03 ഒക്‌ടോബർ 2009

സ്പര്‍ശനത്തിന്റെ പുത്തന്‍ അനുഭൂതികള്‍‍


നിങ്ങളുടെ ലൈംഗിക ജീവിതത്തിനു പഴമയുടെ കയ്പ്പുണ്ടോ? എങ്കില്‍ ഇന്ദ്രിയങ്ങളെ ആനന്ദ ലഹരിയിലാറാടിക്കാന്‍ പുതിയ ലൈംഗിക രീതികള്‍ സ്വീകരിക്കാന്‍ സമയമായിരിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്ക് മുഴുവന്‍ സുഖംപ്രധാനം ചെയ്യുന്ന ഈപുതിയ ലൈംഗിക കേളികള്‍ നിങ്ങളുടെ പങ്കാളിയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുകയും ചെയ്യും.ഉന്മാദാവസ്ഥയില്‍ സ്പര്‍ശനത്തിലൂടെ തന്റെ തന്നെ ശരീരത്തെ അടുത്തറിയാന്‍ സഹായിക്കുന്ന വ്യായാമമുറകളാണിത്.
ഇന്ദ്രിയ പ്രാധാന്യധുളള ഈ സ്പര്‍ശന ലൈംഗിക രീതികള്‍ ഡോക്ടര്‍ വില്യം മാസ്‌റ്റെറസും വിര്‍ജീനിയ ജോണ്‍സനും ചേര്‍ന്നാണ് വികസിപ്പിച്ചത്. ലൈംഗിക ബന്ധത്തെക്കുറിച്ചുളള അമിത ഉത്കണ്ഠ, ശീഘ്രസ്ഖലനം, രതിമുര്‍ച്ഛ ലഭിക്കാതിരിക്കുക എന്നീ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഈ ലൈംഗിക രീതി സഹായകരമാണ്.
പുതുമയുള്ള സ്പര്‍ശന സുഖവും, ഇക്കിളിപ്പെടുത്തലുകളും നിങ്ങളുടെ വികാരങ്ങളെ ഉണര്‍ത്തും.മാത്രമല്ല നിങ്ങളുടെയും പങ്കാളിയുടെയും ശരീരത്തിനെക്കുരിച്ച് വ്യക്തമായ ധാരണയും നിങ്ങള്‍ക്ക് ലഭിക്കുന്നു.ഇതുവഴി നിങ്ങള്‍ക്ക് കിടപ്പറയിലെ പരാജയഭീതി ഒഴിവാകും.
കൂടുതല്‍ ഉണര്‍വുള്ള ലൈംഗികതയും ആശയവിനിമയവും സാധ്യമാവുകയും ചെയ്യും.ശാരീരികമായി അധികം ആയസമില്ലാത്തതും എന്നാല്‍ കൂടുതല്‍ ആനന്ദകരവുമാണിത്. പ്രത്യക ലക്ഷ്യങ്ങള്‍ കാമകേളികളില്‍ കൊണ്ടു വരുന്നില്ലെന്നും ഇരുവരുടെയും ശരീരത്തെ കൂടുതല്‍ ആസ്വദ്യകരമാക്കുന്നു എന്നുള്ളതും ഈ രീതിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
ഈ രീതി അവലംബികുമ്പോള്‍ സംഭോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ പങ്കാളികളെ ഉപദേശിക്കാറുണ്ട്. ഇത് ഇരുവരുടെയും ശരീരത്തെ ഉണര്‍ത്തി അവര്‍ക്കിടയിലുള്ള വൈകാരിക ബന്ധങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു.ഇതുവഴി സംതൃപ്ത ലൈംഗിക ജീവിതത്തിനു തടസമായ ആകാംക്ഷകളും മാനസിക പിരിമുറുക്കങ്ങളും അകറ്റി എല്ലാ ഇന്ദ്രീയങ്ങളുടെയും തൃപ്തി കൈവരിക്കനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
ഈ രീതിയുടെ പ്രധാന നിയമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ആദ്യ കുറച്ചു ദിവസത്തേയ്ക്ക് സ്തനങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവയെ സ്പര്‍ശിക്കുന്നത് ഇരുവരും ഒഴിവാക്കുക.
അനുഭൂതിയെ കുറിച്ചുള്ള വാചിക പ്രകടനങ്ങള്‍ വേദന അനുഭവിക്കുമ്പോഴോ അസ്വാസ്ഥ്യം ഉണ്ടാവുമ്പോഴോ മാത്രമായി ചുരുക്കുക.
പങ്കാളിക്ക് രതിമുര്‍ച്ഛ വരുത്താന്‍ മനപൂര്‍വമായി ശ്രമിക്കാതിരിക്കുക. രതിമുര്‍ച്ഛ അറിയാതെ സംഭവിച്ചു പോകുകയാണെങ്കില്‍ പരിഭ്രമിക്കാന്‍ ഒന്നുമില്ല.
അനുഭൂതിയുടെ അവസാനം നിങ്ങള്‍ എത്രമാത്രം വിജയം കൈവരിച്ചുവെന്ന് വിശകലനം ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP