03 നവംബർ 2009

മദ്യവും ലൈംഗികതയും



മദ്യം ലൈംഗികബന്ധത്തെ ബാധിക്കും.ആദ്യമൊക്കെ അതൊരു രസമായി തോന്നാം. അതുകൊണ്ടാണ് ചെറിയ അളവില്‍ മദ്യം കഴിച്ചാല്‍ ലൈംഗികബന്ധത്തിലെ പ്രകടനം മെച്ചപ്പെടും എന്ന് പറയുന്നവരുള്ളത്. 
പക്ഷേ, മദ്യം തലച്ചോറിനെ ഉദ്ദീപിപ്പിച്ച് മാനസികമായ തടസ്‌സങ്ങള്‍ നീക്കം ചെയ്യുകയും പിന്നീട് ആകെയൊരു മാന്ദ്യമുണ്ടാക്കുകയും ചെയ്യും. പേടിയും ആശങ്കകളും ഒഴിവാക്കുന്നതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കു കഴിയും. പക്ഷേ, കഴിക്കുന്ന മദ്യത്തിന്റെ അളവ് അല്പം കൂടിയാല്‍ അത് വിജൃംഭണത്തെ തടസ്‌സപ്പെടുത്തും. മദ്യത്തിന്റെ സ്ഥിരമായ ഉപയോഗം വഴി തലച്ചോറും ഞരമ്പുകളും കരളും പൂര്‍ണമായി ക്ഷയിക്കുകയും ചെയ്യും. ഇത് വിജൃംഭണത്തിന് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.ഇതിലൂടെ മദ്യത്തില്‍ ആസക്തി വര്‍ദ്ധിക്കുകയും ലൈംഗിക ആസക്തി നശിക്കുകയും ചെയ്യുന്നു. 
ഇതിനുള്ള പരിഹാരം ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും ചുറ്റുപാടുകളും അനുസരിച്ചാണ്. വല്ലപ്പോഴും മദ്യം കഴിക്കുന്ന സ്വഭാവം, അല്ലെങ്കില്‍ സ്ഥിരമായ മദ്യപാനം, ഇവയില്‍ ഏതാണ് ഈ തകരാറുകള്‍ക്ക് കാരണം എന്ന് ഡോക്ടര്‍ കണ്ടെത്തണം. ഇതു സംബന്ധമായ എല്ലാ കാര്യങ്ങളും മനസ്‌സിലാക്കിയശേഷം ശ്രദ്ധാപൂര്‍വ്വമായ ശാരീരിക പരിശോധനയും നടത്തേണ്ടതാണ്. വിജൃംഭണത്തിന്റെയും സ്ഖലനത്തിന്റെയും സ്ഥിതി എന്താണെന്ന് ഉറപ്പുവരുത്തണം. മദ്യം ഉപയോഗിച്ച ഏതെങ്കിലും ഒരവസരവുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്‌നമെങ്കില്‍ ഈ ശീലം പൂര്‍ണ്ണമായി ഉപേക്ഷിക്കണം. അതോടെ ലൈംഗികമായ കഴിവ് സാധാരണ നിലയിലേക്ക് തിരിച്ചെത്തും. ഇത് രോഗിയെ പറഞ്ഞുമനസ്‌സിലാക്കണം. 
പരാജയത്തെക്കുറിച്ചോര്‍ത്ത് പേടിച്ചാല്‍ അത് ലൈംഗിക പ്രതികരണങ്ങളെ ബാധിക്കും എന്ന കാര്യവും രോഗിയെ പറഞ്ഞുമനസ്‌സിലാക്കണം. ചില ലൈംഗികരീതികളെക്കുറിച്ച് അറിവു പകരുന്നതിനൊപ്പം മാനസികമായ പിന്തുണയും സ്വഭാവത്തിലെ മാറ്റങ്ങളും ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും. പങ്കാളിക്കും വേണ്ട ഉപദേശങ്ങള്‍ നല്‍കേണ്ടതാണ്. ഈ സാഹചര്യത്തെക്കുറിച്ച് മനസ്‌സിലാക്കുന്ന, വേണ്ട പിന്തുണ നല്‍കാന്‍ തയ്യാറുള്ള പങ്കാളിയാണെങ്കില്‍ അവര്‍ക്ക് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP