03 ഒക്‌ടോബർ 2009

സ്ത്രീകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വിരസത അകറ്റാന്‍‍


പൊതുവേയുള്ള വിശ്വാസത്തിനു വിപരീതമായി സ്ത്രീകള്‍ പ്രണയത്തിലും ഉപരിയായി വേറെ പല കാരണങ്ങളും കൊണ്ടാണ് ലൈംഗിക ബന്ധങ്ങളില്‍ എര്പെടുന്നതെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ പറയുന്നു. വിരസത അകറ്റാനും തലവേദന അകറ്റാനും എന്തിനു ഒരു പുരുഷനോടുള്ള സഹതാപം വരെ അവര്‍ക്ക് ലൈംഗിക ഒരു കാരണമാവരുണ്ടത്രേ.
ടെക്സാസ് യുണിവേഴ്സിറ്റി മനശാസ്ത്ര പ്രൊഫസ്സര്മാരായ സിന്ധി മെസ്ടനും ഡേവിഡ്‌ ബസ്സും രചിച്ച "സ്ത്രീകള്‍ എന്തിനു വേണ്ടി ലൈംഗിക ബന്ധങ്ങളില്‍ എര്പെടുന്നു?" എന്ന പുസ്തകത്തിലാണ് സ്ത്രീകള്‍ ലൈംഗിക ബന്ധതിലെര്പെടാനുള്ള ഇരുന്നുറു കാരണങ്ങള്‍ പ്രതിപാദിച്ചിട്ടുള്ളത്.
എന്നാല്‍ ഈ കാരണങ്ങളില്‍ സമാധാനം നിലനിറുത്താന്‍, തലവേദന അകറ്റാന്‍, നല്ല ഒരു സായാഹ്നത്തിന്റെ നന്ദി പ്രകടനം എന്നിവയെക്കാള്‍ വളരെ പുറകിലാണ് പുരുഷനോടുള്ള ആകര്‍ഷണം.
പുരുഷന് ഒരളവു വരെ എല്ലാ സ്ത്രീകളെയും ലൈംഗികമായി അകര്‍ഷനീയരായ്‌ തോന്നുമ്പോള്‍ സ്ത്രീകള്‍ക്ക് മിക്ക പുരുഷന്മാരെയും ലൈംഗികമായി ആകര്‍ഷണീയത ഉള്ളവരായ്‌ തോന്നാറില്ല.
1006 സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സര്‍വെയിലാണ് ഈ രസകരമായ കണ്ടെത്തലുകള്‍ നടത്തിയത്.
രതി മൂര്‍ച്ച ദൈവത്തിനു അടുത്തെത്തുന്നതിനു തുല്യമായതിനാല്‍ അത്മീയതയ്കായി ബന്ധപെടാറുണ്ടെന്നു ഒരാള്‍ പറഞ്ഞപ്പോള്‍ തലവേദനയ്ക്കുള്ള പ്രധിവിധിയായി ബന്ധപെടാറുണ്ടെന്നു വേറെ ചിലര്‍ പറഞ്ഞു. എന്നാല്‍ തന്റെ കാമകേളികളുടെ നിലവാരം ഉയര്‍ത്താനും നല്ല സുന്ദരമായ മേനിയഴകിനു വേണ്ടിയും ലൈംഗിക ബന്ധം നടത്തുന്നവര്‍ കുറവല്ല.
എന്നാല്‍ 84% പേര്‍ക്കും ലൈംഗികത ബന്ധം തന്റെ പങ്കാളിയെ കൊണ്ട്ട് വീട്ട് ജോലികള്‍ ചെയിക്കാനുള്ള എളുപ്പ വഴിയാണെന്ന് സമ്മതിക്കുന്നു. തന്റെ വിരസത അകറ്റാന്‍ വഴക്കിനേക്കാള്‍ നല്ലത് ലൈംഗിക വേഴ്ചകള്‍ ആണെന്നായിരുന്നു വേറൊരാളുടെ പക്ഷം.
എന്നാല്‍ ഏതെങ്കിലും പുരുഷനോടുള്ള സഹായനുഭുതി തങ്ങളെ ലൈംഗിക ബന്ധത്തിന് കാരണമാവാറുണ്ട്ട് എന്നു പറയുന്നു വേറെ ചിലര്‍. എന്നാല്‍ പത്തിലൊന്ന് പേര്‍ വിലകൂടിയ സമ്മാനങ്ങള്‍ക്കും നല്ല ഭക്ഷണത്തിനും വേണ്ടി ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നു. തങ്ങള്‍ക്ക്‌ വേണ്ടി അധികം പണം ചിലവാക്കുന്നതും, നല്ല നല്ല സമ്മാനങ്ങള്‍ തരുന്നതും പുരുഷന്റെ ആഡംബര ജീവിത ശൈലിയും സ്ത്രീകളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് എന്നു ഈ പുസ്ത്തകത്തില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP