03 നവംബർ 2009

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ പച്ചിലമരുന്നുകള്‍





 ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യണമെന്നോര്‍ത്ത് വിഷമിക്കുന്ന എത്രയോ പേരുണ്ട്.  വിപണിയില്‍ ഇതിന്റെ പേരില്‍ എത്രയോ മരുന്നുകള്‍ ദിവസംപ്രതി ഇറങ്ങിക്കൊണ്ടിരിക്കുന്നു.
  ഒന്നിലും തൃപ്തിയാകാതെ ജനം പുതിയ മരുന്നിനുവേണ്ടി പരക്കം പായുന്നു.നിരവധി മരുന്നുകള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നു. പാര്‍ശ്വഫലമെന്തെന്നറിയാതെ ഈ മരുന്നുകള്‍ ഏതു വിലയ്ക്കും വാങ്ങി ആളുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
  എന്നാല്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന ചില പച്ചിലമരുന്നുകള്‍ ലൈംഗികശേഷി കൂട്ടുമെന്ന് എത്രയോ കാലം മുമ്പേ തെളിഞ്ഞതാണ്. അമുക്കുരം (അശ്വഗന്ധ), അടപതിയന്‍, നായ്ക്കുറണ എന്നിവയാണ് ആ  ചെടികള്‍.
 മഴക്കാലത്ത് ചെടികള്‍ പുഷ്ടി പ്രാപിക്കുന്നതുപോലെ, അമുക്കുരം ശരീരത്തെ ബലപ്പെടുത്തുമെന്നാണ് വിശ്വാസം.  അമുക്കുരത്തിന്റെ വേര് കഷായം വച്ച് അതിന്റെ നാലിലൊന്ന് പശുവിന്‍ നെയ്യും ചേര്‍ത്ത് ദിവസവും ഒരു സ്പൂണ്‍ വീതം 15 ദിവസം കഴിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കും.
 വേരു പൊടിച്ച് പാലില്‍ കലക്കി കുടിച്ചാല്‍ ശുക്‌ള ഉല്പാദനം കൂടുകയും ലൈംഗിക ബലഹീനത മാറിക്കിട്ടുകയും ചെയ്യും.
  രാത്രി കിടക്കും  മുമ്പ് ഒരു ഗ്‌ളാസ് പാലില്‍ ഒരു സ്പൂണ്‍ (10 ഗ്രാം) പൊടി ചേര്‍ത്ത് 15 ദിവസം സേവിക്കുന്നതും നല്ലതാണ്.
 സന്ധിവാതം, നാഡീദൗര്‍ബല്യം, ഉറക്കമില്ലായ്മ, തലവേദന, ശരീരവേദന എന്നിവയ്ക്കുള്ള പരിഹാരമായും അമുക്കുരത്തിന്റെ വേര് ഉപയോഗിക്കാം.
 അമുക്കുരത്തിന്റെ വേരിന് കുതിരയുടെ ഗന്ധമുള്ളതിനാലാണ് സംസ്കൃതത്തില്‍ ഇതിന് അശ്വഗന്ധം എന്ന് പറയുന്നത്. ആയുര്‍വേദത്തിലെ വാജീകരണ ഔഷധങ്ങളിലൊന്നാണിത്.
 ശരീരത്തെ തണുപ്പിക്കാനും പുഷ്ടിപ്പെടുത്താനും ശേഷിയുള്ള മറ്റൊരു ഔഷധമാണ് അടപതിയന്‍.
 അടപതിയന്റെ വേര് പാലില്‍ വേവിച്ച്  വെയിലത്ത് ഉണക്കിപ്പൊടിക്കുക. 6 ഗ്രാം പൊടി വീതം ഓരോ ഗ്‌ളാസ് പാലില്‍ നിത്യേന സേവിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കും. പ്രമേഹം, ഗൊണേറിയ, ധാതുക്ഷയം എന്നിവ മാറാനും അടപതിയന്റെ വേര് നല്ലതാണ്.
 നായ്ക്കുറണത്തിന്റെ വേരും വിത്തും കഷായം വച്ച് 30 മില്ലി രണ്ടുനേരം വീതം 15 ദിവസം കഴിച്ചാല്‍ ലൈംഗികശേഷി വര്‍ദ്ധിക്കും. വേരും വിത്തും നെയ് കാച്ചി സേവിക്കുകയും ചെയ്യാം. രക്തസംക്രമണം മെച്ചപ്പെടുത്താനും നായ്ക്കുറണയ്ക്ക് ശേഷിയുണ്ട്. ശുക്‌ളവര്‍ദ്ധന, ഉദരവിരയെ ഇല്ലാതാക്കാനും ഈ ഔഷധം നല്ലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP