24 ഒക്‌ടോബർ 2009

ഭയമകറ്റൂ...ഉദ്ധാരണം ഉറപ്പാക്കൂ...



ഭാര്യയുമായി ശാരീരിക ലീലകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അയാള്‍. പരിസരം മറന്ന് ആനന്ദത്തിന്റെ അസുലഭ വിഭവം ആസ്വദിച്ചു കഴിയുന്ന നിമിഷങ്ങള്‍. പെട്ടെന്നാണത് സംഭവിച്ചത്. ചെകിടടപ്പിക്കുന്ന ഒരു ഭയങ്കരശബ്ദം. രണ്ടുപേരും ഞെട്ടിത്തരിച്ച് പരസ്പരം തെറിച്ചുമാറി. വീടിന് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ ശബ്ദമാണ് കേട്ടത്. അത് വലിയൊരു ഷോക്കായി. പക്ഷേ, അതിനെക്കാള്‍ വലിയൊരു ഷോക്ക് അയാളെ കാത്തിരിക്കുകയായിരുന്നു.

അതായത്, അതിനുശേഷം എത്രശ്രമിച്ചിട്ടും ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. കാരണം പുരുഷാവയവത്തിന് അല്പംപോലും ഉദ്ധാരണം സംഭവിക്കുന്നില്ല എന്നതുതന്നെ. ഭാര്യയും ആകെ നിരാശയിലാണ്. ദാമ്പത്യസംഘര്‍ഷത്തിന്റെ അസാധാരണമായ ഒരു സന്ദര്‍ഭം. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്.പുരുഷാവയവത്തിലേക്കുള്ള വര്‍ദ്ധിച്ച രക്തപ്രവാഹം മൂലമാണ് അതിന് ഉദ്ധാരണം സംഭവിക്കുന്നത്. സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് പുരുഷാവയവത്തിലേക്ക് ഇങ്ങനെ സാധാരണയില്‍ കവിഞ്ഞ അളവില്‍ രക്തം പമ്പുചെയ്യുന്നതിന് കാരണം. ഈ ഹോര്‍മോണുകളുടെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥി മസ്തിഷ്കത്തിലുണ്ട്. പീയൂഷഗ്രന്ഥി. ശാരീരിക ലീലയില്‍ ഏര്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായി തൊട്ടടുത്തുയര്‍ന്ന ഭയങ്കരശബ്ദം ഉളവാക്കിയ ഷോക്ക് ഈ ഗ്രന്ഥിയെ കുറെ തകര്‍ത്തുകാണും. അതുകൊണ്ടാണ് ആ സംഭവത്തിനുശേഷം ഇറക്ഷന്‍ സംഭവിക്കാത്തത്.

ഇതിന് ചികിത്‌സ ലഭ്യമാണ്. താങ്കള്‍ക്ക് രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന് മാനസിക പ്രശ്‌നം, രണ്ട് ശാരീരികമായി സംഭവിച്ച ഡാമേജ് എന്ന പ്രശ്‌നം. ആദ്യത്തേതില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്. അംഗീകൃത ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റിനെ ആദ്യംകാണുക. പ്രശ്‌നത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും അദ്ദേഹം അളന്ന് തിട്ടപ്പെടുത്തും. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് ഒരു യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കേണ്ടിവരും. കത്തില്‍ സൂചിപ്പിക്കുമ്പോലെ നിത്യനിരാശയില്‍ മുങ്ങിത്താഴേണ്ട കാര്യമില്ല. ഇവിടെ സൂചിപ്പിച്ച രണ്ടു വിദഗ്ദ്ധരും ചേര്‍ന്ന് പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നതാണ്.

തികച്ചും വ്യക്തിപരം എന്ന് തോന്നിക്കുന്ന ഈ കത്തിലെ പ്രശ്‌നത്തില്‍ പൊതുവായ എന്തെങ്കിലും ഘടകം കണ്ടെത്താന്‍ സാധിക്കുമോ? സാധിക്കും. മനസ്‌സിന്റെ ഘടകമാണ് അത്. ഒരു നടുക്കത്തിന്റെ മാനസിക പ്രശ്‌നം ശരീരത്തില്‍ ഓര്‍ഗാനിക് മാറ്റം ഉണ്ടാക്കിയത് നാം കണ്ടു. ഇതൊരു പൊതുപ്രശ്‌നം തന്നെയാണ്. കെട്ടിടം ഇടിഞ്ഞുവീഴാതെ തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി ഞെട്ടലുകള്‍ ഉണ്ടാവുന്നു. ഈ ഞെട്ടലുകള്‍ക്കെല്ലാം സെക്‌സിലേക്ക് പല ഊടുവഴികളും ഉണ്ട് എന്ന് മനസ്‌സിലാക്കുക. അതായത് മനസ്‌സിന്റെ നൂറുനൂറു ശാഖോപശാഖളുമായി ബന്ധപ്പെടുന്നതാണ് സെക്‌സ്. മനസ്‌സും കോശങ്ങളും ചേര്‍ന്നതാണ് ശരീരം. മനസ്‌സിലുണ്ടാകുന്ന താളപ്പിഴ ശരീരത്തിലാകെ ഒരു തരംഗമായി പരക്കുന്നു. മനസ്‌സില്‍നിന്നും തുടങ്ങി ശരീരത്തിന്റെ ഫിസിയോളജിയില്‍ വരെ എത്തുന്നതാണ് സെക്‌സിന്റെ പ്രവര്‍ത്തനം.

സെക്‌സിന്റെ പ്രശ്‌നങ്ങള്‍ ഫിസിയോളജിയുടെ തലംവരെ എത്തുന്നത് അപൂര്‍വ്വമാണ്. മനസ്‌സിലെ വ്യാകുലതകള്‍ മനസ്‌സില്‍വച്ചുതന്നെ പരിഹരിച്ചുവിടാവുന്നതാണ്. "എനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്" എന്ന കോംപ്‌ളക്‌സുമായി നടക്കുന്നവരാണ് നിങ്ങളി കാണുന്ന മനുഷ്യരില്‍ 99 ശതമാനവും. അത്തരക്കാര്‍ക്ക് സെക്‌സില്‍ പൂര്‍ണ്ണത കൈവരിക്കാനാവില്ല. അതേസമയം "പ്രശ്‌നമോ, മണ്ണാങ്കട്ട" എന്ന മനോഭാവവുമായി നടക്കുന്നവരുമുണ്ട്. അവര്‍ സെക്‌സ് ശരിക്കും ആസ്വദിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP