05 ഒക്‌ടോബർ 2009

ആയുരാരോഗ്യത്തിന് രതിമൂര്‍ച്ഛ


ഓസ്‌ട്രേലിയയിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത് ദൈനംദിന ലൈംഗിക ജീവിതത്തില്‍ വിജയികളാവുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ ശാരീരിക ഊര്‍ജവും മെച്ചപ്പെട്ട മാനസിക ആരോഗ്യവും ഉണ്ടാവുമെന്നാണ്. ഏകദേശം 300 സ്ത്രീകളുടെ ലൈംഗിക ജീവിത രീതികള്‍ പഠിച്ചിട്ടാണ് അവര്‍ ഈ കണ്ടുപിടിത്തത്തില്‍ എത്തിയത്.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ലൈംഗികതയെക്കുറിച്ച് തങ്ങളുടെ ഡോക്ടറുമായി ചര്‍ച്ച ചെയ്യാന്‍ സ്ത്രീകള്‍ മടിക്കുന്നതാണ് ഇങ്ങനെ ഒരു പഠനത്തിന് വഴി വച്ചത്. ലൈംഗികമായി തൃപ്തി ഇല്ലാത്ത സ്ത്രീകളില്‍ കുറഞ്ഞ മാനസിക ആരോഗ്യ നിലവാരവും പൊതുവേ കുറഞ്ഞ ഊര്ജവുമാണ് കണ്ടു വരുന്നത്. പഠനത്തില്‍ പങ്കെടുത്ത 90% സ്ത്രീകളും ലൈംഗികമായ സുഖം പങ്കാളികളില്‍ നിന്ന് കിട്ടും എന്നു പ്രതീക്ഷിക്കുന്നവരാണ്. ഇവരില്‍ തന്നെ 50% പേരും ലൈംഗിക വേഴ്ചയ്ക്ക് പങ്കാളികള്‍ തന്നെ മുന്‍ കൈ എടുക്കണം എന്ന പക്ഷക്കാരാണ്.
എന്നാല്‍ ഇവരുടെ ലൈംഗിക വേഴ്ച്കളുടെ എണ്ണവും ഇടവേളകളും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്റെ അളവുകോലായി കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം ഇവയെല്ലാം തന്നെ പങ്കാളികളുടെ ലൈംഗിക താല്‍പ്പര്യങ്ങളും രീതികളും അനുസരിച്ചാണ്. ഇതുകൊണ്ടു തന്നെ സ്ത്രീകളുടെ ലൈംഗികപരമായ തൃപ്തി ഉറപ്പക്കേണ്ടത് പങ്കാളികളുടെ കര്‍ത്തവ്യമാണ്. കാരണം സ്ത്രീകളുടെ ലൈംഗികമായ തൃപ്തി അവരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഒരു ഘടകമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP