24 ഒക്‌ടോബർ 2009

പെരുകുന്ന വിവാഹേതര ബന്ധങ്ങള്‍


ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നു. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്‌വദിക്കുന്ന സാഹചര്യം. പറയുന്നത് ഏതോ വിദേശ രാജ്യത്തെ പൊലിപ്പിച്ചെഴുതിയ കഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളത്തിലെ ഒരു വന്‍നഗരത്തിലെ അത്യാഡംബര ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നില്‍ ജീവിതം ആഘോഷമാക്കുന്ന ചില യുവദമ്പതികളുടെ സൗഹൃദ ദാമ്പത്യത്തിന്റെ കഥയാണിത്.


"വിശാലചിന്താഗതി' വാനോളം വളര്‍ന്ന് വ്യഭിചാരത്തിലെത്തുമ്പോള്‍ തകര്‍ന്നടിയുന്നത് ഊതിവീര്‍പ്പിച്ച മലയാളിയുടെ സംസ്കാരത്തിന്റെ മുഖംമൂടിയാണ്.

സിസിലി ക്‌ളിനിക്കിലെത്തിയത് താത്കാലികമായി ഉരുത്തിരിഞ്ഞ വിഷാദത്തിന് പരിഹാരം തേടിയാണ്. അത്യാധുനിക മാനസിക-ലൈംഗിക പ്രശ്‌ന ചികിത്‌സാശാസ്ത്രമായ എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ മെമ്മറി റിട്രീവല്‍ തെറാപ്പിയിലൂടെ വിഷാദത്തിന്റെ കാര്യകാരണങ്ങളുടെ ചെപ്പുതുറന്നപ്പോള്‍ ഇളകിവീണത് സിസിലിക്ക് നഗരത്തിലെ ആ ആഡംബരഫ്‌ളാറ്റില്‍ ജീവിക്കുന്ന കുടുംബസ്ഥരായ പല പുരുഷന്‍മാരുമായുള്ള അവിഹിതബന്ധത്തിന്റെ അമ്പരപ്പിക്കുന്ന സത്യങ്ങളായിരുന്നു.

ടൂറിസം രംഗത്ത് ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ ഒരു കമ്പനിയുടെ തലപ്പത്തുള്ള ആളാണ് സിസിലിയുടെ ഭര്‍ത്താവ് അനില്‍. സിസിലിയാവട്ടെ പേരെടുത്ത ഒരു അഡ്‌വര്‍ടൈസ്‌മെന്റ് കമ്പനിയുടെ മിടുക്കിയായ കോപ്പിറൈറ്റര്‍. അവളുടെ അസാമാന്യമായ കഴിവില്‍ തികഞ്ഞ വിശ്വാസമുള്ള മാനേജ്‌മെന്റ് വീട്ടിലിരുന്നുതന്നെ കമ്പ്യൂട്ടറില്‍ ജോലിചെയ്യാന്‍ അനുവാദം കൊടുത്തു. ഓരോ ആഴ്ചയും ടാര്‍ഗറ്റ് ഇ-മെയിലില്‍ എത്തിക്കൊണ്ടിരിക്കും. അങ്ങനെ അയച്ചുകിട്ടുന്ന വിവരങ്ങള്‍ ഒരു പരസ്യത്തിന്റെ രൂപത്തിലാക്കി തിരിച്ചയയ്ക്കുകയാണ് സിസിലിയുടെ ജോലി. മാന്യമായ അഞ്ചക്കശമ്പളം വീട്ടിലിരുന്നുവാങ്ങിക്കുന്ന അന്തസ്‌സുള്ള പണി! തൊഴിലില്‍ അസാമാന്യ വേഗതയും സാമര്‍ത്ഥ്യവുമുള്ളവള്‍ മേലുദ്യോഗസ്ഥരില്‍ നിന്നുപോലും ബഹുമാനം ആര്‍ജ്ജിച്ചിരുന്നു. വളരെ വേഗം ഏല്‍പ്പിച്ച ജോലി ചെയ്തുതീര്‍ക്കുന്ന നമ്മുടെ കഥാനായികയ്ക്ക് വെറുതെ കളയാന്‍ ഇഷ്ടംപോലെ സമയം കിട്ടിയിരുന്നു. അപ്പോള്‍ പിന്നെ ചെകുത്താന്‍ തലയില്‍ കൂട്ടുകൂടാന്‍ സാധ്യതകളും ഏറെയാണല്ലോ.

തൊട്ടുതാഴത്തെ ഫ്‌ളോറിലെ ഇടനാഴിയിലൂടെ ഒരുനാള്‍ വെറുതെ ഉലാത്തുമ്പോഴായിരുന്നു ആ സുവര്‍ണ്ണനിമിഷം സിസിലിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. നാല്പത്തിരണ്ടാമത്തെ വയസ്‌സില്‍ സ്വമേധയാ മിലിട്ടറിയില്‍നിന്നും വിരമിച്ച വിവാഹിതനായ മേജര്‍ സുരേഷ്കുമാര്‍ ആളൊഴിഞ്ഞ മൂലയ്ക്ക് വ്യായാമം ചെയ്യുന്നത് ശ്രദ്ധിച്ച സിസിലി അവിടേക്ക് മടികൂടാതെ ചെന്ന് കുശലപ്രശ്‌നം നടത്തി. അല്പവസ്ത്രധാരിയായ ഉറച്ച ശരീരമുള്ള അയാളെ കണ്‍കുളിര്‍ക്കെ കാണാന്‍ വളരെ അടുത്തുനിന്നു സംസാരിച്ച സിസിലിയുടെ കണ്ണുകള്‍ക്ക് വഴിതെറ്റുന്നത് കുശാഗ്രബുദ്ധിയായ മേജര്‍ക്ക് തിരിച്ചറിയാന്‍ തീരെ സമയം വേണ്ടിവന്നില്ല.

ചുരുക്കിപ്പറയട്ടെ ഊഷ്മളമായ ഒരു രതിബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ദിവസങ്ങള്‍ നീങ്ങി. ഇതിനിടയില്‍ ആ അപ്പാര്‍ട്ട്‌മെന്റിലെ തന്നെ മറ്റൊരു സ്ത്രീയുമായും ഇതേപോലൊരു ബന്ധം മേജര്‍ സുരേഷ്കുമാറിന് ഉണ്ടെന്ന് സിസിലി അറിയാനിടയായപ്പോള്‍ ആകെ തളര്‍ന്നുപോയി. പക്ഷേ അതിനുള്ള മനശ്ശാസ്ത്രപരമായ കൗണ്‍സിലിംഗും മേജര്‍ തന്നെ നടത്തി. നമ്മളെപ്പോലെതന്നെ സ്ഥിരജീവിതപങ്കാളിയുമായുള്ള പരമ്പരാഗതശൈലിയിലുള്ള ലൈംഗികവേഴ്ചയ്ക്ക് അപ്പുറം മറ്റ് വിവാഹിതരില്‍നിന്നും യഥേഷ്ടം വിശാലസൗഹൃദം പങ്കുവയ്ക്കാവുന്ന ഒരു സെറ്റപ്പ് ആ അപ്പാര്‍ട്ട്‌മെന്റിലും അടുത്തുതന്നെയുള്ള മറ്റ് ആഡംബരഫ്‌ളാറ്റുകളിലും ഉണ്ടത്രെ! എന്തിനധികം പറയുന്നു. മുപ്പത്തിമൂന്നു വയസ്‌സിനുള്ളില്‍ കാണാതെ പോയ രതിയുടെ മാസ്മരസാമ്രാജ്യം സിസിലിയുടെ ജീവിതത്തെ ഒരു മദനോത്‌സവമാക്കി!


ഒരുനാള്‍ പകല്‍ സിസിലിയുടെ സ്വന്തം ഫ്‌ളാറ്റില്‍ ഒരു ബാങ്കുദ്യോഗസ്ഥനുമായി അവള്‍ സൗഹൃദം പങ്കുവയ്ക്കുമ്പോള്‍ കോളിംഗ്‌ബെല്‍ ശബ്ദിച്ചു. പുറത്ത് ഭര്‍ത്താവ് അനില്‍! എന്തു ചെയ്യണമെന്നറിയാതെ ആ നിമിഷം യാന്ത്രികമായി അവള്‍ കതകു തുറന്നു. പ്രായോഗികബുദ്ധിയില്‍ "ഡോക്ടറേറ്റുള്ള' അനില്‍ ഒരുനിമിഷം ഒന്ന് അമ്പരന്നെങ്കിലും സമനിലപാലിച്ചു. ഒന്നുമറിയാത്ത മട്ടില്‍ ഒരു പുഞ്ചിരി ഭാര്യയുടെ സുഹൃത്തിന് സമ്മാനിക്കാനും അയാള്‍ മടിച്ചില്ല. ഒരു വന്‍ഭൂകമ്പമോ മറ്റൊരു സുനാമിയോ ആയിരുന്നു ഭയന്നു വിറങ്ങലിച്ചുനിന്ന സിസിലി പ്രതീക്ഷിച്ചത്! പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്! വളരെ കൂളായി അനില്‍, പ്രമോദിനെ പരിചയപ്പെട്ടു. പക്ഷേ അയാള്‍ ആ മിന്നല്‍ പരിചയപ്പെടലില്‍ അത്ര വിശ്വാസം വരാതെ രക്ഷപ്പെടുകയായിരുന്നു. പ്രമോദ് പോയിക്കഴിഞ്ഞപ്പോള്‍ അനില്‍ സിസിലിയുടെ മുന്നില്‍ മനസ്‌സുതുറന്നു. അയാള്‍ക്കും ഇതുപോലെ സുഖമുള്ള ചില ബന്ധങ്ങള്‍ ഉണ്ടത്രെ. അത് എങ്ങനെ തന്റെ പ്രിയപ്പെട്ട ഭാര്യയോട് തുറന്നുപറയും എന്നു വിചാരിച്ചിരിക്കുമ്പോഴായിരുന്നു എല്ലാം ദൈവം മുന്‍പില്‍ കൊണ്ടുകാണിച്ചുതന്നത്.

ആദ്യം അനില്‍ പറഞ്ഞതൊന്നും മുഖവിലയ്‌ക്കെടുക്കാതെ സിസിലി തരിച്ചിരുന്നുപോയെങ്കിലും പ്രാണനാഥന്‍ മൊഴിഞ്ഞതൊന്നും നുണയായിരുന്നില്ലെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ കണ്ടും കേട്ടും അറിഞ്ഞു. ഭാര്യയുടെ സൗകര്യത്തിന് കുറച്ചുദിവസം ബിസിനസ്‌സ് ടൂറെന്നു പറഞ്ഞ് അനില്‍ മാറിനിന്നത് മനപൂര്‍വ്വമായിരുന്നുവെന്ന് സിസിലി മനസ്‌സിലാക്കുക മാത്രമല്ല; അതനുസരിച്ച് പ്രവര്‍ത്തിക്കുക കൂടി ചെയ്തു. ഇതിനിടയില്‍ ഒരു തവണ ഭാര്യ കണ്ടുപിടിച്ച ഒരു കക്ഷി സ്കൂള്‍ജീവിതകാലത്തെ തന്റെയൊരു പഴയ സുഹൃത്തായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാത്രം ചെറുതായി അനിലിന് ഒരു ചമ്മല്‍ തോന്നി! പക്ഷേ അതൊരിക്കലും ഒരു കുറ്റബോധത്തില്‍ എത്തിയില്ല.

സിസിലിയുടെ ഈ ജൈത്രയാത്ര നിര്‍ബാധം തുടരുന്നതിനിടയില്‍ ഒരു പെണ്ണിന്റെ സാധാരണ ദൗര്‍ബല്യം അവളെയും പിടികൂടി. പ്രേമം!! രണ്ടുകുട്ടികളുടെ അച്ഛനായ ഒരു ഹോട്ടലുടമയോട്!! (ഇദ്ദേഹം തൊട്ടടുത്ത ഫ്‌ളാറ്റിലെ അന്തേവാസിയാണ്) തീര്‍ന്നില്ല, സിസിലിയെ മടുത്തപ്പോള്‍ അകലാനായി അയാള്‍ മനപൂര്‍വ്വം കണ്ടെത്തിയ കൃത്രിമകാരണത്തില്‍ തട്ടി അവരുടെ ബന്ധം ആടിയുലഞ്ഞു. ആ വിഷാദത്തിന് ചികിത്‌സ തേടിയായിരുന്നു സിസിലിയെന്ന അഭിനവ കേരള വനിത ഈയുള്ളവന്റെ ക്‌ളിനിക്കില്‍ എത്തിയത്.

എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഇവന്റ് സ്‌കെയില്‍ ടെസ്റ്റ്, ക്യാരക്ടര്‍ ഹാബിച്വല്‍ ബിഹേവിയര്‍ ടെസ്റ്റ്, തുടങ്ങി മെമ്മറി റിട്രീവല്‍ ടെസ്റ്റ്‌പോലുള്ള അത്യാധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളിലൂടെ സിസിലിയുടെ ജീവിതത്തിന്റെ ദുരൂഹതകളിലൂടെയും ഭൂതകാലത്തിന്റെ ഇരുട്ടറകളിലൂടെയും യാത്രചെയ്തപ്പോള്‍ പൂര്‍ണ്ണമായ ഒരു ചിത്രം വെളിവാക്കാപ്പെടുകയായിരുന്നു.

കുടുംബം നോക്കാതെ മദ്യപിച്ച് പരസ്ത്രീകളുമായി ജീവിതം ഉല്ലാസഭരിതമാക്കിയിരുന്ന അച്ഛനും തീരെ സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത അമ്മയും സിസിലിയുടെ ശൈവ-ബാല്യ-കൗമാരങ്ങളെ വേദനിപ്പിക്കുന്ന ഒരു കാലഘട്ടമാക്കി മാറ്റിയിരുന്നു. ഇതിനിടയില്‍ വീട്ടില്‍ കിട്ടാതിരുന്ന സ്‌നേഹവും കരുതലും ഒരു പ്രണയത്തിലേക്ക് മെല്ലെ നയിച്ചെങ്കിലും പ്രേമത്തേക്കാള്‍ ഉപരി അവളെ ലൈംഗികമായി ഉത്തേജിപ്പിച്ച് രസിപ്പിക്കുന്നതിലായിരുന്നു അയാള്‍ക്കു താത്പര്യം.

പക്ഷേ രതിമൂര്‍ച്ഛയിലെത്തിക്കാതെ സാന്ദര്‍ഭികമായ കാരണങ്ങളാല്‍ പലപ്പോഴും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന അത്തരം ഉത്തേജിപ്പിക്കലുകള്‍ അവളില്‍ അടങ്ങാത്ത ലൈംഗികതയുടെ തീവ്രതയാര്‍ന്ന അഭിവാഞ്ഛ ഉണര്‍ത്തിയിരുന്നു. പിന്നീട് സംഭവിച്ച വിവാഹജീവിതത്തിലാകട്ടെ ഭര്‍ത്താവ് അനില്‍ മിക്കപ്പോഴും ഒരു രക്ഷകര്‍ത്താവിന്റെ റോളിലായിരുന്നു. അവര്‍ തമ്മിലുള്ള പ്രായവ്യത്യാസം സിസിലിയുടെ മനസ്‌സിലെ ലൈംഗിക-ദാമ്പത്യ സ്വപ്നങ്ങള്‍ ഒരു തടസ്‌സമായി നിന്നിരുന്നു.. അവര്‍ക്കിടയില്‍ ലൈംഗികബന്ധങ്ങള്‍ മുടക്കംകൂടാതെ ഉണ്ടായിരുന്നുവെങ്കിലും അവളിലെ കിടപ്പറ ആശയങ്ങള്‍ക്ക് അനില്‍ അത്രയൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല.

ഇങ്ങനെയുള്ള ലൈംഗികവും അലൈംഗികവുമായ കാരണങ്ങളുടെ നെഗറ്റീവായ സ്വാധീനം എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ബ്രെയിന്‍വേവ് തെറാപ്പിയിലൂടെ ഡികോഡ് ചെയ്തു മാറ്റിയപ്പോള്‍ സിസിലിയില്‍ പ്രതീക്ഷാനിര്‍ഭരമായ പുതിയൊരു വ്യക്തിത്വം രൂപംകൊള്ളുകയായിരുന്നു.

വൈദ്യുത ഷോക്കോ, മരുന്നോ, ഹിപ്‌നോട്ടിസമോ ഉപദേശങ്ങളോ കൗണ്‍സിലിംഗോ ഇല്ലാതെയുള്ള വേഗതയേറിയ ഈ പുതിയ ചികിത്‌സാരീതി ആഗോളതലത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റും പേറ്റന്റും രജിസ്‌ട്രേഷനും നേടിയതാണ്. മാത്രമല്ല, ബയോഫീഡ്ബാക്ക് ഗണത്തില്‍പ്പെട്ട അത്യാധുനിക ഉപകരണങ്ങള്‍ ചികിത്‌സയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഘട്ടത്തിലും അവ രോഗിയുടെ തലയിലോ ഏതെങ്കിലും ശരീരഭാഗങ്ങളിലോ സ്പര്‍ശിക്കുക പോലും ചെയ്യുന്നില്ല. അതിലുപരി യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഈ ചികിത്‌സയ്ക്കില്ല എന്നതും പ്രത്യേകം പ്രത്യേകം പ്രസ്താവ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP