15 നവംബർ 2009

ഉദ്ധാരണമുണ്ടാകുന്നത് ...


ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ തന്നെയാണ് ലൈംഗികാവയവങ്ങളും. ഇവയ്ക്കും അതിന്റേതായ ധര്‍മ്മമുണ്ട്. പുരുഷ ലൈംഗികാവയവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ലിംഗമാണ്. ലിംഗത്തിന് പ്രധാനമായും മൂന്നുഭാഗങ്ങളുണ്ട്. കുഴല്‍പോലെയിരിക്കുന്നതും ഞരമ്പുകള്‍കൊണ്ട് നിറഞ്ഞതുമാണ്. ഇതിന് മൂന്ന് അറകളുണ്ട്. രണ്ടെണ്ണം അകത്ത് വശങ്ങളിലും മൂന്നാമത്തേത് മദ്ധ്യത്ത് ചുവട്ടിലുമാണ്. ഇതിനുള്ളിലാണ് മൂത്രനാളം.
 ലിംഗത്തിന്റെ പ്രധാനഭാഗം ശിശ്‌നോധപേശിയാണ്. ഇവിടെയാണ് ഉദ്ധാരണനാഡികള്‍. ലിംഗത്തെ സംഭോഗത്തിന് സന്നദ്ധമാക്കുന്നത് ഈ പേശിയാണ്. ലിംഗത്തിന് വലിപ്പം നല്കുന്നതും ദൃഢമാക്കുന്നതും ഇവിടേക്ക് രക്തം ഇരച്ചുകയറുന്നതുകൊണ്ടാണ്. കാമാവേശത്താല്‍ ആണ് ചുടുരക്തം തള്ളിക്കറയുന്നത്. മൂത്രം പുറത്തേക്ക് ഒഴുകുന്ന മൂത്രനാളം മൂത്രസഞ്ചിയില്‍ തുടങ്ങി ശിശ്‌നമണിയുടെ ദ്വാരത്തില്‍ അവസാനിക്കുന്നു.
 മൂത്രനാളം അവസാനിക്കുന്ന ലിംഗാഗ്രം, ശിശ്‌നമണി, പരന്നു മുനകൂര്‍ക്കാത്ത ഒരു കൂമ്പാരത്തിന്റെ ആകൃതിയിലായിരിക്കും. വികാരം കൂടുതല്‍ സ്വാധീനിക്കുന്ന ഈ ഭാഗം ശിശ്‌നച്ഛദമെന്ന ഒരു നീണ്ട തൊലിക്കഷ്ണത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ശിശ്‌നമണിയുടെ അടിയിലുള്ള വെളുത്ത കൊഴുത്ത ഒരു ദ്രവമുണ്ട്. ഇതിനെ വിസര്‍ജിക്കുന്നതിനുള്ള അസംഖ്യം ചെറുദ്വാരങ്ങളും ഈ ഭാഗത്തുണ്ട്.
 ലിംഗത്തിനു താഴെയായി സഞ്ചിപോലൊരു അവയവമുണ്ട്. ഇതിനകത്തായി രണ്ട് അണ്ഡങ്ങള്‍ ഉണ്ട്. ഇതിനെ വൃഷ്ണം എന്നു പറയുന്നു. മൂന്ന് വൃഷ്ണാണ്ഡങ്ങളുള്ളവരും അപൂര്‍വ്വമായി കാണാം. എന്നാല്‍ അതു കാമവികാരം കൂടുതല്‍ വര്‍ദ്ധിപ്പിക്കില്ല. ഒരണ്ഡം മാത്രമുള്ളവരും അണ്ഡം ഇല്ലാത്തവരും ഉണ്ട്. ജന്മനാ വൃഷണമില്ലാത്തവര്‍ക്ക് ശരീരം വേണ്ടവിധം വളരാറില്ല. അങ്ങനെയുള്ളവര്‍ക്ക് സ്ത്രീ സംഭോഗത്തില്‍ താത്പര്യം ഇല്ലാത്തവരും കാമവികാരമില്ലാത്തവരുമായിരിക്കും.
 വൃഷണാണ്ഡങ്ങള്‍ ശുക്‌ളനാഡികളാല്‍ മുകളിലേക്ക് കൂട്ടിക്കെട്ടിയിട്ടുണ്ട്. ഇവ അഴിച്ചു നിവര്‍ത്തിപ്പിടിച്ചാല്‍ 300 വാരയിലധികം ദൂരത്തെത്തും. അവയാണ് ശുക്‌ളത്തെ ഉണ്ടാക്കുന്നത്. ശുക്‌ളം, ഒരു ദ്രവവസ്തുവും, ആ ദ്രവവസ്തുവില്‍ ഉയിര്‍ക്കൊള്ളുന്നത് ധാരാളം അണുപ്രാണികള്‍ കൂടിച്ചേര്‍ന്നുള്ള ഒരു വസ്തുവുമാണ്. പുരുഷബീജങ്ങളായ ആ അണുപ്രാണികള്‍ സവിശേഷസ്വഭാവത്തോടും സവിശേഷാകൃതിയോടും കൂടിയവയാണ്. പുരുഷബീജാണുവിന്റെ ആകൃതി പരന്ന് അണ്ഡത്തിന്റെ രൂപത്തിലാണ്. ഇവയ്ക്ക് തലയും വേഗത്തില്‍ പാഞ്ഞുകളിക്കാനാകുന്ന നീളമുള്ള വാലുകളുമുണ്ട്. ഈ അണുപ്രാണിയാണ് സ്ത്രീഗര്‍ഭപാത്രത്തില്‍ വച്ച് സ്ത്രീ ബീജസമ്പര്‍ക്കം മൂലം ഗര്‍ഭപിണ്ഡമായിത്തീര്‍ന്ന് വളരുന്നത്.
 ശുക്‌ളത്തെ വൃഷ്ണാണ്ഡങ്ങളില്‍നിന്ന് പുറത്തേക്ക് വരുത്തുന്ന ശുക്‌ളവാഹിനിക്ക് ഏകദേശം രണ്ടടി നീളവും വളഞ്ഞുപുളഞ്ഞുകിടക്കുന്നതും അണ്ഡങ്ങളോട് കൂടിച്ചേര്‍ന്ന് അധിവൃഷണികയായിത്തീരുന്നതുമായ ഒരവയവവിശേഷമാണിത്. അത് ശുക്‌ളത്തെ വൃഷ്ണത്തില്‍നിന്ന് ശുക്‌ളനാഡിയിലേക്ക് കൊണ്ടുവന്നു, മൂത്രസഞ്ചിയെ ചുറ്റിത്തിരിഞ്ഞ് ശുക്‌ളാശയദ്വയത്തിലൊന്നില്‍ നിന്നു വരുന്ന ഒരു കുഴലിലേക്ക് ചേര്‍ക്കുന്നു. ഈ രണ്ട് ശുക്‌ളാശയങ്ങള്‍ ഒന്നര ഇഞ്ച് നീളത്തില്‍ വിസ്താരം കുറഞ്ഞ രണ്ട് സഞ്ചികളാണ്. സ്ത്രീസംഭോഗസമയത്ത് പുറത്തേക്കു വരുമ്പോള്‍ ആവശ്യമായ ശുക്‌ളത്തെ ആ ശുക്‌ളാശയങ്ങള്‍ ശേഖരിച്ചുവയ്ക്കും. ശുക്‌ളാശയങ്ങളുടേതു തന്നെയായ മറ്റൊരു ദ്രാവകം കൂടി അവിടെ വൃഷ്ണത്തില്‍നിന്ന് വരുന്ന ശുക്‌ളവുമായി കലരുന്നു. ശുക്‌ളാശയങ്ങളുടെ ഓരോ ഭാഗത്തുമുള്ള ഉദ്ധരണനാഡികള്‍ പൗരുഷഗ്രന്ഥിക്കടിയിലുള്ള മൂത്രനാളത്തിലേക്ക് ചേരും. മൂത്രസഞ്ചിയില്‍ നിന്നു വിട്ടുപോരുന്നതോടെ മൂത്രനാളം പൗരുഷഗ്രന്ഥിയാല്‍ ചുറ്റപ്പെടുന്നു. ഈ പൗരുഷഗ്രന്ഥി പാലുപോലുള്ള ഒരു ദ്രാവകം ഉണ്ടാക്കുന്നു. അതും ആനന്ദമൂര്‍ച്ചയില്‍ പുറത്തേക്ക് തള്ളിക്കടക്കുന്ന ശുക്‌ളത്തില്‍ കലരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വൃഷ്ണാന്തര്‍ ഭാഗമാണ് ശുക്‌ളത്തിന്റെ ഉറവിടം. അത് ശുക്‌ളവാഹിനിയിലൂടെ ഒഴുകുന്നു. ശുക്‌ളാശയങ്ങള്‍ അതിനെ ശേഖരിച്ചുവയ്ക്കും. ലിംഗം അതിനെ സ്ത്രീഗുഹ്യാവയവത്തോടുള്ള സമ്പര്‍ക്കത്തില്‍ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നു. തുടര്‍ന്ന് ഗര്‍ഭം ഉണ്ടാകുന്നു.

3 അഭിപ്രായങ്ങൾ:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP