06 ഒക്‌ടോബർ 2009

തയ്യാറെടുക്കു‌...ആദ്യ ലൈംഗിക ബന്ധത്തിന്


ആകാംക്ഷ, ആശങ്ക, അഭിനിവേശം... ഇങ്ങനെ വിവിധ വികാരങ്ങളുമായാണ്  മിക്ക ദമ്പതികളും ആദ്യ ലൈംഗിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനുപുറമേ യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കേട്ടറിവുകളും വിശ്വാസങ്ങളും ഇവര്‍ക്കുണ്ടാവും. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക...നിങ്ങള്‍ക്കുവേണ്ടിയാണ് താഴെ പറയുന്ന കാര്യങ്ങള്‍.

തെറ്റുകള്‍ മനുഷ്യസഹജം


ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി പിടിക്കരുത്.  തെറ്റുകളും കുറ്റങ്ങളും വന്നു ചേരാം. തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന്  പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം  മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.  ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും  വരാം.  ഇത് പെട്ടെന്നുള്ള  വികാരത്തിന്റെ തള്ളിക്കയറ്റം കാരണമാണെന്നും സ്വയംഭോഗം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍  നിങ്ങള്‍ ലൈംഗികമായി സംപൂര്‍ണ ആരോഗ്യവാനാനെന്നും തിരിച്ചറിയുക.  ഇങ്ങനെയുള്ള  അവരസരങ്ങളില്‍ തന്റെ പങ്കാളിക്ക് മറ്റുവഴികളിലൂടെ  രതിമൂര്‍ച്ഛ  നല്‍കുകയാണ് വേണ്ടത്.  ഇനിയും ബന്ധപ്പെടാന്‍  അവസരമുണ്ടെന്ന് തിരിച്ചറിയുക. എന്നിട്ട്  അടുത്ത സംഭോഗത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ  പങ്കെടുക്കുക.

സുഖമുള്ള വേദന

ആദ്യ സംഭോഗം അതീവ വേദനാജനകമാണെന്നു  മിക്ക സ്ത്രീകളും കരുതുന്നു. എന്നാല്‍ ഇത്  മിഥ്യാധാരണയാണ്. മിക്കപ്പോഴും ചെറിയൊരു  നുള്ളലിന്റെ വേദന മാത്രമേ ഉണ്ടാകാറുള്ളൂ എന്നതാണ് സത്യം. അതിതീവ്രമായ വേദന സഹിക്കേണ്ടിവരുമെന്ന പേടി പല സ്ത്രീകളെയും ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഈ പേടി അവരുടെ യോനി കൂടുതല്‍ സങ്കോചിക്കാന്‍ കാരമാവും. ഇത് സംഭോഗം ദുഷ്കരമാക്കും. ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര്‍ മുന്‍കൈ എടുക്കണം.തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. കൂടാതെ സംഭോഗത്തിന് മുന്‍പ്‌ യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍  ഉണ്ടാവാന്‍ ബാഹ്യകേളികളില്‍ ഏര്‍പ്പെടുക.

കന്യാ ചര്‍മ്മം 

തന്റെ പങ്കാളി കന്യകയാണെന്ന്  മിക്ക പുരുഷന്മാരും വിലയിരുത്തുന്നത് ആദ്യ ബന്ധപ്പെടലില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരുന്നത് വഴിയാണ്. എന്നാല്‍ ഇത് തികച്ചും തെറ്റായ സമീപനമാണ്. കായികമായ പരിശീലനവും   മറ്റു കളികളും എന്തിനു സ്വയംഭോഗം പോലും കന്യാചര്‍മ്മം നേരത്തെ പൊട്ടാന്‍ കാരണമാകാറുണ്ട്.   ചിലര്‍ക്ക് ജന്മനാതന്നെ കന്യാചര്‍മ്മം കാണണമെന്നില്ല.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ 

ചെറിയൊരു പിഴവ് ചിലപ്പോള്‍  വേണ്ടാത്തൊരു  ഗര്‍ഭത്തിലേക്കു വഴി വച്ചേക്കാം. സ്ത്രീയുടെ ആര്‍ത്തവചക്രത്തെ ആശ്രയിക്കുന്നതും  ശുക്ലം പുറത്തേക്ക് വരുന്നതിനു മുന്‍പ് ലിംഗം പുറത്തേക്കു എടുക്കുന്നതുമെല്ലാം  ശാസ്ത്രീയരീതികളല്ല. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ശീലമാക്കുക. വിവാഹമാടുത്ത  യുവതികള്‍ക്ക്  ഗൈനക്കോളജിസ്റ്റിന്റെ
സഹായത്തോടെ കോപ്പര്‍ ടി പോലുള്ള അധികകാലത്തേക്ക് പ്രയോജനപ്പെടുന്ന  ഗര്‍ഭ നിരോധന രീതികള്‍ സ്വീകരിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തില്‍ ശാരീരികമായ പല ദ്രാവകങ്ങളുടെയും പരസ്പര കൈമാറ്റം  സംഭവിക്കും. അതുകൊണ്ട് തന്നെ ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം.

1 അഭിപ്രായം:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP