26 ഒക്‌ടോബർ 2009

വില്ലനാവുന്ന ശീഘ്രസ്ഖലനം


പുരുഷന്റെ ലൈംഗികതയെ കുറിച്ച് സ്ര്തീകള്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. ഇവ ലൈംഗിക ബന്ധത്തെ ബാധിക്കാറുമുണ്ട്.പുരുഷന്മാരില്‍ കാണുന്ന പ്രധാന പ്രശ്‌നം ശീഘ്രസ്ഖലനമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് രതിമൂര്‍ച്ഛയിലെത്താനും സ്വാഭാവികമായും ഇവര്‍ ശ്രമിക്കുന്നു. ഈ ചിന്താഗതി പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള അടുപ്പത്തിന്റെ തീവ്രത കുറയ്ക്കും.
രതിമൂര്‍ച്ഛയിലെത്താന്‍ വൈകുന്നത് തന്നോടുള്ള സ്‌നേഹവും താല്‍പര്യവും കുറഞ്ഞതിന്റെ സൂചനായിട്ട് കാണുന്ന സ്ര്തീകളുമുണ്ട്. ഈ ധാരണയും നന്നല്ല. ഇതു ബന്ധത്തിന്റെ തീവ്രത കുറയ്ക്കും. ലൈംഗിക കാര്യങ്ങളില്‍ മുന്‍കൈ എടുക്കുന്നത് തെറ്റാണെന്ന ധാരണയാണ് സംഭോഗസമയത്ത് വികാരരഹിതരാകാന്‍ ചില സ്ര്തീകളെ പ്രേരിപ്പിക്കുന്നത്.ലൈംഗിക ബന്ധം സംതൃപ്തമാക്കേണ്ടതിന്റെ ചുമതല പുരുഷന് മാത്രമായി മാറുന്നതോടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.അവരുടെ പ്രതികരണവും താല്‍പര്യവും കുറയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭോഗം സുഖകരമായാലും പങ്കാളിക്ക് തൃപ്തിയായില്ല എന്ന തോന്നലാണ് പുരുഷന് ഉണ്ടാകുക. തുടര്‍ച്ചയായി ഇത് സംഭവിക്കുമ്പോള്‍ നൈരാശ്യ്‌വും സംതൃപ്തിയുമെല്ലാം കൂടിച്ചേര്‍ന്ന് പുരുഷന്മാരുടെ ലൈംഗിക തൃഷ്ണ കുറയാന്‍ സാധ്യതയുണ്ട്.
എന്താണ് ശീഘ്രസ്ഖലനം എന്ന് മനസിലാക്കിയാല്‍ പ്രശ്‌നം പകുതി കുറഞ്ഞു. വിചാരിക്കും മുന്‍പേ രതിമൂര്‍ച്ഛ ഉണ്ടാകുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് വിളിക്കുന്നത്. ഈ പേര് മൂലം രതിമൂര്‍ച്ഛയാണോ സ്ഖലനമാണോ ഉണ്ടാകുന്നതെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പമുണ്ട്. ശരിക്കും ഇത് രതിമൂര്‍ച്ഛ തന്നെയാണ്.
ശീഘ്രസ്ഖലനം ചിലര്‍ക്ക് ആദ്യം മുതലേ ഉണ്ടാകും. മറ്റ് ചിലരില്‍ ഇത് പിന്നീട് ഉണ്ടാകും. സാഹചര്യം, ശാരീരികം എന്നീ കാരണങ്ങളാല്‍ ശീഘ്രസ്ഖലനം ഉണ്ടാകും. ഉത്കണ്ഠ, ലൈംഗികകാര്യങ്ങളിലെ പരിചയക്കുറവ്, വഷളായ പരസ്പര ബന്ധം, ദീര്‍ഘകാലത്തെ സുഖാനുഭവ വര്‍ജ്ജനം, മിഥ്യാപ്രതീക്ഷകള്‍, പങ്കാളിയുടെ പീഡനങ്ങള്‍, പ്രമേഹം, നാഡീവൈകല്യങ്ങള്‍, ജനനേന്ദ്രിയ, മൂത്രാശയ രോഗങ്ങള്‍ എന്നിവ മൂലം ശീഘ്രസ്ഖലനം ഉണ്ടാകുന്നു.
മറ്റൊരു കൂട്ടരെ കുഴയ്ക്കുന്ന പ്രശ്‌നം രതിമൂര്‍ച്ഛ വൈകുന്നതാണ്. ശീഘ്രസ്ഖലനത്തിന്റെ വിപരീതാവസ്ഥയാണിത്. പരിശോധിച്ച് കണ്ടെത്താത്ത പ്രമേഹമാണ് ഇതിന് കാരണം. സ്ഖലന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം ഇത് വിജൃംഭണത്തെയും സാരമായി ബാധിക്കും.മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതിന് പകരം വശങ്ങളിലേക്ക് ലിംഗം ചലിപ്പിക്കുന്നതാണ് ചിലരുടെ പ്രകൃതം വേറെ ചിലേ ലിംഗം യോനിയില്‍ കടത്തിയ ശേഷം അനങ്ങാതിരിക്കും. കോപേഴ്‌സ് ഗ്രന്ഥിയില്‍ നിന്നുളള സ്രവം ശുക്‌ളമാണെന്ന് കരുതുന്നവരുണ്ട്.  
ലൈംഗിക വൈകല്യങ്ങളുടെ ചികിത്സയില്‍ രതിക്രീഡയുടെ പ്രാധാന്യം എടുത്ത് പറയേണ്ടതാണ്. അപൂര്‍ണ്ണമായ രതിക്രീഡ വലിയൊരു നഷ്ടത്തിന് സമാനമാണ്. പലരുടെയും ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കാരണം അറിവില്ലായ്മയാണ്. രതിക്രീഡയെ കുറിച്ചും ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും വിശദീകരിക്കുന്നത് പലരുടെയും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP