08 ഒക്‌ടോബർ 2009

ബാഹ്യകേളികളില്‍ ഏര്‍പ്പെടൂ ലൈംഗിക വിരസത അകറ്റൂ




എല്ലാ ലൈംഗികബന്ധവും സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല . ബാഹ്യകേളികള്‍ ഒരുപക്ഷേ നിങ്ങളെ ആനന്ദത്തിന്റെ കൊടുമുടിയില്‍ തന്നെ കൊണ്ടെത്തിച്ചേയ്ക്കും . ഇതിനെ ലൈംഗിക വിദഗ്ധര്‍ ബാഹ്യസംഭോഗം എന്നാണ് വിശേഷിപ്പിക്കുനത്.
വദനസുരതവും യോനിയില്‍ ലിംഗം പ്രവേശിപ്പിക്കാതെയുമുള്ള  ലൈംഗിക വേഴ്ച്ചകളെയാണ് സാധാരണ ബാഹ്യ സംഭോഗത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്.  ഇതില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് യാതൊരുവിധ തൃപ്തിക്കുറവും അനുഭവപ്പെടുന്നില്ലെന്നാണ് ഈ രീതിയുടെ പ്രത്യകത. മാത്രവുമല്ല സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകള്‍ വഴിയുള്ള രോഗസംക്രമണം തടയാമെന്നുള്ളതും അനാവശ്യ ഗര്‍ഭം ഒഴിവാക്കുമെന്നുള്ളതും ഈ രീതി  ആള്‍ക്കാര്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്നു.

അതേസമയം ഈ രീതി നുറു ശതമാനം സുരക്ഷിതമാണെന്ന് കരുതാനും വയ്യ. പങ്കാളികള്‍ എത്രത്തോളം വസ്ത്രം  ധരിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ രീതിയുടെ സുരക്ഷിതത്വം.തങ്ങള്‍ക്ക്‌ മതിവരുവോളം ലൈംഗികസുഖത്തില്‍ ആറാടി രസിക്കാം എന്നത് ഈ രീതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ബാഹ്യ കേളികളിലൂടെ   പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപ്പെടുകയും പുതുതായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ക്ക് പരസ്പരവിശ്വാസം  ഉണ്ടാവുകയും ചെയ്യാം. എന്നാല്‍  നിങ്ങളും പങ്കാളിയും തമ്മിലുള്ള ലൈംഗികബന്ധം വളരെകാലം പഴക്കമുള്ളതാണെങ്കില്‍ ഈ രീതി  നിങ്ങള്‍ക്ക്‌ നിങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന അനുഭൂതി പകരുകയും ചെയ്യും.

ബാഹ്യസംഭോഗത്തില്‍ പലവിധത്തിലുള്ള  കാമകേളികള്‍  പരീക്ഷിക്കാം ...

രതിച്ചുവയുള്ള സംസാരത്തിലൂടെ  ലൈംഗികഅനുഭൂതികളിലെത്താമെന്നതാണ് അവയിലൊന്ന് . ഫോണിലൂടെ യോ ,  എസ് എം എസിലൂടെയോ , മെയില്‍ ചാറ്റിംഗിലൂടെയോയുള്ള  'കൊച്ചുവര്‍ത്തമാനം' വഴി നിങ്ങള്‍ക്ക്  അനുഭൂതിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാം. നിങ്ങളുടെ അനുഭുതിയുടെ അളവ് നിങ്ങള്‍ എത്രെ മാത്രം നിങ്ങളുടെ ശരീരത്തിനെ തൊട്ടുണര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് മാത്രം.
പരസ്പരം ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട് ലൈംഗിക അതിപ്രസരമുള്ള കഥകള്‍ പങ്കുവയ്ക്കുന്നതും നിങ്ങള്‍ക്ക്‌ അതീവ ആസ്വാദ്യകരമായിരിക്കും.
 സിനിമാ നടീനടന്മാരാണ് തങ്ങള്‍ എന്നുള്ള  സങ്കല്‍പ്പിച്ച്  ബാഹ്യ കേളികളില്‍ ഏര്‍പ്പെടുന്നത്  നിങ്ങളുടെ ലൈംഗികതയ്ക്ക് പുതുമ നല്‍കും.
പങ്കാളികള്‍ പരസ്പരം ലൈംഗികമായി സ്പര്‍ശിക്കുന്നത്  സംഭോഗത്തിന് അതീതമായ അനിര്‍വാച്യമായ  ലൈംഗിക സുഖം പകരും.
ആദ്യമായ്‌ ബന്ധത്തില്‍ ഏര്‍പെടുന്ന യുവമിഥുനങ്ങളെപ്പോലെ പരസ്പരമുള്ള ചുടുചുംബനങ്ങളും പല്ലുകള്‍ കൊണ്ടുള്ള ചേഷ്ടകളും നിങ്ങളെ നേരിട്ടുള്ള സംഭോഗത്തിനെക്കാളും ലൈംഗിക സുഖത്തിലെത്തിക്കും.


നിങ്ങളുടെ നഗ്നത കൊണ്ടു പങ്കാളിയുടെ മനസിളക്കാന്‍ കഴിയും, നിങ്ങളുടെ മേനി പതിയെ പതിയെ  നഗ്നമാക്കി കൊണ്ടു  നൃത്തം ചെയ്യുന്നത് നിങ്ങളിലേക്ക്‌ പങ്കാളിയെ ആകര്‍ഷിക്കാന്‍ ഒരു നല്ല മാര്‍ഗമാണ്. നൃത്തത്തിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ വദനം കൊണ്ടും മറ്റു സ്പര്‍ശനങ്ങള്‍ കൊണ്ടും ഉത്തേജിപ്പിക്കാന്‍ മറക്കരുതെന്ന് മാത്രം . 

ലൈംഗിക സുഖം പകരുന്ന  ഉപകരണങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങളും ഒരാള്‍ മറ്റൊരാള്‍ക്ക് ഹസ്തമൈഥുനം ചെയ്തു കൊടുക്കുന്നത്  ബാഹ്യ സംഭോഗത്തിന്റെ അഭിവാജ്യഘടകമാണ് .
പരസ്പരമുള്ള ഉരസലുകളിലുടെയും പങ്കാളികള്‍ക്ക് സമയപരിധി ഇല്ലാതെ ബാഹ്യ സംഭോഗം ആസ്വദിക്കാം.

1 അഭിപ്രായം:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP