28 ഒക്‌ടോബർ 2009

രതി ഉത്സവത്തിനു കൊടിയേറുമ്പോള്‍...


രതി ഒരു കലയാണ്. കലയോ അമൂര്‍ത്തവും. അമൂര്‍ത്തമായ ആ കലയെ ആവുംവിധം മൂര്‍ത്തമാക്കാന്‍ നോക്കൂ. അപ്പോള്‍ നിങ്ങള്‍ ഒരു കലാകാരനാണെന്ന് ഇണ പറയും. അതിലും വലിയൊരു പ്രശംസ നിങ്ങളിലെ കലാകാരന് എവിടെ കിട്ടാനാണ്?
ജീവിതം ഓരോ ദിവസവും തള്ളിനീക്കുകയാണ് പലരും. പലപല വിഷമങ്ങള്‍... സങ്കടങ്ങള്‍... ജീവിതം ഒരു മരുഭൂമിയാണെങ്കില്‍ അതില്‍ പെയ്തിറങ്ങുന്ന മഴത്തുള്ളികളും തളിരിടുന്ന പച്ചപ്പുമാണ് രതി.
പക്ഷേ, അതിലൊന്നും നിരാശരാവേണ്ടതില്ല. അത്തരം സങ്കടങ്ങള്‍ക്കുമേല്‍ സന്തോഷമഴ പൊഴിക്കാനാണ് ദൈവം രതി ആസ്വദിക്കാന്‍ മനുഷ്യനു കഴിവുതന്നത്. ആ കഴിവ് ആസ്വദിക്കൂ, ആവോളം.
രതി നിമിഷങ്ങള്‍ ആനന്ദകരമാക്കാന്‍ ചില നിര്‍ദ്ദേശങ്ങളും പരീക്ഷണങ്ങളുമാണിവിടെ...
പരീക്ഷണങ്ങള്‍ രതി ആനന്ദകരമാക്കുന്നു. അതിനാല്‍ പരീക്ഷണങ്ങള്‍ക്ക് രതിയില്‍ അനന്തസാദ്ധ്യതയാണ്. എന്നുമുള്ള രതിരീതികളില്‍നിന്ന് മാറിച്ചിന്തിക്കുക. വഴിമാറി നടക്കുന്നവരാണ് വിജയിക്കുന്നതെന്നും പൊതുവേ പറയാറുണ്ടല്ലോ!
നീലച്ചിത്രങ്ങള്‍ അശ്‌ലീലമെന്നാണ് പൊതുവേ പറയാറ്. പ്രശസ്ത എഴുത്തുകാരി കമലാദാസ് പണ്ട് ചിത്രരചനയിലേക്കു തിരിഞ്ഞപ്പോള്‍ പലരും അതില്‍ അശ്‌ലീലമുണ്ടെന്ന് ആക്ഷേപിച്ചു. അന്ന് കമല പറഞ്ഞത് കാണുന്നവരുടെ കണ്ണിലാണ് അശ്‌ലീലമെന്നാണ്. അശ്‌ലീലത്തില്‍ തന്നെ നല്ലതുണ്ടോ എന്നു ചികഞ്ഞുകൂടേ? അശ്‌ലീല ചിത്രങ്ങളെന്നു പൊതുവേ ആക്ഷേപിക്കുന്നവയില്‍നിന്ന് നല്ല ആശയങ്ങള്‍ ഉള്‍ക്കൊണ്ട് എന്തുകൊണ്ട് രാത്രികള്‍ ആനന്ദകരമാക്കിക്കൂടാ?
നീലച്ചിത്രത്തിലെ നായികാനായകന്മാരാണെന്ന് സ്വയം സങ്കല്പിച്ചുനോക്കൂ. കിടപ്പറയില്‍ ഒരു കാമറ വച്ച് അതില്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി അത് ഒരുമിച്ചിരുന്ന് ആസ്വദിച്ചുനോക്കൂ. അതു പകരുന്ന സന്തോഷം വിവരണാതീതമായിരിക്കും. പക്ഷേ, ഇന്നത്തെക്കാലത്ത് ഇത്തരം രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് വളരെ സൂക്ഷിച്ചുവേണം. എങ്ങാനും മറ്റുള്ളവരുടെ കൈയില്‍പ്പെട്ടാല്‍ വരാവുന്ന ആപത്തുകളെക്കുറിച്ച് പ്രത്യേകം ഓര്‍മവേണം. അതിനാല്‍ ഇത്തരം രംഗങ്ങള്‍ ആസ്വദിച്ചാലുടന്‍ ഡിലിറ്റ് ചെയ്യാന്‍ മറക്കാതിരിക്കുക.
ഇനി മറ്റൊരു വിദ്യ. ഭാര്യക്ക് ജോലിയുണ്ടെന്നു കരുതുക. ജോലി സ്ഥലത്തുള്ള ഭാര്യയ്ക്ക് ഇരുവര്‍ക്കും മനസ്‌സിലാവുന്ന രീതിയില്‍ ആവേശം പകരുന്ന ചില എസ് എം എസുകള്‍ അയച്ചുനോക്കൂ. വൈകുന്നേരം ഭാര്യ ഒരു കള്ളച്ചിരിയുമായിട്ടാവും എത്തുക. ആ ചിരി തന്നെ ഒരുത്സവത്തിന്റെ കൊടിയേറ്റമല്ലേ?
സംഗീതത്തിന്റെ അനന്തസാദ്ധ്യതയെക്കുറിച്ച് ഗവേഷണ ഫലങ്ങള്‍ അനവധി വന്നിട്ടുണ്ടല്ലോ. സംഗീതം പകരുന്നത് സാന്ത്വനസ്പര്‍ശവും ആശയും ആവേശവുമൊക്കെയാണ്.
പല ഭാഷകളിലെ പല താളങ്ങളിലെ കുറേ പാട്ടുകള്‍ ശേഖരിച്ചുവയ്ക്കൂ. ലൈംഗിക കേളിക്കിടെ ഈ പാട്ടുകള്‍ കേള്‍പ്പിക്കാം. മാറിമാറി വരുന്ന താളക്രമങ്ങള്‍ കേളി ഉന്മാദാവസ്ഥയിലെത്തിക്കും.
ഇനി ഭാര്യയുമായി ഒരു ഉടമ്പടി ഒപ്പുവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ഈ മാസം കേളിയുടെ മാസമെന്ന് കരാറുണ്ടാക്കാം. 30 ദിവസവും ഉത്സവമാക്കാനുള്ള ഉടമ്പടി. നിത്യവുമുള്ള ഈ സന്തോഷം നിങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ സുദൃഢമാക്കും. ഒപ്പം പുതിയ വഴികളിലൂടെ രതിമൂര്‍ച്ഛയില്‍ എത്താനും സഹായകമാവും.
രതിസുഖം അതിന്റെ പരകോടിയിലേക്ക് എത്തിക്കുന്നത് ഒരുപക്ഷേ ബാഹ്യകേളികളാണ്. മനുഷ്യശരീരത്തിന്റെ ഏതേതു കോണുകളിലാണ് ഈശ്വരന്‍ സുഖത്തിന്റെ തന്ത്രികള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് അനുഭവിച്ചുതന്നെ അറിയണം.
തങ്ങളുടെ ശരീരങ്ങള്‍ ഓരോ വീണകളാണെന്ന് ഇരുവരും കരുതുക. പരസ്പരം വീണ മീട്ടുക. വീണയുടെ തന്ത്രികള്‍ പല രാഗങ്ങള്‍ ഉതിര്‍ക്കട്ടെ. ചടുലതാളത്തില്‍, പിന്നെ അതി ലോലമായ ചെറുസ്പര്‍ശമായി. പിന്നെ ഇളം കാറ്റുവീശുംപോലെ... എന്തൊരുന്മാദമായിരിക്കും. എന്തൊരുല്ലാസമായിരിക്കും. നഷ്ടപ്പെടുത്തിയ ഇന്നലെകളെക്കുറിച്ചോര്‍ത്ത് ചിലപ്പോള്‍ നിങ്ങള്‍ പശ്ചാത്തപിച്ചുപോവും.
ഇനിയുമുണ്ട് രസമുള്ള കാര്യങ്ങള്‍. തുലാമഴ വരവായി. മഴയു ഒരു പകല്‍ തീരും മുന്‍പേ ഇന്ന് വീടിന്റെ അഞ്ചു വ്യത്യസ്ത ഇടങ്ങളില്‍ വച്ച് സംഗമിക്കാമെന്നു മുന്‍കൂട്ടി തീരുമാനിക്കുക. അതിന്‍പ്രകാരം വീട്ടുജോലികളൊക്കെ തീര്‍ക്കാന്‍ ഇരുവരും പരസ്പരം സഹായിച്ച്, സമയം കണ്ടെത്തി ക്രീഡയില്‍ ഏര്‍പ്പെടൂ. ആ സ്മരണ എന്നും മനസ്‌സില്‍ സൂക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP