14 ഒക്‌ടോബർ 2009

മനസൊരുക്കൂ ... മടുക്കാത്ത സെക്സിന്

ആദ്യം ലഹരിയാകുന്ന ദാമ്പത്യം വര്‍ഷങ്ങള്‍ കഴിയുന്നതോടെ വിരസമാകുന്നുയെന്ന് പല ദമ്പതികളും പരാതി പറയാറുണ്ട്. സംഗതി ശരിയാണ്.. പക്ഷേ ഈ വിരസതയില്‍ അര്‍ത്ഥമില്ല. അതു സ്വയം ഉണ്ടാക്കുന്നതാണ്. സ്വയം ഒഴിവാക്കാനുമാകും.
പക്ഷെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ ഓ.. ഇനിയെന്ത് എന്ന മട്ടാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. ഈമനോഭാവമാണ് ആദ്യം മാറ്റേണ്ടത്. അപ്പോള്‍ തന്നെ പകുതി ശരിയാകും. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന ബോധം കൂടി ഉണ്ടായാല്‍ പിന്നെ പ്രവൃത്തി മാത്രമേയുള്ളൂ.
എന്നാല്‍ അതിനു മുമ്പ് ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് മനസ്സിലാക്കി അതിന്റെ ഉത്തരവാദിത്വം തുല്യമായി ഏറ്റെടുക്കണം. ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും നല്ലതാണ്. സ്ഥിരം ചുറ്റുപാടുകളില്‍ നിന്ന് മാറി കുറച്ചുദിവസം ചിലവഴിക്കുന്നതും മനസ്സിന് കുളിര്‍മ്മയും സന്തോഷവും പുത്തനുണര്‍വ്വും സമ്മാനിക്കും. ഒരേ സ്ഥലത്ത് ഒരേ സമയത്ത് ഒരേ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പലപ്പോഴും വിരസത സൃഷ്ടിക്കും.
ലൈംഗികബന്ധം മെച്ചപ്പെടുത്താന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ചിലത്: ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കഥകളും മറ്റും വായിക്കുക. ചിത്രങ്ങളും സിനിമകളും കാണുക. സംഭോഗത്തിലേര്‍പ്പെടാതെ തന്നെ പ്രണയലീലകളാടുക. കിടക്കയല്ലാതെ മറ്റൊരു സ്ഥലം രതിക്രീഡയ്ക്ക് കണ്ടെത്തുക. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍, മെഴുകുതിരി വെളിച്ചത്തില്‍ ബന്ധപ്പെടുക. ബന്ധപ്പെടുന്നത് കാണാന്‍ വലിയൊരു കണ്ണാടി വയ്ക്കുക. അതുപോലെ ഒരുമിച്ചു കുളിക്കുന്നതും പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. വിരസത ഒഴിവാക്കാനും സുഖാനുഭൂതി വര്‍ദ്ധിപ്പിക്കാനും വൈബ്രേറ്റര്‍ ഒരളവുവരെ സഹായിക്കും. ആശയവിനിമയം കുറയാതെ ശ്രദ്ധിക്കണം.
ലൈംഗികവികാരം ഒരിക്കലും കെടാതെ നോക്കണം. ലൈംഗികബന്ധം കൂടുതല്‍ രസകരമാക്കാന്‍ പ്രണയം ആവശ്യമാണെന്ന് മറക്കരുത്. സ്നേഹത്തോടെ വെറുതെ സ്പര്‍ശിച്ചാല്‍ തന്നെ ഇഷ്ടം കുറഞ്ഞില്ല എന്ന് പങ്കാളിക്കു മനസ്സിലാകും. മഴയുള്ള രാത്രിയില്‍ വെറുതെ ചുറ്റാന്‍ പോകുന്നതും ഒരു കാരണവുമില്ലാതെ അവധിയെടുക്കുന്നതുമെല്ലാം ലൈംഗികബന്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. ലൈംഗികബന്ധം മാത്രമാകുമ്പോഴാണ് പ്രശ്നമാകുന്നത്. പക്ഷേ അതില്‍നിന്നു ലഭിക്കുന്ന സുഖത്തിന് മാനസികവും ബൌദ്ധികവുമായ തലങ്ങളുണ്ട്. പ്രണയവും ലൈംഗിക സുഖവും സംതൃപ്തിയും ചേര്‍ന്ന ഒരു ബന്ധത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

1 അഭിപ്രായം:

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP