08 ഒക്‌ടോബർ 2009

വംശനാശം സംഭവിക്കുന്ന കോണ്ടം




ഗര്‍ഭനിരോധന മരുന്നുകള്‍ കഴിക്കാനുള്ള ദുര്‍വിധി എന്നും സ്ത്രീകള്‍ക്കായിരുന്നു. എന്നാല്‍  ഇതാ സ്ത്രീകള്‍ക്കൊരു സന്തോഷ വാര്‍ത്ത.ഗര്‍ഭനിരോധന മരുന്നുകള്‍ കഴിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് മോചനം ലഭിക്കുന്നു. സ്കോട്ടിഷ് ശാസ്ത്രജ്ഞന്മാരാന്  ലോകമെമ്പാടുമുള്ള  സ്ത്രീകള്‍ക്ക് സന്തോഷം പകരുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
പുരുഷന്മാരുടെ ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണംകുറയ്ക്കുന്ന  മരുന്നാണ് സ്കോട്ടിഷ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രോജെസ്റ്റെറോണും ടെസ്റ്റോസ്റ്റെറോണും  അടങ്ങിയ ഈ മരുന്ന് ഓരോ രണ്ടു മാസത്തിലും പുരുഷന്റെ നിതംബത്തില്‍ കുത്തിവയ്ക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല ഇവര്‍  തങ്ങളുടെ കണ്ടുപിടിത്തം പരീക്ഷിക്കാനായി  പുരുഷന്മാരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
കാലങ്ങളായി  ഉപയോഗിക്കുന്ന കൊണ്ടത്തെക്കാളും  ഗര്‍ഭനിരോധന ഗുളികകളെക്കാളും   ഫലപ്രദമാണ് തങ്ങളുടെ മരുന്ന്   എന്നാണ്  ഇവരുടെ  അവരുടെ അവകാശം. പരീക്ഷണം വിജയമായിച്ചാല്‍ ഈ മരുന്ന് വിപണിയില്‍ എത്തിക്കും.
ഇത്തരത്തിലുള്ള മരുന്ന്  രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നതു മിക്കവാറും സ്ത്രീകള്‍   ആയിരിക്കും. കാരണം   തങ്ങള്‍ മാത്രം    ഗര്‍ഭനിരോധന ഗുളികകളോ മറ്റുമരുന്നുകളോ കഴിക്കേണ്ട ആവശ്യമില്ലെന്ന  ചിന്തതന്നെ  ഇതിനുപിന്നില്‍. അതേസമയം  ഇത്തരത്തില്‍ ഒരു കുത്തിവെപ്പിനു പുരുഷന്മാര്‍ എത്രത്തോളം തയ്യറാവുമെന്നു കണ്ടറിയണം.
തങ്ങളുടെ മരുന്നിന്റെ പ്രത്യേകത കാര്യമായ ഹാനികരമായ വശങ്ങള്‍ ഇല്ലാത്തതും അവശ്യ സമയങ്ങളില്‍ മരുന്നിന്റെ ഉപയോഗം നിറുത്തി ഗര്‍ഭധാരണം നടത്താനും കഴിയുമെന്നുമാണ് അവരുടെ നിഗമനം.
ഇത്തരം ഒരു മരുന്ന് പുരുഷന്മാര്‍ക്കും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഒരു ജാലകം തന്നെ തുറന്നിടുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ കഠിനമായ പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വീധേയമായത്തിനു ശേഷമേ ഈ മരുന്ന് വിപണിയില്‍ എത്തുകയുള്ളൂ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP