രതിക്രീഡ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രതിക്രീഡ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

26 ഒക്‌ടോബർ 2009

വില്ലനാവുന്ന ശീഘ്രസ്ഖലനം


പുരുഷന്റെ ലൈംഗികതയെ കുറിച്ച് സ്ര്തീകള്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. ഇവ ലൈംഗിക ബന്ധത്തെ ബാധിക്കാറുമുണ്ട്.പുരുഷന്മാരില്‍ കാണുന്ന പ്രധാന പ്രശ്‌നം ശീഘ്രസ്ഖലനമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് രതിമൂര്‍ച്ഛയിലെത്താനും സ്വാഭാവികമായും ഇവര്‍ ശ്രമിക്കുന്നു. ഈ ചിന്താഗതി പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള അടുപ്പത്തിന്റെ തീവ്രത കുറയ്ക്കും.
രതിമൂര്‍ച്ഛയിലെത്താന്‍ വൈകുന്നത് തന്നോടുള്ള സ്‌നേഹവും താല്‍പര്യവും കുറഞ്ഞതിന്റെ സൂചനായിട്ട് കാണുന്ന സ്ര്തീകളുമുണ്ട്. ഈ ധാരണയും നന്നല്ല. ഇതു ബന്ധത്തിന്റെ തീവ്രത കുറയ്ക്കും. ലൈംഗിക കാര്യങ്ങളില്‍ മുന്‍കൈ എടുക്കുന്നത് തെറ്റാണെന്ന ധാരണയാണ് സംഭോഗസമയത്ത് വികാരരഹിതരാകാന്‍ ചില സ്ര്തീകളെ പ്രേരിപ്പിക്കുന്നത്.ലൈംഗിക ബന്ധം സംതൃപ്തമാക്കേണ്ടതിന്റെ ചുമതല പുരുഷന് മാത്രമായി മാറുന്നതോടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.അവരുടെ പ്രതികരണവും താല്‍പര്യവും കുറയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭോഗം സുഖകരമായാലും പങ്കാളിക്ക് തൃപ്തിയായില്ല എന്ന തോന്നലാണ് പുരുഷന് ഉണ്ടാകുക. തുടര്‍ച്ചയായി ഇത് സംഭവിക്കുമ്പോള്‍ നൈരാശ്യ്‌വും സംതൃപ്തിയുമെല്ലാം കൂടിച്ചേര്‍ന്ന് പുരുഷന്മാരുടെ ലൈംഗിക തൃഷ്ണ കുറയാന്‍ സാധ്യതയുണ്ട്.
എന്താണ് ശീഘ്രസ്ഖലനം എന്ന് മനസിലാക്കിയാല്‍ പ്രശ്‌നം പകുതി കുറഞ്ഞു. വിചാരിക്കും മുന്‍പേ രതിമൂര്‍ച്ഛ ഉണ്ടാകുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് വിളിക്കുന്നത്. ഈ പേര് മൂലം രതിമൂര്‍ച്ഛയാണോ സ്ഖലനമാണോ ഉണ്ടാകുന്നതെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പമുണ്ട്. ശരിക്കും ഇത് രതിമൂര്‍ച്ഛ തന്നെയാണ്.
ശീഘ്രസ്ഖലനം ചിലര്‍ക്ക് ആദ്യം മുതലേ ഉണ്ടാകും. മറ്റ് ചിലരില്‍ ഇത് പിന്നീട് ഉണ്ടാകും. സാഹചര്യം, ശാരീരികം എന്നീ കാരണങ്ങളാല്‍ ശീഘ്രസ്ഖലനം ഉണ്ടാകും. ഉത്കണ്ഠ, ലൈംഗികകാര്യങ്ങളിലെ പരിചയക്കുറവ്, വഷളായ പരസ്പര ബന്ധം, ദീര്‍ഘകാലത്തെ സുഖാനുഭവ വര്‍ജ്ജനം, മിഥ്യാപ്രതീക്ഷകള്‍, പങ്കാളിയുടെ പീഡനങ്ങള്‍, പ്രമേഹം, നാഡീവൈകല്യങ്ങള്‍, ജനനേന്ദ്രിയ, മൂത്രാശയ രോഗങ്ങള്‍ എന്നിവ മൂലം ശീഘ്രസ്ഖലനം ഉണ്ടാകുന്നു.
മറ്റൊരു കൂട്ടരെ കുഴയ്ക്കുന്ന പ്രശ്‌നം രതിമൂര്‍ച്ഛ വൈകുന്നതാണ്. ശീഘ്രസ്ഖലനത്തിന്റെ വിപരീതാവസ്ഥയാണിത്. പരിശോധിച്ച് കണ്ടെത്താത്ത പ്രമേഹമാണ് ഇതിന് കാരണം. സ്ഖലന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം ഇത് വിജൃംഭണത്തെയും സാരമായി ബാധിക്കും.മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതിന് പകരം വശങ്ങളിലേക്ക് ലിംഗം ചലിപ്പിക്കുന്നതാണ് ചിലരുടെ പ്രകൃതം വേറെ ചിലേ ലിംഗം യോനിയില്‍ കടത്തിയ ശേഷം അനങ്ങാതിരിക്കും. കോപേഴ്‌സ് ഗ്രന്ഥിയില്‍ നിന്നുളള സ്രവം ശുക്‌ളമാണെന്ന് കരുതുന്നവരുണ്ട്.  
ലൈംഗിക വൈകല്യങ്ങളുടെ ചികിത്സയില്‍ രതിക്രീഡയുടെ പ്രാധാന്യം എടുത്ത് പറയേണ്ടതാണ്. അപൂര്‍ണ്ണമായ രതിക്രീഡ വലിയൊരു നഷ്ടത്തിന് സമാനമാണ്. പലരുടെയും ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കാരണം അറിവില്ലായ്മയാണ്. രതിക്രീഡയെ കുറിച്ചും ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും വിശദീകരിക്കുന്നത് പലരുടെയും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

05 ഒക്‌ടോബർ 2009

ചില കിടപ്പറ അബദ്ധങ്ങള്‍‍


പങ്കാളിയുമായി വികാരതീവ്രമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു കൊണ്ടിരിക്കുകയാണെന്ന് സങ്കല്പിക്കുക. വികാരത്തിന്റെ പരകോടിയില്‍ രതിമൂര്‍ച്ഛ പ്രാപിച്ചുകഴിഞ്ഞാലുടന്‍ പങ്കാളി തിരിഞ്ഞുകിടന്നു ഉറങ്ങുകയോ അല്ലെങ്ങില്‍ പത്രമോ പുസ്തകമോ വായിക്കാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്തു തോന്നും? അനുഭവിച്ച ലൈംഗിക ഉല്ലാസത്തിന്റെ എല്ലാ സുഖവും നശിപ്പിക്കാന്‍ ഇത്തരം കൊച്ചുകൊച്ചു തെറ്റുകള്‍ ഇടയാക്കും. പരസ്പരബന്ധത്തെപ്പോലും ഇത്തരം കാര്യങ്ങള്‍ ബാധിക്കാം.
ഇത്തരം വേളകളില്‍ പങ്കാളിക്ക് ഉണ്ടാക്കുന്ന തോന്നല്‍ നിങ്ങള്‍ ലൈംഗിക ബന്ധത്തിനിടയ്ക് മറ്റുചിന്തകളില്‍ വ്യപരിക്കുകയായിരുന്നു എന്നാണ്. അറിയാതെ പറ്റുന്ന ഈ അബദ്ധങ്ങള്‍ രതിക്രീഡയുടെ സുഖം തന്നെ നശിപ്പിക്കാം.
ലൈംഗിക ബന്ധത്തിന്റെ അവസാനം പൊടുന്നനെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പങ്കാളിയുടെ മനസ്സില്‍ ബന്ധപ്പെടുന്ന സമയത്തുതന്നെ വേറെ ചിന്തകള്‍ കടന്നു കൂടിയിരിക്കാം. അപ്പോള്‍ ലൈംഗിക കേളികള്‍ക്ക് ശേഷം മറ്റു കാര്യങ്ങളിലേക്ക് യാന്ത്രികമായി മനസ്സ് പോകാം.
ഇത്തരം പ്രവൃത്തികള്‍ പങ്കാളിയെ തനിച്ചാക്കിയിട്ടു പോകുന്നത്തിനു തുല്യമാണ്. രതിമൂര്‍ച്ഛയോടു കൂടിഅവസനിക്കുന്നില്ല ലൈംഗികബന്ധം. രതിമൂര്‍ച്ഛയോടെ എല്ലാം അവസാനിപ്പിച്ചു പോകുന്ന വ്യക്തികള്‍ തങ്ങളുടെ ലൈംഗികജീവിതം തന്നെയാണ് തുലാസില്‍ വയ്ക്കുന്നത് .
സാധാരണ പറ്റാറുള്ള ചില ലൈംഗിക അബദ്ധങ്ങള്‍:
ഉറക്കം: ലൈംഗികബന്ധത്തിനു ശേഷം ഉടനെ കിടന്നുറങ്ങുന്നതു രതിമൂര്‍ച്ഛയുടെ സുഖം പോലും തല്ലിക്കെടുത്താന്‍ പോന്ന ഒരു ലൈംഗിക അബദ്ധമാണ് . തന്റെയും പങ്കാളിയുടെയും പ്രകടനത്തിനെ വിലയിരുത്താനും, പങ്കാളികള്‍ തമ്മിലുള്ള മാനസിക ബന്ധം തീവ്രമാക്കാനുമുള്ള സുവര്‍ണാവസരമാണ് ഇതുവഴി നഷ്ടപ്പെടുക.
കുളിമുറിയിലേക്ക് : തീവ്രമായ ലൈംഗിക ബന്ധത്തിനിടയില്‍ പങ്കാളികള്‍ വൃത്തിക്ക് കാര്യമായ സ്ഥാനം കൊടുക്കാറില്ല . എന്നാല്‍ ബന്ധപ്പെട്ടതിനു ശേഷം ഉടനെ ദേഹ ശുദ്ധി വരുത്താന്‍ പോകുന്നത് വലിയ മണ്ടത്തരമാണ് . പങ്കാളി ചിലപ്പോള്‍ വീണ്ടും ലൈംഗിക ബന്ധത്തിന് തയ്യാറെടുത്തു വരുന്ന അവസരത്തിലാകും നിങ്ങള്‍ ഔചിത്യമില്ലാതെ കുളിമുറിയിലേക്ക് കയറിപ്പോവുക.
കൂട്ടുകാരെ വിളിക്കുക : പാതിരാത്രിക്ക്‌ പ്രധാനപെട്ട ജോലി കാര്യങ്ങള്‍ പറയാന്‍ ഇല്ലെന്നിരികെ ചെറിയ കുശലാന്വേഷണങ്ങള്‍ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുക. ലൈംഗികബന്ധത്തിനിടയ്ക്കും അതു കഴിഞ്ഞാലും പൂര്‍ണ ശ്രദ്ധ പങ്കാളിക്ക് കൊടുക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം അവസരങ്ങളെ അലോസരപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കുക.
ജോലിയോടു ജോലി : ലൈംഗികതൃപ്തി മുഴുവനായി പങ്കാളിക്ക് നല്‍കാതെ രതിമൂര്‍ച്ഛയോടു കൂടി ജോലിക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഒരാള്‍ തന്റെയും പങ്കാളിയുടെയും സംതൃപ്തികരമായ ലൈംഗിക ജീവിതം ഹോമിക്കുകയാണ്.
മാറിക്കിടക്കുക : സാധാരണയായി പ്രത്യേകമാണ് കിടക്കുകയെങ്കിലും, തീവ്രമായ ലൈംഗിക ബന്ധത്തിനു ശേഷം പങ്കാളിയോടൊപ്പം കിടന്നുറങ്ങുന്നതാണ് ഉചിതം.
കുട്ടികള്‍ പുറത്ത് : പല അമ്മമാരും ലൈംഗികബന്ധത്തിനു ശേഷം കുട്ടികളെ കൂടെ കിടത്താനായി കൊണ്ടുവരാറുണ്ട്. എന്നാല്‍ കൂടുതല്‍ ഊര്‍ജത്തോടെ അടുത്ത ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുന്ന പങ്കാളിയുടെ വികാരം മനസ്സിലാക്കാതെ ഇങ്ങനെ ചെയ്യുന്നത് ദാമ്പത്യത്തിനു തന്നെ ഉലച്ചിലുണ്ടാക്കിയേക്കാം.
ആഹാരം കഴിക്കുക : ലൈംഗിക ബന്ധത്തിന്റെ ഒടുവില്‍ ഓടിച്ചെന്ന് ആഹാരം കഴിക്കുന്നത്‌ പങ്കാളിയില്‍ അരോചകമായ വികാരം ഉളവാക്കിയേക്കാം. താനുമായിട്ടുള്ള ലൈംഗിക ബന്ധം പങ്കാളി ആസ്വദിച്ചില്ലെന്നും ബന്ധപ്പെടുന്ന വേളയില്‍ മുഴുവന്‍ വിശപ്പിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു എന്ന തോന്നലും പങ്കാളിയുടെ മനംമടുപ്പിക്കാം.

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP