04 ഒക്‌ടോബർ 2009

ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ അഞ്ചു വഴികള്‍‍‍



ഓരോ 52 സെക്കണ്ടിലും ലൈംഗിക ചിന്തകളില്‍ മുഴുകുന്ന പുരുഷന് തന്നെ അതിനോടുള്ള താല്പര്യം കുറയുന്ന അവസ്ഥ വന്നാല്‍? സ്ത്രീകള്‍ തന്റെ പങ്കാളിയെ കുറിച്ച് ഓര്‍ത്തു ചിരിച്ചു തള്ളാന്‍ വരട്ടെ. ചിരിക്കാന്‍ പോലും സമയമില്ലാത്ത ഈ കലികാലത്തില്‍ ഇതും ഒരു സാധാരണ സംഭവം ആണത്രേ. നിങ്ങളുടെ പുരുഷന് താല്പര്യക്കുറവ് ഉളവാക്കാവുന്ന പ്രധാന കാരണങ്ങളും അതിന്റെ നിവാരണത്തിന് ഉതകുന്ന ചില നിര്‍ദേശങ്ങളും സ്ത്രീകള്‍ക്കായി താഴെ ചേര്‍ക്കുന്നു.
പണിസ്ഥലത്തെ സമ്മര്‍ദം 
കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രോമോഷനോ തന്റെ മറ്റു ബിസിനസ്‌ തിരക്കുകളൊ ആവാം പുരുഷന്റെ ഉറക്കം കളയുന്ന പ്രധാന പ്രശ്നങ്ങള്‍. അനാവശ്യമായി ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കിടപ്പ് മുറിയിലേക്ക്‌ കൊണ്ടു വരുന്ന പുരുഷന്‍ പലപ്പോഴും ലൈംഗിക വികാരങ്ങള്‍ താനെ പാടെ അവഗണിക്കുന്നു. ഓഫീസിലെ തിരക്ക്‌ കൂടുന്നതോടൊപ്പം തന്റെ പരിഗണനാക്രമം മാറുകയും കിടപ്പറ ഉറക്കത്തിനു വേണ്ടി മാത്രമുള്ളതാവുകയും മാറുന്നു.
അധികമായുള്ള പുകവലിയാണ് ഈ സമ്മര്‍ദ്ദങ്ങള്‍ പലപ്പോഴും സമ്മാനിക്കുന്നത്. സിഗരട്ടിലെ നികോട്ടിന്‍ പുരുഷന്റെ ലൈംഗിക തൃഷ്ണയെ കെടുത്തുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങള്‍ ഇല്ല എന്നു ഉറപ്പ് വരുത്തിയിട്ടുള്ള അവധി ഇടയ്ക്കിടയ്ക്ക്‌ എടുക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുക. തളര്‍ന്നവശനായി മടങ്ങി വരുന്ന പുരുഷനെ ചൂട് വെള്ളത്തില്‍ കുളിപ്പിച്ച് നല്ല ഒരു വിശ്രമദായകമായ മസാജ് നല്‍കി നോക്കു‌. വീണ്ടും ഉണ്മേഷവാനാകുന്ന പുരുഷന്‍ തന്നെ ലൈംഗിക വേഴ്ചയ്ക്ക് മുന്‍കൈ എടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
മരുന്നുകളും അവയുടെ പ്രശ്നങ്ങളും
ഹൈപ്പര്‍ടെന്‍ഷനോ പ്രമേഹമോ കുറയ്ക്കാനുള്ള മരുന്ന് കഴിക്കുന്ന പുരുഷന്മാരില്‍ ഈ മരുന്നുകളുടെ പാര്‍ശ്വഭലമായി ലൈംഗികത്വര കുറയാന്‍ സാധ്യതയുണ്ട്‌. ചില മരുന്നുകള്‍ ഉദ്ധാരണം തന്നെ തകരാറിലാക്കാം. അങ്ങനെ ഒരു തവണ സംഭവിച്ച പരാജയത്തിന്റെ ഭീതി അവനെ പിന്നീടുള്ള സംഭോഗ വേളകളില്‍ ഉത്കണ്ടാകുലനാക്കുകായും അതു കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
എന്നാല്‍ സമയബന്ധിതമായ ചെക്‌ അപ്പുകള്‍ വഴി നിങ്ങള്‍ക്ക്‌ ഒരു കുഴപ്പവും ഇല്ലെന്നു ഉറപ്പ് വരുത്തി ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സ ചെയ്യുവാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ പുരുഷപങ്കാളി ഏതെങ്കിലും മരുന്ന് കഴിക്കുകയാണെങ്കില്‍ അതുകാരണം ഏതെങ്കിലും തരത്തിലുള്ള ലൈംഗിക താല്പര്യക്കുറവ് ഉണ്ടാക്കുമോ എന്നു ഡോക്ടറോട് ചോദിച്ചു മനസിലാക്കുക. ഉണ്ടെങ്കില്‍ തന്നെ അതിനുള്ള പരിഹാരം ചോദിച്ചു മനസിലാക്കുക.
ലൈംഗികമായ ആഗ്രഹങ്ങള്‍ 
ലൈംഗിക വിദ്യാഭ്യാസം ബാലാവസ്ഥയില്‍ ഉള്ള ഇന്ത്യയില്‍ മിക്ക പുരുഷന്മാര്‍ക്കും തങ്ങളുടെ പങ്കാളി മല്ലിക ഷെരാവത്തിനെ പോലെ ഒരു കാമ ദേവതയാകണം എന്നു ആഗ്രഹം ഉണ്ടാകും. എന്നാല്‍ മിക്കപോഴും അവര്‍ തന്റെ പങ്കാളിയുടെ നിസ്സഹകരണ മനോഭാവം കാരണം നിരാശരാവുകയാണ് പതിവ്. മാതാപിതാക്കള്‍ നിശ്ചയിക്കുന്ന വിവാഹങ്ങളിലാണ് സാധാരണ ഇങ്ങനെ സംഭവിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന നിരാശ പുരുഷന്റെ ലൈംഗിക തൃഷ്ണയെ കെടുത്തിയീക്കം.
കല്യാണത്തിന് മുന്‍പുള്ള കൗണ്സിലിംഗ് പല അബദ്ധ ധാരണകളെയും നീക്കാന്‍ സഹായകമാക്കുന്നു. അതിനു കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍ കല്യാണത്തിന് ശേഷവും ഇതാകാം. കിടപ്പറയിലെ വിഇജയകരമായ ബന്ധങ്ങള്‍ക്ക്‌ പരസ്പര തീവ്രമായ വൈകാരിക ബന്ധങ്ങള്‍ ആവശ്യമാണെന്നു പുരുഷനും മനസിലാക്കണം. ആശയവിനിമയിതിലൂടെ മാത്രമേ തന്റെ പങ്കാളിയുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. മാനസികമായ അടുപ്പം സ്വാഭാവികമായും ശാരീരിക അടുപ്പത്തിന് വഴി വയ്ക്കും.
വിഷാദം 
ലൈംഗിക താല്പര്യക്കുറവിനു പ്രധാന കാരണങ്ങളില്‍ ഒന്നാണ് വിഷാദം. എന്നാല്‍ പുരുഷരിലെ വിഷാദം അധിക കാലം തിരിച്ചറിയപ്പെടാനാവാതെ പോകാം. എന്നാല്‍ ജോലി തിരക്കാണെന്ന് പറഞ്ഞു തന്റെ വിഷാദം മറച്ചു വയ്ക്കാനാണ് പലരും ശ്രമിക്കുക.
എന്നാല്‍ ഈ കാരണം ലഘൂകരിക്കാന്‍ സ്ത്രീകളെക്കളും പുരുഷന്മാരുമാണ് ശ്രദ്ധിക്കേണ്ടത്. ഒരു ഡോക്ടറുടെ വിദഗ്ദാഭിപ്രായം നിങ്ങളെ സഹായിക്കും.
സൗന്ദര്യ പിണക്കങ്ങള്‍ 
ചെറിയ പിണക്കങ്ങള്‍ കൊണ്ടുള്ള താല്‍കാലിക ലൈംഗിക വിരക്തി പിനീട് കിടപ്പറയിലുള്ള പുരുഷന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെട്ടെക്കാം. എന്നാല്‍ തന്റെ പങ്കാളികളുടെ തെറ്റ് മനസിലാക്കിക്കൊടുക്കാന്‍ പുരുഷന്മാരുടെ ഒരു അടവാണ് ഇത്. എന്നാല്‍ പരസ്പര ആശയവിനിമയം ഇല്ലാത്ത അവസ്ഥയില്‍ തെറ്റായ ദിശയിലേക്ക്‌ ഈ പ്രശ്നങ്ങള്‍ നീങ്ങാന്‍ കാരണമാകും.
കുറ്റപ്പെടുതലുകള്‍ പരസ്പരമുള്ള ആശയവിനിമയം ശക്തികരിക്കുക എന്നതാണ് ഇതിനുള്ള പ്രധാന പോംവഴി. എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കുക. അതിലുടെ പുരുഷന്‍ ഈ രീതിയോട് പോരുത്തപെട്ടു വരും. അങ്ങേനെ നിങ്ങളുടെ ലൈംഗിക ജീവിതം വീണ്ടും പഴയതു പോലെ ആസ്വാദ്യകരവും തൃപ്തികരമാവുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP