21 ഒക്‌ടോബർ 2009

സെക്‌സ്‌: ചില കൗതുകവാര്‍ത്തകള്‍


സെക്‌സിനെക്കുറിച്ച് പലര്‍ക്കും അറിയാവുന്നതും എന്നാല്‍, എല്ലാവര്‍ക്കും അറിയാത്തതുമായ ചില കൗതുകവാര്‍ത്തകള്‍.
ആഗോളതലത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകരാരം പ്രണയികള്‍ വര്‍ഷം ശരാശരി 139 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇക്കാര്യത്തില്‍ ഫ്രഞ്ചുകാര്‍ അല്പം മുന്നിലാണ്, വര്‍ഷം 167 തവണ.
ഗര്‍ഭനിരോധന ഉറകള്‍ സ്വയം നശിക്കുന്നവയാണ്. ആവശ്യം കഴിഞ്ഞു കളയുന്ന ഇവ പ്രകൃതിക്കു ദോഷം വരുത്തുന്നില്ല. എന്നാല്‍, പോളിയുറത്തീനില്‍ നിര്‍മിക്കുന്നവ സ്വയം നശിച്ചുപോകുന്നില്ല.
ലൈംഗിക ബന്ധത്തിനു ശേഷം രഹസ്യഭാഗങ്ങള്‍ വൃത്തിയാക്കുക മലയാളിക്ക് നിര്‍ബന്ധമാണ്. ഇതു പക്ഷേ, അത്ര നല്ലതല്ലെന്ന് ശാസ്ത്രം മുന്നറിയിപ്പു നല്കുന്നു. ശരീരത്തിലെ സംരക്ഷകരായ ബാക്ടീരിയകള്‍ നശിക്കാനും ഗുഹ്യരോഗങ്ങള്‍ പകരാനും ഇതിടയാക്കുന്നു.
ലോകത്ത് ഏറ്റവുമധികം പേര്‍ സ്വപ്നത്തില്‍ രമിക്കുന്നത് അതി പ്രശസ്തരായ വ്യക്തികളുമൊത്താണ്. എന്നാല്‍, ഡുറെക്‌സ് ഗ്‌ളോബല്‍ സെക്‌സ് സര്‍വേ മറ്റൊരു രഹസ്യം കൂടി പറയുന്നു, പത്തില്‍ നാലുപേര്‍ ഇഷ്ട സുഹൃത്തിന്റെ ഭാര്യയുമൊത്ത് കിടക്കറ പങ്കിടുന്നതിന്റെ മനോരാജ്യത്തില്‍ മുഴുകാറുണ്ടത്രേ.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഗര്‍ഭം ധരിക്കുന്നത് വളരെ ചെറിയൊരു വിഭാഗത്തിനു മാത്രം കിട്ടുന്ന ഭാഗ്യമാണ്. സാധാരണ ഗതിയില്‍ എട്ടു മാസം വരെയെടുക്കാം ഇരുവരുടെയും ശരീരത്തിന്റെ രസതന്ത്രം സമരസപ്പെടാന്‍. അതിനാല്‍, ആശങ്കപ്പെട്ട് ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കില്‍ ചാടിപ്പുറപ്പെടാന്‍ വരട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP