03 ഒക്‌ടോബർ 2009

വിഭവസമൃദ്ധമായ 'ലൈംഗിക സദ്യ'

തന്റെ വംശം നിലനിറുത്താന്‍ വേണ്ടി പണ്ടുമുതല്‍ക്കെ എല്ലാ ജീവജാലങ്ങളും ആചരിച്ചു വരുന്നതാണ് ലൈംഗിക ബന്ധം. പിന്നീട് അതു മനുഷ്യന്‍ ഏറ്റ്വും വലിയ വിനോദ മര്ഗ്ഗമാക്കിയെന്നത് വേറെ കാര്യം. എന്നിരുന്നാലും ഇപ്പോഴും സന്തനോല്പാദനതിനു കിണഞ്ഞു പരിശ്രമിക്കുന്ന ദമ്പതികള്‍ക്ക് ആര്‍ത്തവചക്ര ബന്ധിതമായ ജോലിയായി മാറുന്നു ലൈംഗിക വേഴ്ചകള്‍.
എന്നാല്‍ വിദഗ്ധര്‍ പറയുന്നത് എല്ലാം മറന്നുള്ള പരമാവധി രതിനിര്‍വൃതി തരുന്ന ലൈംഗിക ബന്ധമാനത്രേ ഇപ്പോളും ഗര്‍ഭം ധരിക്കാന്‍ ഏറ്റ്വും സാധ്യതയുള്ളത്.
പങ്കാളിയുടെ രതി നിര്‍വൃതിക്ക് പ്രാധാന്യം കല്പിക്കുന്ന ഗര്‍ഭം ധരിക്കാനുള്ള ഈ തരത്തിലുള്ള ശാരീരിക വേഴ്ചയെ ബീജസങ്കലന ശാസ്ത്രത്തില്‍ 'ലൈംഗിക സദ്യ' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കാമ കേളികള്‍ പ്രണയകാലത്തിലേതു പോലെയാകണം എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഗര്‍ഭത്തെ ഉന്നം വച്ചുള്ള ലൈംഗിക ബന്ധം അതിനുള്ള സാധ്യത കുറയ്ക്കുമത്രേ.
സ്ഖലനതില്നു മുന്‍പ് അഞ്ചു മിനിറ്റുള്ള ബാഹ്യകേളി അധിക 2.5 കോടി ബീജങ്ങള്‍ ഉണ്ടാക്കുമത്രേ. മാത്രമല്ല അധികമായി ഉത്തേജനം ഉള്ള ബീജങ്ങള്‍ അണ്ഡവുമായി സംയോജിക്കാനുള്ള സാധ്യതയും കൂടുതലാണ്.
സംതൃപ്തമായ ഒരു ലൈംഗിക സദ്യയ്ക്കുള്ള ചേരുവകള്‍ ചുവടെ ചേര്‍ക്കുന്നു.
ശാരീരിക ബന്ധങ്ങളേക്കാള്‍ വൈകാരിക ബന്ധങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുക്കുക
ലൈംഗിക സ്വപ്നങ്ങളും താല്പര്യങ്ങളും പ്രശ്നങ്ങളും പങ്കു വയ്ക്കാന്‍ കഴിയുന്ന രീതിയിലുള്ള അടുപ്പവും സൗഹൃദവും പങ്കാളിയുമായി ഉണ്ടാക്കിയെടുക്കുക.
മനസിലുള്ള ലൈംഗിക താല്പര്യം പങ്കാളിയുമായി പങ്കുവയ്ക്കുക, തന്നോടു പറയുന്ന ലൈംഗിക താല്പര്യങ്ങള്‍ പരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം പറയാനും മടിക്കാതിരിക്കുക. കാരണം സാധാരണയില്‍ നിന്ന് വിപരീതമായി ഉള്ള കാമ കേളികള്‍ ഉണ്ടാക്കുന്ന ഉത്തേജനം വളരെ വലുതാണ്.
പങ്കാളിയുടെ താല്‍പര്യങ്ങളെ ഒരിക്കലും കളിയാക്കാതിരിക്കുക. തന്റെ അഭിനിവേശങ്ങള്‍ കളിയക്കപ്പെടും എന്നു കരുതി പറയാതിരിക്കുകയുമരുത്‌.
കിടക്കയിലെ പരീക്ഷണങ്ങള്‍ വിജയകരമായില്ലെങ്കില്‍ പോലും നിങ്ങളുടെ ബന്ധത്തിന് പുതിയ മാനം നല്‍കും.
കുറ്റപ്പെടുത്താതെ പങ്കാളിയുടെ നല്ല ഗുണങ്ങളെ ആസ്വദിക്കാന്‍ ശീലിക്കുക. അവയില്‍ അവരെ പ്രോത്ത്സാതിപ്പിക്കാനും അഭിനന്ദിക്കാനും മറക്കരുത്‌.
ഈറനുടുത്തു വരുന്ന പങ്കാളിയുടെ അര്‍ദ്ധ നഗ്നത എത്ര മാത്രം നിങ്ങളെ മത്തു പിടിപ്പിക്കുന്നു എന്നും വദന സുരതം തന്നെ ആനന്ദസാഗരത്തില്‍ ആറാടിക്കുന്നെന്നും മറ്റുമുള്ള പോസിറ്റീവ് അഭിപ്രായങ്ങള്‍ പങ്കാളിയുടെ കിടപ്പറയിലെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തും, തീര്‍ച്ച,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP