
എന്നാല്‍ സ്ത്രീകള്‍ക്ക് ചിലപ്പോള്‍ തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒരിക്കലും പൂര്‍ണതൃപ്തി വരാറില്ലത്രേ!
തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ അവലംബിക്കുന്നത് പൊതുവായ മാനദണ്ഡങ്ങള്‍ ആണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അത് പുരുഷന്റെ ബുദ്ധി, ശബ്ദഗാംഭീര്യം, പ്രണയിക്കാനുള്ള മനസ്, ആഡംബരത്വം തുടങ്ങിയവയില്‍ നിന്ന് നല്ലത് തിരഞ്ഞെടുക്കാന്‍ എല്ലാ സ്ത്രീകളും ഒരേ മാനദണ്ഡങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.
"പുരുഷന്മാര്‍ തങ്ങളുടെ കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കമെന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ പ്രായം കൂടിയ പുരുഷന്മാരെ അഥവാ സാമ്പത്തിക സ്ഥിരതയുള്ളവരെ പരിഗണിക്കുന്നു."- എന്നാണ് വിവാഹ ഉപദേഷ്ടാവായ ഡോ. ഗീതാഞ്ജലി ശര്‍മ്മ പറയുന്നത്.
ഒരു സ്ത്രീയെ എങ്ങനെ തന്നിലേക്ക് ആകൃഷ്ടയാക്കം എന്നു നോക്കാം.
ബുദ്ധിയുണ്ടോ, എങ്കില്‍ രക്ഷപെട്ടു...
ഒരു സ്ത്രീയെ 'വീഴ്ത്താന്‍' 100% ഉറപ്പുള്ള വഴി ബുദ്ധിപരമായി പെരുമാറുക എന്നതാണ്. ഇതിനായി വെറുതെ ബുദ്ധി ജീവി ആവുകയല്ല വേണ്ടത്, മറിച്ച് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ബുദ്ധി ഉപയോഗിക്കണം. പ്രതേകിച്ചും ലൈംഗിക ബന്ധത്തില്‍ . സ്ത്രീകള്‍ക്ക് തങ്ങളോടു കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന (ജീവിത കാലത്തേക്കായാലും ഒരു രാത്രിയായാലും) പുരുഷന്‍ ബുദ്ധിമാന്‍ ആവണമെന്ന് നിര്‍ബന്ധമുണ്ടത്രേ! ബുദ്ധി ഉള്ള പുരുഷന്മാര്‍ എല്ലാ അഗഹങ്ങളും ആവശ്യങ്ങളും ചോദിച്ചു മനസിലാക്കി നടപ്പിലാക്കി കൊടുക്കും എന്നും അവള്‍ കരുതുന്നു.
ഗാംഭീര്യത്തെ പ്രണയിക്കുന്ന സ്ത്രീ:
സ്ത്രീകള്‍ക്ക് താല്പര്യം അല്പം പരുക്കന്‍ സ്വഭാവമുള്ള, നല്ല ആത്മവിശ്വാസമുള്ള പുരുഷന്മാരെയാണ്. ഈ ഗുണങ്ങള്‍ അവര്‍ കണ്ടു പിടിക്കുന്നത് അവന്റെ ശബ്ദം കേട്ടിട്ടാനത്രേ. പരുക്കന്‍ ശബ്ദം പ്രതിനിധാനം ചെയ്യുന്നവര്‍ കരുത്ത്, ആധിപത്യം, കുലീനത്വം എന്നിവയുള്ള പുരുഷന്മാരാണെന്ന് സ്ത്രീകള്‍ കരുതുന്നു.
നല്ല പുരുഷ ശബ്ദമുള്ള, ആത്മവിശ്വാസത്തോടെ ആധിപത്യം സ്ഥാപിക്കുന്ന വ്യക്തിത്വമുള്ള ആണുങ്ങളോട് സ്ത്രീകള്‍ക്ക് ഏഴ് മടങ്ങ് അധികം ആകര്‍ഷണം ഉണ്ടാകും. അതുകാരണം അവന്റെമേല്‍ അവള്‍ക്കുള്ള വിശ്വാസം പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് ഡോ.ഗീതാഞ്ജലി ശര്‍മ്മ അഭിപ്രയപെടുന്നത് .
പണത്തേക്കാള്‍ വലുത് പ്രണയം:
ഇഷ്ടം പോലെ പണം കൊടുക്കുന്നവരേക്കാള്‍ പ്രണയം വാരിക്കോരി നല്‍കുന്ന ആണുങ്ങളെയാണ് സ്ത്രീകള്‍ക്ക് താല്പര്യം. എന്നാല്‍ അതല്ല, സ്ത്രീകള്‍ക്ക് പണമാണ് വലുത് എന്നും ഒരു കൂട്ടം പുരുഷന്മാര്‍ അഭിപ്രായപെടുന്നു. അടുത്തിടെ നടന്ന ഒരു സര്‍വ്വേ കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ക്ക് അവരുടെ പങ്കാളി ആകാന്‍ പോകുന്ന പുരുഷന്‍ പ്രണയലോലുപന്‍ ആകുന്നതിലാണ് കൂടുതല്‍ താല്പര്യം.
അണുകുടുംബങ്ങളുടെ വരവോടെ സ്ത്രീകള്‍ക്ക് എല്ലാം തന്റെ പങ്കാളിയായി മാറി. പ്രണയം സ്നേഹത്തിനെയും വികാരങ്ങളെയും അതിന്റെ പാരതമ്യതയില്‍ എത്തിക്കുന്നു. എന്നാല്‍ പണമാകട്ടെ വെറും സുഖഭോഗ വസ്തുക്കള്‍ പ്രദാനം ചെയ്യാന്‍ മാത്രമേ ഉതകു. എന്തോക്കെ സുഖ പ്രധായകമായ വസ്തുകള്‍ ഉണ്ടെങ്കിലും അത് പങ്കു വയ്ക്കാന്‍ തന്റെ പങ്കാളി വേണം എന്നതുകൊണ്ടാണ് പ്രണയത്തിനു സ്ത്രീകളുടെ ഇടയില്‍ ഇത്രയും പ്രാധാന്യം ഉണ്ടാക്കികൊടുത്തതെന്ന് പറയപ്പെടുന്നു.
ചക്രങ്ങളിലെ ആഡംബരം :
സ്വപ്രയത്നം കൊണ്ട് ജീവിത വിജയം കൈവരിച്ച പുരുഷന്മാരെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടും എന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതുകൊണ്ട് തന്നെ സ്റ്റാറ്റസ് പ്രതീകങ്ങളായ ആഡംബര കാറുകള്‍ സ്ത്രീകള്‍ക്ക് പ്രിയപെട്ടതാവുന്നതും. അതിനാല്‍ സ്വന്തം ആഡംബര കാറുകളെ പരമാവധി പ്രയോജനപെടുത്തിയാല്‍ നിങ്ങള്‍ക്കും സ്ത്രീകളുടെ ഇടയില്‍ സ്വീകാര്യനാവാം.
സ്ത്രീകള്‍ക്ക് പണവും പണം കൊണ്ട് കിട്ടാവുന്ന വസ്തുകളും പ്രധാനപെട്ടവ തന്നെയാണ് എന്ന് പറയുന്നു ഡോ.ഗീതാഞ്ജലി. മാത്രമല്ല പണമുള്ള പുരുഷന്മാരില്‍ തന്നെ ശക്തിയുക്തവും ബുദ്ധി പരവുമായി മുന്നിട്ടു നില്‍ക്കുന്നവരെയാണ് സ്തീകള്‍ക്ക് കൂടുതല്‍ താല്പര്യം.
വശീകരിക്കുന്ന കേശഭംഗി :
ക്ലീന്‍ ഷേവ് ചെയ്ത ശരീരവും കഷണ്ടി തലയും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷന്റെ അഭംഗികളാണ്. കഷണ്ടി കേറിയവരെക്കാള്‍ സ്ത്രീകള്‍ക്ക് ഇഷ്ടം നല്ലപോലെ മുടി ഉള്ളവരെയാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.
പണ്ടൊക്കെ പുരുഷന്മാര്‍ക്ക് അവരുടെ സ്വഭാവമായിരുന്നു ഭംഗി. എന്നാല്‍ ഇന്ന് കുട്ടിക്കാലം മുതല്‍ക്കേ സ്ത്രീകള്‍ അവരുടെ അച്ഛനെയും സഹോദരനെയുമൊക്കെ കണ്ടാണ് വളരുന്നത്. ഇത് ചിലപ്പോള്‍ അവരുടെ സൌന്ദര്യ സങ്കല്പങ്ങളെ സ്വാധീനിച്ചേക്കാം.
അറിയാത്ത നൃത്തം വിനയായേക്കാം:
ഡാന്‍സ് കളിക്കുന്നവരില്‍ സ്ത്രീകള്‍ ആകൃഷ്ടരാവും എന്നുകരുതി വേണ്ടാത്ത പണിക്ക് പോകണ്ട. അങ്ങനെയെങ്കില്‍ ഫലം വിപരീതമായെക്കാം. മറിച്ച് വികാരങ്ങളും വിചാരങ്ങളും നിങ്ങളുടെ തനതായ ശൈലിയില്‍ ശാരീരികമായി പ്രകടിപ്പിക്കുക. അത് നല്ല നൃത്തത്തിന്റെ ഫലം ചെയ്യും.
നൃത്തം എന്നത് സ്ത്രീകളുടെ കണ്ണില്‍ ആരോഗ്യമുള്ള ശരീരത്തിന്റെയും മനസിന്റെയും ഒത്തുചേരലാണ്. അത് കൊണ്ട് പൊതുവേ നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളെ അല്ലെങ്ങില്‍ നന്നായി എക്സ്പ്രസ്സ് ചെയ്യുന്ന ഒരാളെ സ്ത്രീകള്‍ അധികം ഇഷ്ടപെടാനുള്ള സാധ്യത കൂടുതലാണ്.
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും സ്ത്രീകളുടെ മനസ് മഹാ അത്ഭുതകരമാണ്. എളുപ്പ വഴികള്‍ കൊണ്ട് കീഴടക്കാന്‍ കഴിയുന്ന ഒന്നള്ളത്. അതിനാല്‍ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒതുങ്ങുന്നവരല്ല സ്ത്രീകള്‍ എന്നും ഓര്‍ക്കുന്നതും നന്ന്.
shtreekal pottikal anu...
മറുപടിഇല്ലാതാക്കൂathukondanu, avarthichu chathikalil chadunnathu...
pampara viddikootangal ennum parayam
ഇല്ലാതാക്കൂ