03 ഒക്‌ടോബർ 2009

ആദ്യ കാഴ്ചയിലെ അനുരാഗം ശുദ്ധ അസംബന്ധം‍


വഴിയോരത്തുവച്ചോ നിങ്ങളുടെ യാത്രകള്‍ക്കിടയിലോ കണ്ട് മുട്ടിയ ആ അകര്‍ഷണീയ മുഖത്തിന്റെ ഉടമയോട് അനുരാഗം തോന്നിയിട്ടുണ്ടോ? എന്നാല്‍ അങ്ങനെ കണ്ടുമുട്ടിയത് തന്റെ ജീവിത പങ്കാളിയെ തിരയുന്നവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌. ആദ്യ കാഴ്ചയിലെ അനുരാഗം ശുദ്ധ അസംബന്ധമാവാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപെടുന്നത്.
പല അസന്തുഷ്ടമായ ദാമ്പത്യത്തിന്റെയും തുടക്കങ്ങള്‍ ആയി മാത്രമേ ഈ ആകര്‍ഷനങ്ങളെ കാണാന്‍ പറ്റുകയുള്ളൂ എന്നു പറയുന്നു ഒരു മനശാസ്ത്ര വിദഗ്ധന്‍. ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഒരു കൂടിക്കാഴ്ച മാത്രം മതി എന്നു വിശ്വസിക്കുന്നവര്‍ വെറും വിഡിയാണെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു.
ഒരാളെ ശരിക്കും അറിയാതെ ഒരിക്കലും തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാന്‍ കഴിയില്ല എന്നാണ് ഇവരുടെ അഭിപ്രായം. ആദ്യ കാഴ്ചയില്‍ അനുരാഗം ഉളവാകുന്നത് സ്വാഭാവികം. എന്നാല്‍ അതു നമ്മുടെ തലച്ചോറിനുള്ളിലെ വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന വെറും ആകര്‍ഷണം മാത്രമാണെന്നു തിരിച്ചറിയണം.
സമൂഹവും മറ്റു മാദ്ധ്യമങ്ങളും പ്രചരിപ്പിക്കുന്ന ചില ശാരീരിക പ്രത്യകതകള്‍ സൌന്ദര്യം ആണെന്നുള്ള കാഴ്ചപ്പാടാണ് നമ്മുടെ മനസിന്‌ ശരിയായ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ശേഷിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. സൌന്ദര്യ സങ്കല്പങ്ങളെ മുന്‍വിധികളോട് കൂടി സമീപിക്കുമ്പോഴാണ് ശാരീരിക സൌന്ദര്യത്തില്‍ കൂടുതല്‍ ആകൃഷ്ടരായി നല്ല ദാമ്പത്യത്തിനു വേണ്ടുന്ന മാനസിക ഗുണങ്ങളെ നാം പാടെ അവഗണിച്ചുകൊണ്ട് തീരുമാനങ്ങള്‍ കൈകൊള്ളുന്നത്‌ . അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ കൃത്യമായ അവലോകനത്തിന് ആദ്യ ഒരു കൂടിക്കാഴ്ച പോരാതെ വരുന്നതും.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP