29 ഒക്‌ടോബർ 2009

ലൈംഗികവിജയത്തിന് സെക്‌സ് ടോണിക്കുകള്‍

കാമോത്തേജക വസ്തുക്കള്‍ക്ക് കാമം ഉത്തേജിപ്പിക്കാനാകുമോ? എങ്കില്‍ എങ്ങനെയാണ്? ഇത് എത്രത്തോളം ഫലപ്രദമാണ്.... നമ്മളില്‍ മിക്കവരും ഇത്തരം ഒരുപാട് സംശയങ്ങളാല്‍ ഉഴലുന്നവരാണ്.
 യഥാര്‍ത്ഥത്തില്‍ ഉത്തേജനം മനസ്‌സുകള്‍ക്കാണ് വേണ്ടത്. ഇത്തരം പ്രശ്‌നങ്ങളുള്ള പലര്‍ക്കും ഔഷധങ്ങളെക്കാള്‍ വേണ്ടത് കൗണ്‍സിലിംഗാണ്....
എന്നാല്‍ കാമോത്തേജകത്തിന് ജലവിഭവങ്ങള്‍ ഒരളവുവരെ ഫലപ്രദമാണെന്ന് പറയുന്നുണ്ട്.
 ലൈംഗികാസക്തിയും ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നു കരുതുന്ന ആഹാരങ്ങളാണ് കാമോത്തേജക വസ്തുക്കള്‍. പച്ചമരുന്നുകള്‍, പാനീയങ്ങള്‍, മരുന്നുകള്‍ എന്നിവയാണ് ഇവ. ഗ്രീക്ക് കാമദേവതയായ അഫ്രോഡൈറ്റില്‍ നിന്നുമാണ്  കാമോത്തേജക വസ്തുക്കളുടെ ഇംഗ്‌ളീഷ് പദമായ അഫ്രോഡിസിയാക്‌സ് ഉണ്ടായത്. ഗ്രീക്ക് ദേവനായ ക്രോണോസ് സ്വന്തം പിതാവിനെ വധിച്ച് ലൈംഗികാവയവങ്ങള്‍ കടലില്‍ വലിച്ചെറിഞ്ഞപ്പോള്‍ അഫ്രോഡൈറ്റ് എന്ന ദേവത കടലില്‍ നിന്നും ഉയര്‍ന്നുവന്നുവത്രേ!. അതിനുശേഷമാണ് സമുദ്രോത്പന്നങ്ങള്‍ക്ക്  ലൈംഗിക ഉത്തേജന ശേഷി ഉണ്ടെന്ന് വിശ്വസിച്ചുതുടങ്ങിയത്. ഭക്ഷ്യ വസ്തുക്കള്‍ക്കും ഔഷധങ്ങള്‍ക്കും ലൈംഗികത ഉത്തേജിപ്പിക്കാനാകുമെന്നൊരു തെറ്റിദ്ധാരണയുണ്ട്.
വ്യത്യസ്ത കാലഘട്ടത്തില്‍ വ്യത്യസ്ത കാമോത്തേജക മരുന്നുകള്‍ വിപണിയിലുണ്ട്. 1960 കളില്‍ ജിന്‍സെങ്ങ് എന്ന പച്ചമരുന്നിനായിരുന്നു പ്രചാരം. അമേരിക്കന്‍ വിപണിയില്‍ ഈ സസ്യത്തിന്റെ വേര് ഏറ്റവും അധികം വില്‍ക്കപ്പെട്ട ലൈംഗിക വര്‍ദ്ധിനിയായി. പിന്നീടുവരുന്ന ഉത്തേജകമരുന്ന് റോയല്‍ജല്ലിയാണ്. ലൈംഗിക ഗ്രന്ഥികളെ ശക്തിപ്പെടുത്താനുള്ളതായിരുന്നു ഇത്. അതിനുശേഷം  ജീവകം ഋയും നാകവും ശക്തമായ ഉത്തേജനശേഷി പകരുന്ന പോഷകാഹാരമായി.
 സെക്‌സ് ടോണിക്കുകള്‍ പ്രധാനമായും മൂന്ന് വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  മദ്യം, കഞ്ചാവ് എന്നിവ ഇതില്‍ പ്രധാനമാണ്. ഇവ മാനസിക നിലയെ മാറ്റുന്ന ലഹരിവസ്തുക്കളാണ്. എന്നാല്‍ മറ്റുചലിത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തസ്രാവം വര്‍ദ്ധിപ്പിക്കും. ഇത് ഉത്തേജനം വര്‍ദ്ധിപ്പിക്കും. അതുപോലെ ലൈംഗിക ബന്ധത്തിന്റെ സമയവും ദീര്‍ഘിപ്പിക്കും.  യോഹിംബൈന്‍ അതിലൊന്നാണ് ചില മരുന്നുകള്‍. ലൈംഗിക- മൂത്രനാളികളില്‍ ശോഥവും അസ്വസ്തതയും സൃഷ്ടിക്കും. സ്പാനിഷ് ഫ്‌ളൈ അത്തരത്തിലൊന്നാണ്. സെക്‌സ് ടോണിക്കുകള്‍ക്ക് അതേപടി ലൈംഗികയില്‍ ബന്ധമൊന്നുമില്ല. എന്നാലത്  മാനസികമായ ശക്തി നല്കുന്നുണ്ട്.  ഈ ശക്തിയില്‍ നിന്ന് മാത്രമേ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനാകു. അല്ലാതെ മരുന്നും ഭക്ഷണവുമൊന്നും  ലൈംഗികതയെ നേരിട്ട് ഉത്തേജിപ്പിക്കില്ല.

1 അഭിപ്രായം:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP