ആദ്യ ലൈംഗികബന്ധം പലര്‍ക്കും കയ്പ്പേറിയ അനുഭവമായിരിക്കാനാണ് സാധ്യത. ഇതിനു കാരണം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.
എന്നാല്‍ ഇത്തരം സ്വപ്നങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. കാരണം സ്വപ്നമല്ല യഥാര്‍ത്ഥ ജീവിതം.
സെക്സിനെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചും ശാസ്ത്രീയമായി അറിവുള്ളവര്‍ക്കു പോലും ആദ്യാനുഭവം ഉത്കണ്ഠയും മാനസികപിരിമുറുക്കവും നിറഞ്ഞതായിരിക്കാനാണ് സാധ്യത. കാരണം അവര്‍ അതുവരെ നേടിയെടുത്ത വിവരങ്ങള്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായ ഭാവനകളുമായി ബന്ധപ്പെട്ടതാണ്.
കുട്ടിക്കാലം മുതല്‍ ലൈംഗികതയെക്കുറിച്ച് പലവിധത്തില്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നേടിയെടുക്കുന്ന അറിവുകള്‍ കൂടാതെ കാര്യങ്ങളെ നിരീക്ഷിച്ച് സ്വയമുണ്ടാക്കുന്ന അറിവുകളും കൂട്ടത്തിലുണ്ടായിരിക്കും. ഇതൊക്കെയാണ് ശരിക്കും ചെറുപ്പക്കാരുടെ ലൈംഗിക സങ്കല്പങ്ങള്‍. സുഹൃത്തുക്കള്‍ വീരസാഹസികാനുഭവങ്ങള്‍ പോലെ പറഞ്ഞുകൊടുത്തിരിക്കുന്ന ധാരണകള്‍ യുവാക്കളെ കീഴ്പ്പെടുത്തും. ഇതുവച്ചാകും ഭാര്യയെ വിവാഹരാത്രിയില്‍ സമീപിക്കുക. വിലകുറഞ്ഞ പുസ്തകങ്ങളില്‍ നിന്നും പൈങ്കിളിക്കഥകളില്‍ നിന്നും സിനിമയില്‍ നിന്നും കിട്ടുന്ന അറിവുകളും ഇവര്‍ മനസ്സില്‍ സങ്കല്പിച്ചെടുക്കും. പെണ്‍കുട്ടികളാണേല്‍ അവരുടേതായ ഒരു സങ്കല്പലോകത്താണ് ചുരുക്കത്തില്‍. സത്യത്തോടും യാഥാര്‍ത്ഥ്യത്തോടും വലിയ ബന്ധമില്ലാത്ത സങ്കല്പങ്ങളുമായാണ് ചെറുപ്പക്കാര്‍ വിവാഹത്തിലേക്ക് കടക്കുന്നത്. ഈ അറിവുകള്‍ ശരിയാണോ എന്ന് ചര്‍ച്ചചെയ്യാന്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയെ കിട്ടാറില്ല. മാതാപിതാക്കളോടിക്കാര്യം ചോദിക്കാന്‍ അവര്‍ക്ക് ഭയമോ നാണക്കേടോ ഉണ്ടാകും. അത്തരം കാര്യങ്ങള്‍ അശ്ളീലവും വിലകുറഞ്ഞതുമാണെന്ന മാതാപിതാക്കളുടെ സങ്കല്പമാകാം ഇതിനു കാരണം.
സാഹചര്യങ്ങള്‍ വില്ലന്മാര്‍
വളര്‍ന്നുവരുന്ന ജീവിത സാഹചര്യങ്ങളാണ് പലരുടെയും ജീവിതത്തില്‍ വില്ലനാകുന്നത്. ലൈംഗികകുറ്റങ്ങളുടെയും അതിക്രമങ്ങളുടെയും കഥകളും മാതാപിതാക്കള്‍ തമ്മിലുള്ള (അയല്‍വീടുകളിലും) നിരന്തരമായ കലഹങ്ങളും കണ്ടും കേട്ടും വളരുന്ന കുട്ടിയില്‍ ലൈംഗികമായ ആശയക്കുഴപ്പം ഉണ്ടാകുന്നു. ഒപ്പം തെറ്റിദ്ധാരണകളും ആശങ്കയും ഉണ്ടാകുന്നു.
ആദ്യാനുഭവങ്ങള്‍ പരാജയപ്പെടുന്നതിന്റെ 10 കാരണങ്ങള്‍
സ്ത്രീ സാവധാനത്തിലാണ് ഉത്തേജിതയാകുന്നത്. ഇക്കാര്യം പല പുരുഷന്‍മാര്‍ക്കും അറിയില്ല. ഇണയെ ബാഹ്യചേഷ്ടകളിലൂടെ ഉത്തേജിപ്പിക്കണം. അതു മനസ്സിലാക്കാതെ പകരം തിടുക്കത്തില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. ഇത് വേദനാജനകമാണ്.
സംഭോഗത്തിനുള്ള തയ്യാറെടുപ്പില്‍ പുരുഷനോടൊത്ത് ചേരണമെന്നും പ്രതികരിക്കണമെന്നും ഒട്ടുമിക്ക സ്ത്രീകള്‍ക്കുമറിയില്ല. അതുകൊണ്ടു തന്നെ സജീവമായി സഹകരിക്കാനോ പ്രതികരിക്കാനോ അവര്‍ക്ക് കഴിയില്ല.
സ്വന്തം ലൈംഗികശേഷിയെക്കുറിച്ച് പുരുഷന്‍ സംശയാലുവാകുന്നതുകൊണ്ട് മാനസികമായ ബലക്ഷയത്തിനിടയാക്കും. അത് ലൈംഗിക പരാജയത്തിലേക്ക് അവനെ നയിക്കും.
സംഭോഗം പാപമാണെന്നും സെക്സ് അശ്ളീലമാണെന്നുമുള്ള ചിന്തയുണ്ടെങ്കില്‍ അതുപേക്ഷിച്ച ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുക.
തികച്ചും അപരിചിതനായ ഒരാള്‍ക്ക് മുന്നില്‍ സ്വന്തം നഗ്നത അനാവരണം ചെയ്യാനുള്ള നാണവും മടിയും ആദ്യബന്ധത്തിന് പലപ്പോഴും തടസ്സമാകും.
സ്വന്തം ശേഷിയെക്കുറിച്ചുള്ള അപകര്‍ഷബോധവും ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയുമോ എന്ന ചിന്തയും പുരുഷനെ സംശയാലുവാക്കും.
ചെറിയ വീടായിരിക്കുകയും വീട്ടില്‍ മറ്റംഗങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ ബന്ധപ്പെടാന്‍ പ്രയാസമുണ്ടാകും.
പരസ്പരം അംഗീകാരവും സ്നേഹവും ഉണ്ടാകാന്‍ കുറച്ചു താമസമെടുക്കും. അതുവരെ പങ്കാളി സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കും. തന്മൂലം അത് ഇണയില്‍ വെറുപ്പും വിരക്തിയും ഉണ്ടാക്കും.
ഗര്‍ഭധാരണത്തെക്കുറിച്ചുള്ള ഭയവും ആകാംക്ഷയും ആദ്യകാലത്ത് പതിവാണ്.
ജനനേന്ദ്രിയങ്ങളുള്‍പ്പെടെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയും ആദ്യബന്ധത്തിനു തടസ്സമാകും.
പരിഹാരം
ലൈംഗികവേഴ്ചയെക്കുറിച്ചുള്ള ശരിയായ അറിവോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ആദ്യാനുഭവം മധുരതരവും ആന്ദകരവുമാക്കിത്തീര്‍ക്കാനാകും. ശാരീരികവും മാനസികവും ലൈംഗികവുമായി പരസ്പരം അറിവുള്ളവര്‍ക്കു മാത്രമെ അതിനു കഴിയൂ.
പുരുഷന് പൊതുവെ സ്ത്രീകളെക്കാള്‍ വികാരം കൂടുതലായിരിക്കും. നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടികള്‍ക്ക് ഇതറിയില്ല. അവര്‍ക്ക് ഭര്‍ത്താവിനെ ലഭിക്കുവാനും അവനെ സ്വന്തമാക്കാനുമാണാഗ്രഹം. സ്ത്രീയുടെ ഈ മാനസികാവസ്ഥയെക്കുറിച്ച് പുരുഷനും അറിയില്ല. തന്നെപ്പോലെ അവളും ലൈംഗികാഗ്രഹമുള്ളവളാകുമെന്ന് അവന്‍ തെറ്റിദ്ധരിക്കും. ഇത്തരം സന്ദര്‍ഭത്തില്‍ ലൈംഗികബന്ധം ഭാര്യ കടമ തീര്‍ക്കുന്ന മട്ടില്‍ വേഴ്ചയ്ക്ക് സമ്മതിക്കും. പക്ഷേ, മനസ്സില്‍ വിരക്തിയായിരിക്കും.
പരസ്പരം വിശ്വാസവും സ്നേഹവും ആയിക്കഴിഞ്ഞാല്‍ കൂടുതല്‍ പക്വതനേടിക്കൊണ്ട് വീണ്ടും ബന്ധപ്പെടുക. ഒരു പ്രശ്നവും ഉണ്ടാകില്ല. തെറ്റിദ്ധാരണകള്‍ ഇരുകൂട്ടരും പരസ്പരം ചര്‍ച്ച ചെയ്ത് ഇല്ലാതാക്കിയ ശേഷം ബന്ധപ്പെടാന്‍ പങ്കാളികള്‍ ശ്രദ്ധിക്കണം. യുക്തിപൂര്‍വ്വമായ ഇത്തരം സമീപനം കൊണ്ട് ആദ്യാനുഭവത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാകും. ലൈംഗികം ബാധ്യതകളും ഉത്തരവാദിത്തങ്ങളും നല്ല നിലയില്‍ ഉള്‍ക്കൊള്ളണം. കൂട്ടത്തില്‍ ലൈംഗികജീവിതത്തിലെ ആദ്യാനുഭവത്തെ മധുരോന്മാദമാക്കാന്‍ ശ്രദ്ധിക്കണം.
ലൈംഗിക കെട്ടുകഥകളില്‍ മനസ്സിനെ വിടരുത്.
കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് ലൈംഗികബോധമുണ്ടാക്കുക.
ഇണയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹാനുഭൂതിയോടെ പെരുമാറുക. പുരുഷന്‍ ദയാലുവും സ്നേഹസമ്പന്നനും ക്ഷമാശീലനും ആയിരിക്കുക.
സ്ത്രീ പ്രസന്നയും സഹകരണസന്നദ്ധയുമായിരിക്കുക.
ഇണയുടെ ഇഷ്ടം പങ്കാളി മനസ്സിലാക്കുക.
തെററിദ്ധാരണകള്‍ അകറ്റുക.
സ്വയം അറിയുന്നതിനൊപ്പം പരസ്പരവും മനസ്സിലാക്കുക.
ലൈംഗികശുചിത്വം അത്യാവശ്യം.
ശാരീരികമായും മാനസികമായും വൈകാരികമായും ബുദ്ധിപരമായും പങ്കാളിക്കു സമര്‍പ്പിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ