
ലൈംഗികവിദ്യാധനം സര്‍വധനാല്‍ പ്രധാനം
കാമസൂത്രയുടെ നാട്ടിലുള്ളവര്‍ പൊതുവേ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുറകോട്ടാണ്. സാമൂഹിക 'സദാചാര'ത്തിന് മുറിവേല്‍ക്കാതിരിക്കാന്‍ ഇത്തരം `നിഷിദ്ധ' വിഷയങ്ങളില്‍നിന്ന് കുട്ടികളെ മാറ്റിനിറുത്തുന്നത് മാതാപിതാക്കള്‍ തന്നെയാണ്. അതോടെ ലൈംഗികതയെയും സ്വന്തം ശരീരത്തെക്കുറിച്ചും അല്‍പജ്ഞാനവുമായാണ് മിക്കപ്പോഴും യുവദമ്പതികള്‍ കിടപ്പറയിലേക്ക് എത്തുക. പക്ഷേ അറിവിന്റെ അക്ഷയഖനിയായ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഏവര്‍ക്കും പങ്കാളിയുടെ ശരീരത്തെക്കുറിച്ചും ഉത്തേജനം ഉളവാക്കാനുതകുന്ന കേളികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സ്വായത്തമാക്കാം. പരസ്പര ഉത്തേജനമാണത്രെ ആസ്വാദ്യകരമായ ലൈംഗികവേഴ്ചയ്ക്ക് ആധാരം.
സര്‍വ്വജ്ഞാനി ഒരു രസം കൊല്ലി
എല്ലാമറിയുന്ന ഒരു ലൈംഗികവിധഗ്ദ്ധനോട് തോന്നുന്നത് ബഹുമാനമാണ്, അഭിനിവേശമല്ല. തെറ്റുകളും അമളികളും പരസ്പരം ആസ്വദിച്ചറിഞ്ഞു തിരുത്തുമ്പോള്‍ രതിമൂര്‍ച്ഛ അതിന്റെ പാരതമ്യത്തിലെത്തുമെന്നു വിദഗ്ധര്‍ പറയുന്നു. തുറന്ന മനസ്സോടെയുള്ള ആശയവിനിമയത്തോടെ മാത്രമേ പങ്കാളിയുടെ ആശകളും ആവശ്യങ്ങളും മനസ്സിലാക്കാന്‍ കഴിയൂ. അതു മനസ്സിലാക്കി 'മുന്നേറുന്ന' വ്യക്തിക്ക് മാത്രമേ പങ്കാളിയെയും അതു വഴി തന്നെയും തൃപ്തിപെടുത്താന്‍ കഴിയു.
ആവര്‍ത്തനവിരസത അകറ്റൂ
കിടക്ക കാണുമ്പോഴേ ഉറക്കം വരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികവേഴ്ചയില്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നു എന്നാണര്‍ത്ഥം. ജീവിതം കരയ്ക്കടുപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ഇന്നത്തെ തലമുറയ്ക്ക് ആസ്വാദ്യകരമായ ലൈംഗികജീവിതം പോയിട്ട് പ്രാകൃതമായ ആഗ്രഹപൂര്‍ത്തീകരണത്തിനുപോലും സമയം തികയുന്നില്ല. എന്നിരുന്നാലും ടൈംടേബിള്‍ വച്ചുള്ള ബന്ധപ്പെടല്‍ ഒഴിവാക്കുക, സ്ഥലവും സമയവും മാറി മാറി പരീക്ഷിക്കുക, പങ്കാളിയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക, എന്നിവ നിങ്ങളുടെ ലൈംഗികജീവിതത്തിനു പുതുജീവന്‍ പകരും.
ഒറ്റയാള്‍ പട്ടാളം
ലൈംഗികവേഴ്ച ഒരാളുടെ ഭാഗത്തുനിന്നു മാത്രമുള്ള പരിശ്രമങ്ങളുടെ ഫലം ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. പുരുഷന്മാര്‍ കൂടുതല്‍ ലൈംഗികമായി വീറുളളവരാണ് എന്നാണ് സ്ത്രീകളുടെ ധാരണ. പുരുഷന്മാര്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍കൈ എടുക്കണമെന്നാണ് മിക്ക സ്ത്രീകളും കരുതുന്നത്. എന്നാല്‍ രണ്ടുപേരും ഒരുപോലെ പങ്കെടുക്കുന്ന ലൈംഗികബന്ധങ്ങളാണ് കൂടുതല്‍ ആസ്വദ്യകരമാവുക. ഒരാളെക്കൊണ്ടുമാത്രം 'ജോലി' ചെയ്യിക്കാതെ ഇരുവരും ഇഴുകി ചേരുന്നതാണ് അഭികാമ്യം. തീരെ പ്രതീക്ഷിക്കാത്ത സമയത്തു പങ്കാളിയില്‍ കാമചിന്തയുളവാക്കുന്ന ചേഷ്ടകളോ സംസാരമോ ഉണ്ടാക്കുന്നത് പിന്നീടുള്ള ബന്ധപ്പെടല്‍ അത്യധികം അസ്വാദ്യകരമാക്കും. പാര്‍ട്ടികളിലോ ഭക്ഷണവേളകളിലോ ഉള്ള ചെറുസ്പര്‍ശമോ ബോറടിക്കുന്ന യാത്രകളിലെ ചെറിയ കാമചേഷ്ടകളോ ഓഫീസിലെ ഒഴിവു സമയങ്ങളിലെ ചൂടന്‍ ഫോണ്‍ സംഭാഷങ്ങളോ ഒക്കെ നിങ്ങളുടെ പങ്കാളിയില്‍ കാമവികാരം ഉണര്‍ത്തും.
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണുകളില്‍
സ്വന്തം സൗന്ദര്യത്തില്‍ നിങ്ങള്‍ക്കുള്ള ഉത്കണ്ഠ ലൈംഗിക വേഴ്ച്ചകളുടെ ആസ്വാദ്യത കുറച്ചേക്കാം. എല്ലാവരും സിനിമാ താരങ്ങളോ വിശ്വ സൌന്ദര്യത്തിന്റെ ഉടമകളോ അല്ല. സുന്ദരന്‍ /സുന്ദരി അല്ലാത്തതിനാല്‍ പങ്കാളി തന്നെ അധികം നോക്കരുത് എന്നുവിചാരിക്കുന്നതു അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. തന്റെ സൗന്ദര്യത്തില്‍ ശ്രദ്ധിക്കാതെ വേഴ്ചവേളകളില്‍ പങ്കാളിയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് വേണ്ടത്. ഓരോ വേഴ്ച കഴിയുംതോറും ലൈംഗിക വിഷയങ്ങളില്‍ ഉള്ള ആത്മവിശ്വാസം കൂടുകയാണു ചെയ്യുന്നത്. അതുകൊണ്ടുതന്നെ എത്രയധികം ആസ്വദിച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നോ അത്രയും ലൈംഗിക ജീവിതം ആസ്വാദ്യകരവും ആനന്ദകരവും ആയിത്തീരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ