ന സിസിലി പ്രതീക്ഷിച്ചത്! പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്! വളരെ കൂളായി അനില്‍, പ്രമോദിനെ പരിചയപ്പെട്ടു. പക്ഷേ അയാള്‍ ആ മിന്നല്‍ പരിചയപ്പെടലില്‍ അത്ര വിശ്വാസം വരാതെ രക്ഷപ്പെടുകയായിരുന്നു. പ്രമോദ് പോയിക്കഴിഞ്ഞപ്പോള്‍ അനില്‍ സിസിലിയുടെ മുന്നില്‍ മനസ്‌സുതുറന്നു. അയാള്‍ക്കും ഇതുപോലെ സുഖമുള്ള ചില ബന്ധങ്ങള്‍ ഉണ്ടത്രെ. അത് എങ്ങനെ തന്റെ പ്രിയപ്പെട്ട ഭാര്യയോട് തുറന്നുപറയും എന്നു വിചാരിച്ചിരിക്കുമ്പോഴായിരുന്നു എല്ലാം ദൈവം മുന്‍പില്‍ കൊണ്ടുകാണിച്ചുതന്നത്.

ആദ്യം അനില്‍ പറഞ്ഞതൊന്നും മുഖവിലയ്‌ക്കെടുക്കാതെ സിസിലി തരിച്ചിരുന്നുപോയെങ്കിലും പ്രാണനാഥന്‍ മൊഴിഞ്ഞതൊന്നും നുണയായിരുന്നില്ലെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ കണ്ടും കേട്ടും അറിഞ്ഞു. ഭാര്യയുടെ സൗകര്യത്തിന് കുറച്ചുദിവസം ബിസിനസ്‌സ് ടൂറെന്നു പറഞ്ഞ് അനില്‍ മാറിനിന്നത് മനപൂര്‍വ്വമായിരുന്നുവെന്ന് സിസിലി മനസ്‌സിലാക്കുക മാത്രമല്ല; അതനുസരിച്ച് പ്രവര്‍ത്തിക്കുക കൂടി ചെയ്തു. ഇതിനിടയില്‍ ഒരു തവണ ഭാര്യ കണ്ടുപിടിച്ച ഒരു കക്ഷി സ്കൂള്‍ജീവിതകാലത്തെ തന്റെയൊരു പഴയ സുഹൃത്തായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാത്രം ചെറുതായി അനിലിന് ഒരു ചമ്മല്‍ തോന്നി! പക്ഷേ അതൊരിക്കലും ഒരു കുറ്റബോധത്തില്‍ എത്തിയില്ല.

സിസിലിയുടെ ഈ ജൈത്രയാത്ര നിര്‍ബാധം തുടരുന്നതിനിടയില്‍ ഒരു പെണ്ണിന്റെ സാധാരണ ദൗര്‍ബല്യം അവളെയും പിടികൂടി. പ്രേമം!! രണ്ടുകുട്ടികളുടെ അച്ഛനായ ഒരു ഹോട്ടലുടമയോട്!! (ഇദ്ദേഹം തൊട്ടടുത്ത ഫ്‌ളാറ്റിലെ അന്തേവാസിയാണ്) തീര്‍ന്നില്ല, സിസിലിയെ മടുത്തപ്പോള്‍ അകലാനായി അയാള്‍ മനപൂര്‍വ്വം കണ്ടെത്തിയ കൃത്രിമകാരണത്തില്‍ തട്ടി അവരുടെ ബന്ധം ആടിയുലഞ്ഞു. ആ വിഷാദത്തിന് ചികിത്‌സ തേടിയായിരുന്നു സിസിലിയെന്ന അഭിനവ കേരള വനിത ഈയുള്ളവന്റെ ക്‌ളിനിക്കില്‍ എത്തിയത്.

എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഇവന്റ് സ്‌കെയില്‍ ടെസ്റ്റ്, ക്യാരക്ടര്‍ ഹാബിച്വല്‍ ബിഹേവിയര്‍ ടെസ്റ്റ്, തുടങ്ങി മെമ്മറി റിട്രീവല്‍ ടെസ്റ്റ്‌പോലുള്ള അത്യാധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളിലൂടെ സിസിലിയുടെ ജീവിതത്തിന്റെ ദുരൂഹതകളിലൂടെയും ഭൂതകാലത്തിന്റെ ഇരുട്ടറകളിലൂടെയും യാത്രചെയ്തപ്പോള്‍ പൂര്‍ണ്ണമായ ഒരു ചിത്രം വെളിവാക്കാപ്പെടുകയായിരുന്നു.

കുടുംബം നോക്കാതെ മദ്യപിച്ച് പരസ്ത്രീകളുമായി ജീവിതം ഉല്ലാസഭരിതമാക്കിയിരുന്ന അച്ഛനും തീരെ സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത അമ്മയും സിസിലിയുടെ ശൈവ-ബാല്യ-കൗമാരങ്ങളെ വേദനിപ്പിക്കുന്ന ഒരു കാലഘട്ടമാക്കി മാറ്റിയിരുന്നു. ഇതിനിടയില്‍ വീട്ടില്‍ കിട്ടാതിരുന്ന സ്‌നേഹവും കരുതലും ഒരു പ്രണയത്തിലേക്ക് മെല്ലെ നയിച്ചെങ്കിലും പ്രേമത്തേക്കാള്‍ ഉപരി അവളെ ലൈംഗികമായി ഉത്തേജിപ്പിച്ച് രസിപ്പിക്കുന്നതിലായിരുന്നു അയാള്‍ക്കു താത്പര്യം.

പക്ഷേ രതിമൂര്‍ച്ഛയിലെത്തിക്കാതെ സാന്ദര്‍ഭികമായ കാരണങ്ങളാല്‍ പലപ്പോഴും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന അത്തരം ഉത്തേജിപ്പിക്കലുകള്‍ അവളില്‍ അടങ്ങാത്ത ലൈംഗികതയുടെ തീവ്രതയാര്‍ന്ന അഭിവാഞ്ഛ ഉണര്‍ത്തിയിരുന്നു. പിന്നീട് സംഭവിച്ച വിവാഹജീവിതത്തിലാകട്ടെ ഭര്‍ത്താവ് അനില്‍ മിക്കപ്പോഴും ഒരു രക്ഷകര്‍ത്താവിന്റെ റോളിലായിരുന്നു. അവര്‍ തമ്മിലുള്ള പ്രായവ്യത്യാസം സിസിലിയുടെ മനസ്‌സിലെ ലൈംഗിക-ദാമ്പത്യ സ്വപ്നങ്ങള്‍ ഒരു തടസ്‌സമായി നിന്നിരുന്നു.. അവര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങള്‍ മുടക്കംകൂടാതെ ഉണ്ടായിരുന്നുവെങ്കിലും അവളിലെ കിടപ്പറ ആശയങ്ങള്‍ക്ക് അനില്‍ അത്രയൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല.

ഇങ്ങനെയുള്ള ലൈംഗികവും അലൈംഗികവുമായ കാരണങ്ങളുടെ നെഗറ്റീവായ സ്വാധീനം എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ബ്രെയിന്‍വേവ് തെറാപ്പിയിലൂടെ ഡികോഡ് ചെയ്തു മാറ്റിയപ്പോള്‍ സിസിലിയില്‍ പ്രതീക്ഷാനിര്‍ഭരമായ പുതിയൊരു വ്യക്തിത്വം രൂപംകൊള്ളുകയായിരുന്നു.

വൈദ്യുത ഷോക്കോ, മരുന്നോ, ഹിപ്‌നോട്ടിസമോ ഉപദേശങ്ങളോ കൗണ്‍സിലിംഗോ ഇല്ലാതെയുള്ള വേഗതയേറിയ ഈ പുതിയ ചികിത്‌സാരീതി ആഗോളതലത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റും പേറ്റന്റും രജിസ്‌ട്രേഷനും നേടിയതാണ്. മാത്രമല്ല, ബയോഫീഡ്ബാക്ക് ഗണത്തില്‍പ്പെട്ട അത്യാധുനിക ഉപകരണങ്ങള്‍ ചികിത്‌സയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഘട്ടത്തിലും അവ രോഗിയുടെ തലയിലോ ഏതെങ്കിലും ശരീരഭാഗങ്ങളിലോ സ്പര്‍ശിക്കുക പോലും ചെയ്യുന്നില്ല. അതിലുപരി യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഈ ചികിത്‌സയ്ക്കില്ല എന്നതും പ്രത്യേകം പ്രത്യേകം പ്രസ്താവ്യമാണ്.

ഭയമകറ്റൂ...ഉദ്ധാരണം ഉറപ്പാക്കൂ...



ഭാര്യയുമായി ശാരീരിക ലീലകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അയാള്‍. പരിസരം മറന്ന് ആനന്ദത്തിന്റെ അസുലഭ വിഭവം ആസ്വദിച്ചു കഴിയുന്ന നിമിഷങ്ങള്‍. പെട്ടെന്നാണത് സംഭവിച്ചത്. ചെകിടടപ്പിക്കുന്ന ഒരു ഭയങ്കരശബ്ദം. രണ്ടുപേരും ഞെട്ടിത്തരിച്ച് പരസ്പരം തെറിച്ചുമാറി. വീടിന് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ ശബ്ദമാണ് കേട്ടത്. അത് വലിയൊരു ഷോക്കായി. പക്ഷേ, അതിനെക്കാള്‍ വലിയൊരു ഷോക്ക് അയാളെ കാത്തിരിക്കുകയായിരുന്നു.

അതായത്, അതിനുശേഷം എത്രശ്രമിച്ചിട്ടും ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. കാരണം പുരുഷാവയവത്തിന് അല്പംപോലും ഉദ്ധാരണം സംഭവിക്കുന്നില്ല എന്നതുതന്നെ. ഭാര്യയും ആകെ നിരാശയിലാണ്. ദാമ്പത്യസംഘര്‍ഷത്തിന്റെ അസാധാരണമായ ഒരു സന്ദര്‍ഭം. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്.പുരുഷാവയവത്തിലേക്കുള്ള വര്‍ദ്ധിച്ച രക്തപ്രവാഹം മൂലമാണ് അതിന് ഉദ്ധാരണം സംഭവിക്കുന്നത്. സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് പുരുഷാവയവത്തിലേക്ക് ഇങ്ങനെ സാധാരണയില്‍ കവിഞ്ഞ അളവില്‍ രക്തം പമ്പുചെയ്യുന്നതിന് കാരണം. ഈ ഹോര്‍മോണുകളുടെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥി മസ്തിഷ്കത്തിലുണ്ട്. പീയൂഷഗ്രന്ഥി. ശാരീരിക ലീലയില്‍ ഏര്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായി തൊട്ടടുത്തുയര്‍ന്ന ഭയങ്കരശബ്ദം ഉളവാക്കിയ ഷോക്ക് ഈ ഗ്രന്ഥിയെ കുറെ തകര്‍ത്തുകാണും. അതുകൊണ്ടാണ് ആ സംഭവത്തിനുശേഷം ഇറക്ഷന്‍ സംഭവിക്കാത്തത്.

ഇതിന് ചികിത്‌സ ലഭ്യമാണ്. താങ്കള്‍ക്ക് രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന് മാനസിക പ്രശ്‌നം, രണ്ട് ശാരീരികമായി സംഭവിച്ച ഡാമേജ് എന്ന പ്രശ്‌നം. ആദ്യത്തേതില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്. അംഗീകൃത ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റിനെ ആദ്യംകാണുക. പ്രശ്‌നത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും അദ്ദേഹം അളന്ന് തിട്ടപ്പെടുത്തും. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് ഒരു യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ടിവരും. കത്തില്‍ സൂചിപ്പിക്കുമ്പോലെ നിത്യനിരാശയില്‍ മുങ്ങിത്താഴേണ്ട കാര്യമില്ല. ഇവിടെ സൂചിപ്പിച്ച രണ്ടു വിദഗ്ദ്ധരും ചേര്‍ന്ന് പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നതാണ്.

തികച്ചും വ്യക്തിപരം എന്ന് തോന്നിക്കുന്ന ഈ കത്തിലെ പ്രശ്‌നത്തില്‍ പൊതുവായ എന്തെങ്കിലും ഘടകം കണ്ടെത്താന്‍ സാധിക്കുമോ? സാധിക്കും. മനസ്‌സിന്റെ ഘടകമാണ് അത്. ഒരു നടുക്കത്തിന്റെ മാനസിക പ്രശ്‌നം ശരീരത്തില്‍ ഓര്‍ഗാനിക് മാറ്റം ഉണ്ടാക്കിയത് നാം കണ്ടു. ഇതൊരു പൊതുപ്രശ്‌നം തന്നെയാണ്. കെട്ടിടം ഇടിഞ്ഞുവീഴാതെ തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി ഞെട്ടലുകള്‍ ഉണ്ടാവുന്നു. ഈ ഞെട്ടലുകള്‍ക്കെല്ലാം സെക്‌സിലേക്ക് പല ഊടുവഴികളും ഉണ്ട് എന്ന് മനസ്‌സിലാക്കുക. അതായത് മനസ്‌സിന്റെ നൂറുനൂറു ശാഖോപശാഖളുമായി ബന്ധപ്പെടുന്നതാണ് സെക്‌സ്. മനസ്‌സും കോശങ്ങളും ചേര്‍ന്നതാണ് ശരീരം. മനസ്‌സിലുണ്ടാകുന്ന താളപ്പിഴ ശരീരത്തിലാകെ ഒരു തരംഗമായി പരക്കുന്നു. മനസ്‌സില്‍നിന്നും തുടങ്ങി ശരീരത്തിന്റെ ഫിസിയോളജിയില്‍ വരെ എത്തുന്നതാണ് സെക്‌സിന്റെ പ്രവര്‍ത്തനം.

സെക്‌സിന്റെ പ്രശ്‌നങ്ങള്‍ ഫിസിയോളജിയുടെ തലംവരെ എത്തുന്നത് അപൂര്‍വ്വമാണ്. മനസ്‌സിലെ വ്യാകുലതകള്‍ മനസ്‌സില്‍വച്ചുതന്നെ പരിഹരിച്ചുവിടാവുന്നതാണ്. "എനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്" എന്ന കോംപ്‌ളക്‌സുമായി നടക്കുന്നവരാണ് നിങ്ങളി കാണുന്ന മനുഷ്യരില്‍ 99 ശതമാനവും. അത്തരക്കാര്‍ക്ക് സെക്‌സില്‍ പൂര്‍ണ്ണത കൈവരിക്കാനാവില്ല. അതേസമയം "പ്രശ്‌നമോ, മണ്ണാങ്കട്ട" എന്ന മനോഭാവവുമായി നടക്കുന്നവരുമുണ്ട്. അവര്‍ സെക്‌സ് ശരിക്കും ആസ്വദിക്കുന്നു.


09 ഒക്‌ടോബർ 2009

നാല് ലൈംഗിക രഹസ്യങ്ങള്‍


പങ്കാളിയുമായി കിടപ്പറയില്‍
 അടിച്ചു പൊളിക്കണം എന്നതാണോ നിങ്ങളുടെ  അഭിലാഷം?  എന്നാല്‍ ഈ ആഗ്രഹം സഫലമാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു.  'ദി ഫോര്‍ സീക്രട്ട്സ് ഓഫ് അമയ്സിംഗ് സെക്സ്'  എന്ന പുസ്തകമാണ് നിങ്ങളെ സഹായിക്കുക. ജോര്‍ജിയ ഫോസ്റ്റര്‍  ബെവര്‍ലി-ആന്‍
ഫോസ്റ്റര്‍ എന്നിവര്‍  ചേര്‍ന്നെഴുതിയ ഈ പുസ്തകത്തില്‍ നല്ല ലൈംഗികബന്ധത്തിന് ശരീരത്തിനോടൊപ്പം മനസിന്റെയും പ്രാധാന്യത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.
യാന്ത്രികമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആര്‍ക്കുമാവും എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ തൃപ്തികരവും ആസ്വാദ്യകരവുമായ ലൈംഗിക ബന്ധത്തിന് മനസിന്റെ പങ്കാളിത്തമാണ് വലുതെന്നു ഇവര്‍ പറയുന്നു. ഇവരുടെ അഭിപ്രായമനുസരിച്ച്  തൃപ്തികരവും ആസ്വാദ്യകരവുമായ ലൈംഗിക ബന്ധത്തിന് വേണ്ട ചേരുവകള്‍ എന്തൊക്കെയെന്നു നോക്കാം.
ലൈംഗിക പ്രകോപനം
ലൈംഗികമായി ഉത്തേജിപ്പിക്കേണ്ടത്‌  പങ്കാളികളാണെന്നാണ് മിക്കവരുടെയും മിഥ്യാധാരണ. എന്നാല്‍, മനസ്സില്‍ ആശയുടെയും ആവേശത്തിന്റെയും വിത്തുകള്‍ പാകുകയാണ് ആദ്യം ചെയ്യേണ്ടത്.  എന്തൊക്കെയാണ്  തന്നെ ഉത്തേജിപ്പിക്കുന്നതെന്നു സ്വയം തിരിച്ചറിയാതെ ഒരിക്കലും തന്റെ പങ്കാളികളുടെ ചേഷ്ടകള്‍ കൊണ്ട്  ലൈംഗികമായി ഉണര്‍വ് ഉണ്ടാകില്ല എന്ന് മനസ്സിലാക്കുക.
ഇന്ദ്രിയ സുഖം 
നമ്മുടെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ലൈംഗിക ബന്ധത്തിലൂടെ സുഖം കിട്ടുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഇരു പങ്കാളികളും ശ്രദ്ധിക്കണം. ലൈംഗിക ബന്ധിലുള്ള ഊര്‍ജം ഇരുവരും ഉള്‍ക്കൊണ്ടുകൊണ്ടു തന്റെ പങ്കാളിയുടെ പ്രധാന ഇന്ദ്രിയങ്ങളായ മണം, സ്പര്‍ശനം,  ശ്രവണം, രുചി എന്നിവയ്ക്ക് പരമാവധി സംതൃപ്തി നല്‍കാന്‍  പ്രയത്നിക്കണം.
കീഴടങ്ങല്‍
തന്റെ പങ്കാളിയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചു വേണം ലൈംഗികകേളികളില്‍ ഏര്‍പ്പെടാന്‍. തുറന്ന മനസോടു കൂടി തന്നെത്തന്നെ പങ്കാളിക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കുകയാണ് വേണ്ടത്. പങ്കാളിയെ പ്രാപിക്കാനുള്ള അടക്കാനാവാത്ത ആവേശം നിങ്ങളുടെ ലൈംഗിക ബന്ധത്തെ വികാര തീവ്രമാക്കും.
പ്രതിഫലനം 
ആദ്യ മൂന്ന് രഹസ്യവിവരങ്ങളുടെ സഹായത്തോടെയുള്ള തൃപ്തികരവും ആസ്വാദ്യകരവുമായ ലൈംഗികബന്ധത്തിന് ശേഷം അവയെക്കുറിച്ചുള്ള പങ്കാളിയുടെ അഭിപ്രായം അറിയുക എന്നതാണ് നാലാമത്തെ രഹസ്യം. അഭിപ്രായം എന്തുതന്നെയായാലും അതു തുറന്നു പറയാനും കേള്‍ക്കാനുമുള്ള സന്നദ്ധത വളരെ വിലപ്പെട്ടതാണ്.

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP