06 ഒക്‌ടോബർ 2009

മികച്ച ലൈംഗിക ജീവിതത്തിനു ബൗദ്ധിക ഉന്നമനം‍‍‍‍


തുടര്‍ച്ചയായി രതിമൂര്‍ച്ഛ മോഹിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങള്‍? എങ്കില്‍ ധ്യാനം പരീക്ഷിക്കുക, അതോടൊപ്പം സഹപ്രവര്‍ത്തകരോട് കൂടുതല്‍ സൌഹൃദത്തോടെ  പെരുമാറുക. ഫലം അത്ഭുതാവമായിരിക്കും. അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നത് കൂടുതല്‍ ബൗദ്ധിക ഉന്നമനം വച്ച് പുലര്‍ത്തുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ തീവ്രമായ രതിമൂര്‍ച്ഛകള്‍ തുടര്‍ച്ചയായി അനുഭവപെടുന്നു എന്നാണ്.
എന്നാല്‍ ബൗദ്ധിക   മുന്‍ തുക്കം എന്നത് കൊണ്ടു നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം അല്ല പകരം വൈകാരികമായ ബുദ്ധിയാണ് ഉദേശിക്കുന്നത്. അതായത് നിങ്ങള്‍ എങ്ങനെ സ്വന്തം വ്യക്തിത്വത്തിനെയും വികാരങ്ങളെയും നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
രണ്ടായിരം ഇരട്ട സഹോദരിമാര്‍ക്കിടയില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. എന്നാല്‍ സ്വന്തം വികാരങ്ങളെ യഥാവിധി നിയന്ത്രിക്കുകയും നിങ്ങളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുക വഴി നിങ്ങള്‍ക്കും കൂടുതല്‍ തീവ്രമായ രതിമൂര്‍ച്ഛയോടു കൂടിയ ലൈംഗികജീവിതം ആസ്വദിക്കാം.
എല്ലാവരും ജനിക്കുമ്പോള്‍ത്തന്നെ കൂടിയ വൈകാരിക ബുദ്ധിയോടു കൂടിയവരായിത്തന്നെയാണ് ജനിക്കുന്നത്. എന്നാല്‍ പിന്നീട് ജീവിതത്തില്‍ അഭിമുഖികരിക്കുന്ന സന്ദര്‍ഭങ്ങളാണ് ഈ വൈകാരിക ബുദ്ധിയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്. എന്നാല്‍ തീവ്രമായ വികാരങ്ങളെ അവഗണിക്കുന്നത് പിന്നീട് നിങ്ങളുടെ വൈകാരിക ബുദ്ധിയുടെ നില തന്നെ കുറച്ചേക്കാം.
എന്നാല്‍ ദേഷ്യം പോലുള്ള തീവ്രവികാരങ്ങള്‍ ഉള്ളില്‍ അടക്കി വയ്ക്കുന്നത് പിന്നീട് ജീവിതത്തില്‍ അനുഭവിക്കുന്ന ലൈംഗിക വികാരങ്ങള്‍ പോലുള്ള തീവ്രമായ വികാരങ്ങളോട് അതേ സമീപനം തന്നെ കൈകൊള്ളാന്‍ നിങ്ങളുടെ അബോധമനസിനെ പാകപെടുത്തുന്നു. മാത്രമല്ല ശരീരഭാഷയും സ്വഭാവവും ചുറ്റുമുള്ളവരെ തൃപ്തിപെടുത്തിയില്ലേങ്കില്‍ നിങ്ങള്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നും ഓര്‍മിക്കുക.
നിങ്ങളുടെ വികാരങ്ങള്‍ക്ക്‌ അവ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അധികം വികാരാധീനരാകാതിരിക്കുകയാണ് നിങ്ങളുടെ വൈകാരികമായ ബൗദ്ധിക  നിലവാരം മെച്ചപ്പെടുത്താനായി ചെയ്യേണ്ടത്. എന്നാല്‍ ഇതു കൊണ്ടു ഉദേശിക്കുന്നത് സ്വഭാവത്തിന്റെ തന്നെ സമൂലമായ ഒരു മാറ്റമല്ല മറിച്ച് പതുക്കെയുള്ള പരിവര്‍ത്തനമാണ്. ഉദാഹരണത്തിന് നിങ്ങളെ ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ ഒറ്റപെടുത്തുകയാണ് എന്നു തോന്നുന്നുവെങ്കില്‍ എല്ലാവരോടും കൂടുതല്‍ സൗഹാര്‍ദപൂര്‍വ്വം പെരുമാറുന്നത് പരീക്ഷിക്കുക.
അധികമായി വികാരനിര്‍ഭരര്‍ ആകാതെ വികാരങ്ങളുടെ തള്ളിക്കയറ്റത്തെ വസ്തുനിഷ്ടമായി അവലോകനം ചെയ്തു പരിഹാരം കാണുക. നിങ്ങളുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ കഴിഞ്ഞാല്‍ അതു നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കും. ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാകുക്കയും ചെയ്യും.
അധികമായുള്ള ഉത്കണ്ഠ നിങ്ങളുടെ ലൈംഗിക വേഴ്ച്ചകളിലുള്ള പങ്കു കുറയ്ക്കും. അതു വഴി രതിമൂര്‍ച്ഛയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ദേഷ്യം അധികമായി വരുന്ന ആളാണ്‌ നിങ്ങളെങ്കില്‍ ദേഷ്യത്താല്‍ നിറഞ്ഞ മനസ് നിങ്ങളുടെ ലൈംഗികത്വര തന്നെ ഇല്ലതാക്കിയേക്കാം.
വികാരങ്ങള്‍ക്ക് മേലുള്ള നിങ്ങളുടെ നിയന്ത്രണം ആത്മവിശ്വാസമുള്ളവരാക്കി കൂടുതല്‍ ലൈംഗിക ഉത്തേജനം പ്രധാനം ചെയ്യുന്നു. മാത്രമല്ല മറ്റുള്ളവരുമായി നല്ല വൈകാരിക ബന്ധം സ്ഥാപിക്കാനും വികാരങ്ങളുടെ മേലുള്ള നിങ്ങളുടെ നിയന്ത്രനത്തിനാല്‍ സാധ്യമാകും. കൂടാതെ ആസ്വാദ്യകരവും ഫലപ്രദമായ ലൈംഗിക ബന്ധത്തിന് ഏരെ അത്യാവശ്യം കിടപ്പറയിലുള്ള പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസം തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP