
അടിച്ചു പൊളിക്കണം എന്നതാണോ നിങ്ങളുടെ അഭിലാഷം? എന്നാല്‍ ഈ ആഗ്രഹം സഫലമാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. 'ദി ഫോര്‍ സീക്രട്ട്സ് ഓഫ് അമയ്സിംഗ് സെക്സ്' എന്ന പുസ്തകമാണ് നിങ്ങളെ സഹായിക്കുക. ജോര്‍ജിയ ഫോസ്റ്റര്‍ ബെവര്‍ലി-ആന്‍ ഫോസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ഈ പുസ്തകത്തില്‍ നല്ല ലൈംഗികബന്ധത്തിന് ശരീരത്തിനോടൊപ്പം മനസിന്റെയും പ്രാധാന്യത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.
യാന്ത്രികമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആര്‍ക്കുമാവും എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ തൃപ്തികരവും ആസ്വാദ്യകരവുമായ ലൈംഗിക ബന്ധത്തിന് മനസിന്റെ പങ്കാളിത്തമാണ് വലുതെന്നു ഇവര്‍ പറയുന്നു. ഇവരുടെ അഭിപ്രായമനുസരിച്ച് തൃപ്തികരവും ആസ്വാദ്യകരവുമായ ലൈംഗിക ബന്ധത്തിന് വേണ്ട ചേരുവകള്‍ എന്തൊക്കെയെന്നു നോക്കാം.
ലൈംഗിക പ്രകോപനം
ലൈംഗികമായി ഉത്തേജിപ്പിക്കേണ്ടത് പങ്കാളികളാണെന്നാണ് മിക്കവരുടെയും മിഥ്യാധാരണ. എന്നാല്‍, മനസ്സില്‍ ആശയുടെയും ആവേശത്തിന്റെയും വിത്തുകള്‍ പാകുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തൊക്കെയാണ് തന്നെ ഉത്തേജിപ്പിക്കുന്നതെന്നു സ്വയം തിരിച്ചറിയാതെ ഒരിക്കലും തന്റെ പങ്കാളികളുടെ ചേഷ്ടകള്‍ കൊണ്ട് ലൈംഗികമായി ഉണര്‍വ് ഉണ്ടാകില്ല എന്ന് മനസ്സിലാക്കുക.
ഇന്ദ്രിയ സുഖം
നമ്മുടെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ലൈംഗിക ബന്ധത്തിലൂടെ സുഖം കിട്ടുന്നുവെന്ന് ഉറപ്പു വരുത്താന്‍ ഇരു പങ്കാളികളും ശ്രദ്ധിക്കണം. ലൈംഗിക ബന്ധിലുള്ള ഊര്‍ജം ഇരുവരും ഉള്‍ക്കൊണ്ടുകൊണ്ടു തന്റെ പങ്കാളിയുടെ പ്രധാന ഇന്ദ്രിയങ്ങളായ മണം, സ്പര്‍ശനം, ശ്രവണം, രുചി എന്നിവയ്ക്ക് പരമാവധി സംതൃപ്തി നല്‍കാന്‍ പ്രയത്നിക്കണം.
കീഴടങ്ങല്‍

പ്രതിഫലനം
ആദ്യ മൂന്ന് രഹസ്യവിവരങ്ങളുടെ സഹായത്തോടെയുള്ള തൃപ്തികരവും ആസ്വാദ്യകരവുമായ ലൈംഗികബന്ധത്തിന് ശേഷം അവയെക്കുറിച്ചുള്ള പങ്കാളിയുടെ അഭിപ്രായം അറിയുക എന്നതാണ് നാലാമത്തെ രഹസ്യം. അഭിപ്രായം എന്തുതന്നെയായാലും അതു തുറന്നു പറയാനും കേള്‍ക്കാനുമുള്ള സന്നദ്ധത വളരെ വിലപ്പെട്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ