ആദ്യ ലൈംഗികബന്ധം പലര്‍ക്കും കയ്പ്പേറിയ അനുഭവമായിരിക്കാനാണ് സാധ്യത. ഇതിനു കാരണം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.
എന്നാല്‍ ഇത്തരം സ്വപ്നങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. കാരണം സ്വപ്നമല്ല യഥാര്‍ത്ഥ ജീവിതം.
സെക്സിനെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചും ശാസ്ത്രീയമായി അറിവുള്ളവര്‍ക്കു പോലും ആദ്യാനുഭവം ഉത്കണ്ഠയും മാനസികപിരിമുറുക്കവും നിറഞ്ഞതായിരിക്കാനാണ് സാധ്യത. കാരണം അവര്‍ അതുവരെ നേടിയെടുത്ത വിവരങ്ങള്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായ ഭാവനകളുമായി ബന്ധപ്പെട്ടതാണ്.
കുട്ടിക്കാലം മുതല്‍ ലൈംഗികതയെക്കുറിച്ച് പലവിധത്തില്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നേടിയെടുക്കുന്ന അറിവുകള്‍ കൂടാതെ കാര്യങ്ങളെ നിരീക്ഷിച്ച് സ്വയമുണ്ടാക്കുന്ന അറിവുകളും കൂട്ടത്തിലുണ്ടായിരിക്കും. ഇതൊക്കെയാണ് ശരിക്കും ചെറുപ്പക്കാരുടെ ലൈംഗിക സങ്കല്പങ്ങള്‍. സുഹൃത്തുക്കള്‍ വീരസാഹസികാനുഭവങ്ങള്‍ പോലെ പറഞ്ഞുകൊടുത്തിരിക്കുന്ന ധാരണകള്‍ യുവാക്കളെ കീഴ്പ്പെടുത്തും. ഇതുവച്ചാകും ഭാര്യയെ വിവാഹരാത്രിയില്‍ സമീപിക്കുക. വിലകുറഞ്ഞ പുസ്തകങ്ങളില്‍ നിന്നും പൈങ്കിളിക്കഥകളില്‍ നിന്നും സിനിമയില്‍ നിന്നും കിട്ടുന്ന അറിവുകളും ഇവര്‍ മനസ്സില്‍ സങ്കല്പിച്ചെടുക്കും. പെണ്‍കുട്ടികളാണേല്‍ അവരുടേതായ ഒരു സങ്കല്പലോകത്താണ് ചുരുക്കത്തില്‍. സത്യത്തോടും യാഥാര്‍ത്ഥ്യത്തോടും വലിയ ബന്ധമില്ലാത്ത സങ്കല്പങ്ങളുമായാണ് ചെറുപ്പക്കാര്‍ വിവാഹത്തിലേക്ക് കടക്കുന്നത്. ഈ അറിവുകള്‍ ശരിയാണോ എന്ന് ചര്‍ച്ചചെയ്യാന്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയെ കിട്ടാറില്ല. മാതാപിതാക്കളോടിക്കാര്യം ചോദിക്കാന്‍ അവര്‍ക്ക് ഭയമോ നാണക്കേടോ ഉണ്ടാകും. അത്തരം കാര്യങ്ങള്‍ അശ്ളീലവും വിലകുറഞ്ഞതുമാണെന്ന മാതാപിതാക്കളുടെ സങ്കല്പമാകാം ഇതിനു കാരണം.
സാഹചര്യങ്ങള്‍ വില്ലന്മാര്‍
വളര്‍ന്നുവരുന്ന ജീവിത സാഹചര്യങ്ങളാണ് പലരുടെയും ജീവിതത്തില്‍ വില്ലനാകുന്നത്. ലൈംഗികകുറ്റങ്ങളുടെയും അതിക്രമങ്ങളുടെയും കഥകളും മാതാപിതാക്കള്‍ തമ്മിലുള്ള (അയല്‍വീടുകളിലും) നിരന്തരമായ കലഹങ്ങളും കണ്ടും കേട്ടും വളരുന്ന കുട്ടിയില്‍ ലൈംഗികമായ ആശയക്കുഴപ്പം ഉണ്ടാകുന്നു. ഒപ്പം തെറ്റിദ്ധാരണകളും ആശങ്കയും ഉണ്ടാകുന്നു.
ആദ്യാനുഭവങ്ങള്‍ പരാജയപ്പെടുന്നതിന്റെ 10 കാരണങ്ങള്‍
സ്ത്രീ സാവധാനത്തിലാണ് ഉത്തേജിതയാകുന്നത്. ഇക്കാര്യം പല പുരുഷന്‍മാര്‍ക്കും അറിയില്ല. ഇണയെ ബാഹ്യചേഷ്ടകളിലൂടെ ഉത്തേജിപ്പിക്കണം. അതു മനസ്സിലാക്കാതെ പകരം തിടുക്കത്തില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. ഇത് വേദനാജനകമാണ്.
സംഭോഗത്തിനുള്ള തയ്യാറെടുപ്പില്‍ പുരുഷനോടൊത്ത് ചേരണമെന്നും പ്രതികരിക്കണമെന്നും ഒട്ടുമിക്ക സ്ത്രീകള്‍ക്കുമറിയില്ല. അതുകൊണ്ടു തന്നെ സജീവമായി സഹകരിക്കാനോ പ്രതികരിക്കാനോ അവര്‍ക്ക് കഴിയില്ല.
സ്വന്തം ലൈംഗികശേഷിയെക്കുറിച്ച് പുരുഷന്‍ സംശയാലുവാകുന്നതുകൊണ്ട് മാനസികമായ ബലക്ഷയത്തിനിടയാക്കും. അത് ലൈംഗിക പരാജയത്തിലേക്ക് അവനെ നയിക്കും.
സംഭോഗം പാപമാണെന്നും സെക്സ് അശ്ളീലമാണെന്നുമുള്ള ചിന്തയുണ്ടെങ്കില്‍ അതുപേക്ഷിച്ച ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുക.
തികച്ചും അപരിചിതനായ ഒരാള്‍ക്ക് മുന്നില്‍ സ്വന്തം നഗ്നത അനാവരണം ചെയ്യാനുള്ള നാണവും മടിയും ആദ്യബന്ധത്തിന് പലപ്പോഴും തടസ്സമാകും.
സ്വന്തം ശേഷിയെക്കുറിച്ചുള്ള അപകര്‍ഷബോധവും ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയുമോ എന്ന ചിന്തയും പുരുഷനെ സംശയാലുവാക്കും.
ചെറിയ വീടായിരിക്കുകയും വീട്ടില്‍ മറ്റംഗങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധപ്പെടാന്‍ പ്രയാസമുണ്ടാകും.
പരസ്പരം അംഗീകാരവും സ്നേഹവും ഉണ്ടാകാന്‍ കുറച്ചു താമസമെടുക്കും. അതുവരെ പങ്കാളി സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കും. തന്മൂലം അത് ഇണയില്‍ വെറുപ്പും വിരക്തിയും ഉണ്ടാക്കും.
ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഭയവും ആകാംക്ഷയും ആദ്യകാലത്ത് പതിവാണ്.
ജനനേന്ദ്രിയങ്ങളുള്‍പ്പെടെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും ആദ്യബന്ധത്തിനു തടസ്സമാകും.
പരിഹാരം
ലൈംഗികവേഴ്ചയെക്കുറിച്ചുള്ള ശരിയായ അറിവോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ആദ്യാനുഭവം മധുരതരവും ആന്ദകരവുമാക്കിത്തീര്‍ക്കാനാകും. ശാരീരികവും മാനസികവും ലൈംഗികവുമായി പരസ്പരം അറിവുള്ളവര്‍ക്കു മാത്രമെ അതിനു കഴിയൂ.
പുരുഷന് പൊതുവെ സ്ത്രീകളെക്കാള്‍ വികാരം കൂടുതലായിരിക്കും. നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടികള്‍ക്ക് ഇതറിയില്ല. അവര്‍ക്ക് ഭര്‍ത്താവിനെ ലഭിക്കുവാനും അവനെ സ്വന്തമാക്കാനുമാണാഗ്രഹം. സ്ത്രീയുടെ ഈ മാനസികാവസ്ഥയെക്കുറിച്ച് പുരുഷനും അറിയില്ല. തന്നെപ്പോലെ അവളും ലൈംഗികാഗ്രഹമുള്ളവളാകുമെന്ന് അവന്‍ തെറ്റിദ്ധരിക്കും. ഇത്തരം സന്ദര്‍ഭത്തില്‍ ലൈംഗികബന്ധം ഭാര്യ കടമ തീര്‍ക്കുന്ന മട്ടില്‍ വേഴ്ചയ്ക്ക് സമ്മതിക്കും. പക്ഷേ, മനസ്സില്‍ വിരക്തിയായിരിക്കും.
പരസ്പരം വിശ്വാസവും സ്നേഹവും ആയിക്കഴിഞ്ഞാല്‍ കൂടുതല്‍ പക്വതനേടിക്കൊണ്ട് വീണ്ടും ബന്ധപ്പെടുക. ഒരു പ്രശ്നവും ഉണ്ടാകില്ല. തെറ്റിദ്ധാരണകള്‍ ഇരുകൂട്ടരും പരസ്പരം ചര്‍ച്ച ചെയ്ത് ഇല്ലാതാക്കിയ ശേഷം ബന്ധപ്പെടാന്‍ പങ്കാളികള്‍ ശ്രദ്ധിക്കണം. യുക്തിപൂര്‍വ്വമായ ഇത്തരം സമീപനം കൊണ്ട് ആദ്യാനുഭവത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാകും. ലൈംഗികം ബാധ്യതകളും ഉത്തരവാദിത്തങ്ങളും നല്ല നിലയില്‍ ഉള്‍ക്കൊള്ളണം. കൂട്ടത്തില്‍ ലൈംഗികജീവിതത്തിലെ ആദ്യാനുഭവത്തെ മധുരോന്മാദമാക്കാന്‍ ശ്രദ്ധിക്കണം.
ലൈംഗിക കെട്ടുകഥകളില്‍ മനസ്സിനെ വിടരുത്.
കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് ലൈംഗികബോധമുണ്ടാക്കുക.
ഇണയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹാനുഭൂതിയോടെ പെരുമാറുക. പുരുഷന്‍ ദയാലുവും സ്നേഹസമ്പന്നനും ക്ഷമാശീലനും ആയിരിക്കുക.
സ്ത്രീ പ്രസന്നയും സഹകരണസന്നദ്ധയുമായിരിക്കുക.
ഇണയുടെ ഇഷ്ടം പങ്കാളി മനസ്സിലാക്കുക.
തെററിദ്ധാരണകള്‍ അകറ്റുക.
സ്വയം അറിയുന്നതിനൊപ്പം പരസ്പരവും മനസ്സിലാക്കുക.
ലൈംഗികശുചിത്വം അത്യാവശ്യം.
ശാരീരികമായും മാനസികമായും വൈകാരികമായും ബുദ്ധിപരമായും പങ്കാളിക്കു സമര്‍പ്പിക്കുക.
ബാഹ്യസംഭോഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബാഹ്യസംഭോഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
23 ഒക്‌ടോബർ 2009
14 ഒക്‌ടോബർ 2009
മനസൊരുക്കൂ ... മടുക്കാത്ത സെക്സിന്
ആദ്യം ലഹരിയാകുന്ന ദാമ്പത്യം വര്‍ഷങ്ങള്‍ കഴിയുന്നതോടെ വിരസമാകുന്നുയെന്ന് പല ദമ്പതികളും പരാതി പറയാറുണ്ട്. സംഗതി ശരിയാണ്.. പക്ഷേ ഈ വിരസതയില്‍ അര്‍ത്ഥമില്ല. അതു സ്വയം ഉണ്ടാക്കുന്നതാണ്. സ്വയം ഒഴിവാക്കാനുമാകും. പക്ഷെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ ഓ.. ഇനിയെന്ത് എന്ന മട്ടാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. ഈമനോഭാവമാണ് ആദ്യം മാറ്റേണ്ടത്. അപ്പോള്‍ തന്നെ പകുതി ശരിയാകും. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന ബോധം കൂടി ഉണ്ടായാല്‍ പിന്നെ പ്രവൃത്തി മാത്രമേയുള്ളൂ.
എന്നാല്‍ അതിനു മുമ്പ് ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് മനസ്സിലാക്കി അതിന്റെ ഉത്തരവാദിത്വം തുല്യമായി ഏറ്റെടുക്കണം. ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും നല്ലതാണ്. സ്ഥിരം ചുറ്റുപാടുകളില്‍ നിന്ന് മാറി കുറച്ചുദിവസം ചിലവഴിക്കുന്നതും മനസ്സിന് കുളിര്‍മ്മയും സന്തോഷവും പുത്തനുണര്‍വ്വും സമ്മാനിക്കും. ഒരേ സ്ഥലത്ത് ഒരേ സമയത്ത് ഒരേ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പലപ്പോഴും വിരസത സൃഷ്ടിക്കും.
ലൈംഗികബന്ധം മെച്ചപ്പെടുത്താന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ചിലത്: ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കഥകളും മറ്റും വായിക്കുക. ചിത്രങ്ങളും സിനിമകളും കാണുക. സംഭോഗത്തിലേര്‍പ്പെടാതെ തന്നെ പ്രണയലീലകളാടുക. കിടക്കയല്ലാതെ മറ്റൊരു സ്ഥലം രതിക്രീഡയ്ക്ക് കണ്ടെത്തുക. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍, മെഴുകുതിരി വെളിച്ചത്തില്‍ ബന്ധപ്പെടുക. ബന്ധപ്പെടുന്നത് കാണാന്‍ വലിയൊരു കണ്ണാടി വയ്ക്കുക. അതുപോലെ ഒരുമിച്ചു കുളിക്കുന്നതും പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. വിരസത ഒഴിവാക്കാനും സുഖാനുഭൂതി വര്‍ദ്ധിപ്പിക്കാനും വൈബ്രേറ്റര്‍ ഒരളവുവരെ സഹായിക്കും. ആശയവിനിമയം കുറയാതെ ശ്രദ്ധിക്കണം.
ലൈംഗികവികാരം ഒരിക്കലും കെടാതെ നോക്കണം. ലൈംഗികബന്ധം കൂടുതല്‍ രസകരമാക്കാന്‍ പ്രണയം ആവശ്യമാണെന്ന് മറക്കരുത്. സ്നേഹത്തോടെ വെറുതെ സ്പര്‍ശിച്ചാല്‍ തന്നെ ഇഷ്ടം കുറഞ്ഞില്ല എന്ന് പങ്കാളിക്കു മനസ്സിലാകും. മഴയുള്ള രാത്രിയില്‍ വെറുതെ ചുറ്റാന്‍ പോകുന്നതും ഒരു കാരണവുമില്ലാതെ അവധിയെടുക്കുന്നതുമെല്ലാം ലൈംഗികബന്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. ലൈംഗികബന്ധം മാത്രമാകുമ്പോഴാണ് പ്രശ്നമാകുന്നത്. പക്ഷേ അതില്‍നിന്നു ലഭിക്കുന്ന സുഖത്തിന് മാനസികവും ബൌദ്ധികവുമായ തലങ്ങളുണ്ട്. പ്രണയവും ലൈംഗിക സുഖവും സംതൃപ്തിയും ചേര്‍ന്ന ഒരു ബന്ധത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
തയ്യാറെടുക്കൂ... സെക്സ് മാരത്തണ്
സംഭോഗത്തിന് ദൈര്‍ഘ്യംപോരെന്നു മിക്ക ദമ്പതികളും പരാതിപ്പെടാറുണ്ട്. പ്രത്യകിച്ചും സ്ത്രീകള്‍. അതിനാല്‍ ദൈര്‍ഘ്യമേറിയ സംഭോഗത്തിന് തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഏറെകാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ.
സംഭോഗത്തിന് ഇടയ്ക്കിടയ്ക്ക് വിശ്രമം നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം . കൂടാതെ ദൈര്‍ഘ്യമേറിയ സംഭോഗത്തിനായി ശരീരത്തിന് ഊര്‍ജം പകരുന്ന ഭക്ഷണം ശീലമാക്കാനും ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കുക. അമിത ഭക്ഷണം പ്രതികൂല ഫലമുണ്ടാക്കുമെന്നും ഓര്‍ക്കുക.
രതിമൂര്‍ച്ഛ തടയുക
പെട്ടന്നുള്ള രതിമൂര്‍ച്ഛ തടയാനായി അധികം ഉത്തേജനം കിട്ടാത്ത പൊസിഷനുകള്‍ പരീക്ഷിക്കുക. ഉദ്ധാരണം നഷ്ടപെടുമെന്നോ ശക്തിചോരുകയോ രതിമൂര്‍ച്ഛയിലെത്തുമെന്നോ സംശയം തോന്നുന്ന അവസരത്തില്‍ പൊസിഷന്‍ മാറ്റി സംഭോഗം തുടരുക. മുന്‍പ് പരീക്ഷിക്കാത്ത പൊസിഷനുകളില്‍ ബന്ധപ്പെടുക.
പങ്കാളിയെ ഉത്തേജിപ്പിക്കുക
രതിമൂര്‍ച്ഛ അനുഭവപ്പെടുകയോ ഇടയ്ക്ക് വിശ്രമം ആവശ്യമായിവരികയോ ചെയ്‌താല്‍ പങ്കാളിയുടെ ശ്രദ്ധതിരിക്കാനായി ബാഹ്യകേളികളിലൂടെയോ ചുംബങ്ങളിലൂടെയോ പങ്കാളിക്ക് ആനന്ദം പകരുക.
മദ്യപാനം ഒഴിവാക്കുക
പങ്കാളിയുമൊത്ത് മദ്യം കഴിക്കുന്നത് പ്രത്യേക അനുഭൂതി പ്രധാനം ചെയ്യും. എന്നാല്‍ രണ്ടു പെഗ്ഗില്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് പുരുഷന്റെ ഉദ്ധാരണ ശേഷിയെ കാര്യമായി ബാധിക്കും. മാത്രമല്ല അമിത മദ്യപാനം പെട്ടന്നുള്ള ഉറക്കത്തിലേക്കും ലൈംഗിക വൈകൃതങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം.
ക്രിയാത്മകമായി പെരുമാറുക
ദൈര്‍ഘ്യമേറിയ സംഭോഗത്തിനു തുണയായി വൈബ്രേറ്റര്‍ തുടങ്ങിയ വികാരവര്ധനവിനു ഉതകുന്ന വിവിധ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുക.
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക
സമയം കൂടും തോറും ജനനേന്ദ്രിയങ്ങള്‍ വരളാനുള്ള സാധ്യധ കൂടുതലാണ്. അതിനാല്‍ നല്ല ക്വാളിറ്റിയും സ്വാദുമുള്ള ബ്രിക്കന്റ് ഉപയോഗിക്കുക.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ജലാംശം നിലനിറുത്താന്‍ സഹായിക്കും. മാത്രമല്ല നനഞ്ഞ ചുണ്ടുകള്‍കൊണ്ടുള്ള ചുംബനങ്ങള്‍ നിങ്ങള്ക്ക് സ്വര്‍ഗീയ അനുഭൂതി നല്‍കും.
ലേബലുകള്‍:
ബാഹ്യസംഭോഗം,
സംഭോഗം,
men sex,
sex,
sexlife
13 ഒക്‌ടോബർ 2009
ദിവസം എത്രതവണ സംഭോഗത്തിലേര്‍പ്പെടാം ?
ദമ്പതിമാര്‍ക്ക് സ്ഥിരം തോന്നുന്ന ഒരു സംശയമുണ്ട്. ദിവസം എത്ര തവണ സംഭോഗത്തിലേര്‍പ്പെടാം.ഇങ്ങനെയൊരു ചോദ്യത്തിന് സത്യം പറഞ്ഞാല്‍ പ്രസക്തിയില്ല. കാരണം ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം. പക്ഷെ ഒന്നറിയണം. പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്. ദിവസത്തിന്റെ ഏതു സമയത്ത് ബന്ധപ്പെടാനാണ് പങ്കാളി ആഗ്രഹിക്കുന്നത് ആ സമയത്ത് ചെയ്യണം. അത് വികാരം ജ്വലിപ്പിക്കും. പുരുഷന്റെ ഇഷ്ടങ്ങള്‍ സ്ത്രീയും സ്ത്രീയുടെ ഇഷ്ടങ്ങള്‍ പുരുഷനും അറിഞ്ഞിരിക്കണം.
പുരുഷന്റെ ഇഷ്ടങ്ങള്‍: പുരുഷന് പകല്‍ വെളിച്ചത്തില്‍ ഭോഗിക്കാനാണിഷ്ടം. പകല്‍ വെളിച്ചത്തില്‍ കാണാനാകുന്ന ഇണയുടെ നഗ്‌നമേനി പുരുഷനെ കൂടുതല്‍ ഉത്തേജിപ്പിക്കും. ചിലര്‍ക്ക് അരണ്ട വെളിച്ചത്തില്‍ ബന്ധപ്പെടാനാണിഷ്ടം. എന്നാല്‍ സ്ത്രീകള്‍ക്ക് രാത്രിയുടെ സ്വകാര്യതയില്‍ ബന്ധപ്പെടാനാണ് താത്പര്യം. പകല്‍ വെളിച്ചത്തേക്കാള്‍ അവള്‍ക്കിഷ്ടം ഇരുട്ടോ അരണ്ട വെളിച്ചമോ ആയിരിക്കും.
മാസത്തില്‍ രണ്ടുതവണ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും. ആര്‍ത്തവത്തിനു തൊട്ടുമുമ്പും ശേഷവുമാണ് ഇങ്ങനെയുണ്ടാകുന്നത്. പൊതുവെ ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഭോഗതൃഷ്ണ കൂടുതലായിരിക്കും. പുതിയ സാഹചര്യങ്ങളും പുതിയ സ്ഥലങ്ങളുമാകാം ചിലരെ ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നത്. അത് പരസ്പരം മനസ്‌സിലാക്കി ചെയ്യുകയാണേല്‍ കൂടുതല്‍ നന്നായിരിക്കും.
രാത്രിയില്‍ ബന്ധപ്പെടുമ്പോള്‍: രാത്രി ഭക്ഷണം കഴിച്ചയുടനെ ബന്ധപ്പെടുന്നതാണ് ചിലര്‍ക്കിഷ്ടം. മറ്റുചിലര്‍ക്ക് ഒന്നുറങ്ങിക്കഴിഞ്ഞശേഷം ബന്ധപ്പെടാനാണ് താത്പര്യം. ലൈംഗികോത്തേജനമുണ്ടാകുന്നവരുണ്ട്. ഇതില്‍ ഇണയുടെ ഇഷ്ടംകൂടി പരിഗണിച്ചുവേണം ബന്ധപ്പെടാന്‍. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിനു നല്ലതല്ല. ദഹനപ്രക്രിയയും ലൈംഗിക പ്രവര്‍ത്തനവും രക്തചംക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭക്ഷണം കഴിച്ചയുടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടരുത്. ദഹനത്തിനാവശ്യമായ രക്തം ലഭിക്കാതെ വരും. ഇത് ഉദരസംബന്ധമായ തകരാറുകള്‍ക്കിടയാക്കും. രക്തം ലൈംഗികാവയവങ്ങളിലേക്ക് ഇരച്ചുകയറുകയും അവയുടെ പ്രവര്‍ത്തനത്തിന് ഉത്തേജനം നല്കുകയും ചെയ്യുന്ന സമയമാണ് സംഭോഗസമയം.
ആര്‍ത്തവകാലത്ത് സംഭോഗം: ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഈ ദിവസങ്ങളില്‍ മാനസികമായും ശാരീരികമായും സ്ത്രീകള്‍ അസ്വസ്ഥരായിരിക്കും. അണുസംക്രമണത്തിനിട വരുന്നതാണ് മറ്റൊരു കാരണം. ഗര്‍ഭകാലത്ത് സംഭോഗം നടത്തുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ ഏതാനും ആഴ്ചകളും പ്രസവത്തോടടുത്ത ഒന്നുരണ്ടു മാസവും ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ ഈ സമയത്ത് ശ്രദ്ധയോടെ ബന്ധപ്പെടണം.
ഒരുദിവസം എത്ര സംഭോഗം നടത്താം, ഒരു സ്ഖലനത്തിനുശേഷം അടുത്തത് തുടങ്ങുന്നത് എപ്പോള്‍ എന്നത് ശരാശരി ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിവസം ഒരു സംഭോഗമാണ് നല്ലത്. എന്നാല്‍ ചില ലൈംഗിക ശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാനാകും. ഇത് അയാളുടെ പല ബാഹ്യ ഘടകങ്ങളുമാണ് നിശ്ചയിക്കുന്നത്. അതുകൊണ്ട് പുരുഷന്റെ യഥാര്‍ത്ഥ സംഭോഗ സന്നദ്ധതയെ സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാകുക അസാധ്യമാണ്. ആഴ്ചയില്‍ രണ്ടുതവണ സംഭോഗം ചെയ്യുന്ന പുരുഷനും ശരാശരി ലൈംഗികക്ഷതയുള്ളവനാണ്. എന്നാല്‍ ഒരു രാത്രിയില്‍ തന്നെ മൂന്നോ അതില്‍ക്കൂടുതലോ തവണ ലൈംഗിക ക്രിയയില്‍ ഏര്‍പ്പെടുന്നത് നന്നല്ല. അമിത ഭോഗാസക്തനായിരിക്കും ഇയാള്‍. അതല്ലെങ്കില്‍ കേമനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമം.
സംഭോഗങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ പുരുഷന്റെ പ്രായം, സംഭോഗങ്ങള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു മാസം സംഭോഗത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത ആരോഗ്യവാനായ യുവാവിന് ഒരു സംഭോഗത്തിനുശേഷം അതിശക്തമായ ലൈംഗികോത്തേജനം ലഭിക്കുകയാണെങ്കില്‍ 15-25 മിനിറ്റിനുശേഷം വീണ്ടും ഒരു സംഭോഗത്തിനുകഴിയും. എന്നാല്‍ എല്ലാദിവസവും സംഭോഗത്തിലേര്‍പ്പെടുന്ന പുരുഷന് ഒരു സംഭോഗത്തെ തുടര്‍ന്ന് മറ്റൊന്നിന് തയ്യാറാകുവാന്‍ ഏകദേശം ഒരു മണിക്കൂറോ അതില്‍ കൂടുതലോ സമയം വേണം. ശുക്‌ളസംഭരണം മൂലം ലൈംഗികാവയവങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍നിന്നും മുക്തനാകാനും മാംസപേശികളിലെ വലിവ് ക്രമീകരിക്കാനും ഇടയ്ക്കിടെ സംഭോഗം വേണമെന്ന കാഴ്ചപ്പാട് ശരിയല്ല.
ലൈംഗികാനുഭൂതിയും ആഹാരവും ഏകദേശം ഒരേ ഫലങ്ങളാണ് നല്കുക. വിശക്കുമ്പോള്‍ നാം ആഹാരം കഴിക്കുന്നു. അതുപോലെ ലൈംഗികദാഹമുണ്ടാക്കുമ്പോള്‍ സംഭോഗത്തിലേര്‍പ്പെടുന്നു. ഒരാഹാരം തന്നെ തുടര്‍ച്ചയായി കഴിച്ചാല്‍ ചെടിപ്പുണ്ടാകും. ആദ്യത്തെ തവണ അത് നന്നായി രുചിക്കും. രണ്ടാമത്തെയും മൂന്നാമത്തെയും തവണ അത്ര രുചിച്ചെന്നു വരില്ല. അധികമായാലോ മനംപുരട്ടിയെന്നുമിരിക്കും. അതുപോലെയാണ് രണ്ടില്‍ കൂടുതലുള്ള സംഭോഗങ്ങള്‍.
ആഴ്ചയില്‍ ശരാശരി 3 തവണ സംഭോഗത്തിലേര്‍പ്പെടുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. പ്രായംകൂടുന്തോറും പുരുഷന്റെ ലൈംഗികാഭിലാഷവും കുറയുന്നു. അന്‍പതുകളിലിത് ആഴ്ചയില്‍ ഒന്ന് ആകുന്നു. പ്രായമായാലും ബലവത്തായ ലൈംഗികവൃത്തി നിര്‍വ്വഹിക്കാന്‍ പുരുഷന് കഴിവുണ്ടെന്നാണ് പൊതുവെ ശാസ്ത്രീയ വിശ്വാസം.
ദമ്പതികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. സംഭോഗത്തിന് ടൈംടേബിള്‍വച്ച് ബന്ധപ്പെടാനാകില്ല. സംഭോഗതവണകള്‍ക്കും പ്രധാന്യമില്ല. പൂര്‍ണ്ണ സംതൃപ്തി പരസ്പരം പകര്‍ന്നു നല്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ ഇരുവരും ശ്രദ്ധിക്കുകയാണെങ്കില്‍ ദാമ്പത്യജീവിതവും ലൈംഗികജീവിതവും സംതൃപ്തവും ആനന്ദകരവുമാകും.
ലേബലുകള്‍:
ബാഹ്യസംഭോഗം,
സംഭോഗം,
men,
men sex,
sex
08 ഒക്‌ടോബർ 2009
ബാഹ്യകേളികളില്‍ ഏര്‍പ്പെടൂ ലൈംഗിക വിരസത അകറ്റൂ
എല്ലാ ലൈംഗികബന്ധവും സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല . ബാഹ്യകേളികള്‍ ഒരുപക്ഷേ നിങ്ങളെ ആനന്ദത്തിന്റെ കൊടുമുടിയില്‍ തന്നെ കൊണ്ടെത്തിച്ചേയ്ക്കും . ഇതിനെ ലൈംഗിക വിദഗ്ധര്‍ ബാഹ്യസംഭോഗം എന്നാണ് വിശേഷിപ്പിക്കുനത്.
വദനസുരതവും യോനിയില്‍ ലിംഗം പ്രവേശിപ്പിക്കാതെയുമുള്ള ലൈംഗിക വേഴ്ച്ചകളെയാണ് സാധാരണ ബാഹ്യ സംഭോഗത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്. ഇതില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് യാതൊരുവിധ തൃപ്തിക്കുറവും അനുഭവപ്പെടുന്നില്ലെന്നാണ് ഈ രീതിയുടെ പ്രത്യകത. മാത്രവുമല്ല സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകള്‍ വഴിയുള്ള രോഗസംക്രമണം തടയാമെന്നുള്ളതും അനാവശ്യ ഗര്‍ഭം ഒഴിവാക്കുമെന്നുള്ളതും ഈ രീതി ആള്‍ക്കാര്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്നു.
അതേസമയം ഈ രീതി നുറു ശതമാനം സുരക്ഷിതമാണെന്ന് കരുതാനും വയ്യ. പങ്കാളികള്‍ എത്രത്തോളം വസ്ത്രം ധരിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ രീതിയുടെ സുരക്ഷിതത്വം.തങ്ങള്‍ക്ക് മതിവരുവോളം ലൈംഗികസുഖത്തില്‍ ആറാടി രസിക്കാം എന്നത് ഈ രീതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ബാഹ്യ കേളികളിലൂടെ പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപ്പെടുകയും പുതുതായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ക്ക് പരസ്പരവിശ്വാസം ഉണ്ടാവുകയും ചെയ്യാം. എന്നാല്‍ നിങ്ങളും പങ്കാളിയും തമ്മിലുള്ള ലൈംഗികബന്ധം വളരെകാലം പഴക്കമുള്ളതാണെങ്കില്‍ ഈ രീതി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന അനുഭൂതി പകരുകയും ചെയ്യും.
ബാഹ്യസംഭോഗത്തില്‍ പലവിധത്തിലുള്ള കാമകേളികള്‍ പരീക്ഷിക്കാം ...
രതിച്ചുവയുള്ള സംസാരത്തിലൂടെ ലൈംഗികഅനുഭൂതികളിലെത്താമെന്നതാ ണ് അവയിലൊന്ന് . ഫോണിലൂടെ യോ , എസ് എം എസിലൂടെയോ , മെയില്‍ ചാറ്റിംഗിലൂടെയോയുള്ള 'കൊച്ചുവര്‍ത്തമാനം' വഴി നിങ്ങള്‍ക്ക് അനുഭൂതിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാം. നിങ്ങളുടെ അനുഭുതിയുടെ അളവ് നിങ്ങള്‍ എത്രെ മാത്രം നിങ്ങളുടെ ശരീരത്തിനെ തൊട്ടുണര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മാത്രം.
പരസ്പരം ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട് ലൈംഗിക അതിപ്രസരമുള്ള കഥകള്‍ പങ്കുവയ്ക്കുന്നതും നിങ്ങള്‍ക്ക് അതീവ ആസ്വാദ്യകരമായിരിക്കും.
സിനിമാ നടീനടന്മാരാണ് തങ്ങള്‍ എന്നുള്ള സങ്കല്‍പ്പിച്ച് ബാഹ്യ കേളികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ലൈംഗികതയ്ക്ക് പുതുമ നല്‍കും.
പങ്കാളികള്‍ പരസ്പരം ലൈംഗികമായി സ്പര്‍ശിക്കുന്നത് സംഭോഗത്തിന് അതീതമായ അനിര്‍വാച്യമായ ലൈംഗിക സുഖം പകരും.
ആദ്യമായ് ബന്ധത്തില്‍ ഏര്‍പെടുന്ന യുവമിഥുനങ്ങളെപ്പോലെ പരസ്പരമുള്ള ചുടുചുംബനങ്ങളും പല്ലുകള്‍ കൊണ്ടുള്ള ചേഷ്ടകളും നിങ്ങളെ നേരിട്ടുള്ള സംഭോഗത്തിനെക്കാളും ലൈംഗിക സുഖത്തിലെത്തിക്കും.
നിങ്ങളുടെ നഗ്നത കൊണ്ടു പങ്കാളിയുടെ മനസിളക്കാന്‍ കഴിയും, നിങ്ങളുടെ മേനി പതിയെ പതിയെ നഗ്നമാക്കി കൊണ്ടു നൃത്തം ചെയ്യുന്നത് നിങ്ങളിലേക്ക് പങ്കാളിയെ ആകര്‍ഷിക്കാന്‍ ഒരു നല്ല മാര്‍ഗമാണ്. നൃത്തത്തിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ വദനം കൊണ്ടും മറ്റു സ്പര്‍ശനങ്ങള്‍ കൊണ്ടും ഉത്തേജിപ്പിക്കാന്‍ മറക്കരുതെന്ന് മാത്രം .
ലൈംഗിക സുഖം പകരുന്ന ഉപകരണങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങളും ഒരാള്‍ മറ്റൊരാള്‍ക്ക് ഹസ്തമൈഥുനം ചെയ്തു കൊടുക്കുന്നത് ബാഹ്യ സംഭോഗത്തിന്റെ അഭിവാജ്യഘടകമാണ് .
പരസ്പരമുള്ള ഉരസലുകളിലുടെയും പങ്കാളികള്‍ക്ക് സമയപരിധി ഇല്ലാതെ ബാഹ്യ സംഭോഗം ആസ്വദിക്കാം.
ലേബലുകള്‍:
ബാഹ്യസംഭോഗം,
ലൈംഗിക വേഴ്ച്ച,
ലൈംഗികബന്ധം,
സംഭോഗം,
men sex,
oragasm,
sex,
sexlife
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


